»   » ആദ്യ ചിത്രത്തില്‍ വിജയ്ക്ക് ലഭിച്ച പ്രതിഫലം എത്രയെന്നോ? അത്ര ചെറുതല്ല! അന്നേ ദളപതി പുലിയാ!!

ആദ്യ ചിത്രത്തില്‍ വിജയ്ക്ക് ലഭിച്ച പ്രതിഫലം എത്രയെന്നോ? അത്ര ചെറുതല്ല! അന്നേ ദളപതി പുലിയാ!!

Posted By:
Subscribe to Filmibeat Malayalam

താരങ്ങളുടെ പ്രതിലത്തേക്കുറിച്ച് അറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് ഒരു കൗതുകം കാണും. പ്രത്യേകിച്ചും ആദ്യ പ്രതിഫലത്തേക്കുറിച്ച്. ഇന്ന് മുന്‍നിരയിലുള്ള പല താരങ്ങള്‍ക്കും ലഭിച്ചത് വളരെ കുറഞ്ഞ പ്രതിഫലം മാത്രമാണ്. ഇക്കൂട്ടത്തില്‍ ബാലതാരങ്ങളായി അരങ്ങേറിയിവരും നായകന്മാരായി അരങ്ങേറിയിവരും ഉണ്ട്.

ജൂലി നാണത്തിന്റെ പരിധികള്‍ കടന്നു, വീണ്ടും കാണാന്‍ സാധിക്കാത്ത വിധം മോശമാണ് ആ സീനുകള്‍!

ജഗന്നാഥന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് പിന്നാലെ വീണ്ടും അധോലോക നായകനായി മോഹന്‍ലാല്‍!

മെര്‍സല്‍ എന്ന ചിത്രത്തിലൂടെ ബോക്‌സ് ഓഫീസില്‍ 250 കോടി നേട്ടം സ്വന്തമാക്കിയ വിജയ് എന്ന തമിഴ്‌നാടിന്റെ ദളപതിയുടെ ആദ്യ പ്രതിഫലം പുറത്ത് വന്നിരിക്കുകയാണ്. താരത്തിന്റെ അച്ഛനും സംവിധായകനുമായ എസ്എ ചന്ദ്രശേഖറാണ്.

അരങ്ങേറ്റം

വിജയകാന്ത് നാകനായി എത്തിയ വെട്രി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു വിജയ്‌യുടെ അരങ്ങേറ്റം. എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രം പുറത്ത് വന്നത് 1984ലായിരുന്നു. തുടര്‍ന്നുള്ള നാല് വര്‍ഷക്കാലം ബാലതാരമായി വിജയ് വെള്ളിത്തിരയിലെത്തി. എല്ലാം അച്ഛന്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു.

ആദ്യ പ്രതിഫലം

ആദ്യ ചിത്രമായ വെട്രില്‍ വിജയ്ക്ക് ലഭിച്ച പ്രതിഫലം 500 രൂപയായിരുന്നു. അത്ര നിസാര തുകയായിരുന്നില്ല അത്. കാരണം ചിത്രം പുറത്തിറങ്ങിയത് 1984ല്‍ ആയിരുന്നു. അന്നത്തെ സാമാന്യം വലിയൊരു തുക തന്നെയായിരുന്നു 500 രൂപ. പിതാവ് എസ്എ ചന്ദ്രശേഖർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നായകനായി അരങ്ങേറ്റം

വിജയ് നായകനായി അരങ്ങേറിയതും എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ നാളയെ തീര്‍പ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ കരിയറില്‍ ബ്രേക്ക് ആകുന്നത് 1996ല്‍ വിക്രമന്‍ സംവിധാനം ചെയ്ത പൂവെ ഉക്കാഗെ എന്ന ചിത്രമാണ്. 1997ല്‍ കാതലുക്ക് മര്യാദൈ, 1999ല്‍ തുള്ളാതെ മനവും തുള്ളും എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ റൊമാന്റിക് ഹീറോയായി മാറി.

50 കോടി

റൊമാന്റിക് ഹീറോയില്‍ നിന്നും ആക്ഷന്‍ ഹീറോയിലേക്കും വിജയ് മാറി. നിരവധി ബോക്‌സ് ഓഫീസ് ഹിറ്റുകളും പിറന്നു. വിജയ്‌യുടെ ആദ്യ 50 കോടി ചിത്രം പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരിയായിരുന്നു. തമിഴില്‍ മാത്രമല്ല കേരളത്തിലും പോക്കിരി തരംഗമായിരുന്നു.

നൂറ് കോടി

2007ല്‍ ആദ്യ 50 കോടി നേടി വിജയ് 100 കോടി പിന്നിടുന്നത് 2012ല്‍ എആര്‍ മുരുകദോസ് ചിത്രം തുപ്പാക്കിയിലൂടെയായിരുന്നു. വിജയ് ചിത്രങ്ങളിലെ പതിവ് ഫോര്‍മൂലകള്‍ പ്രേക്ഷകര്‍ക്ക് അരോചകമായി തുടങ്ങിയപ്പോഴായിരുന്നു തുപ്പാക്കി തിറ്ററിലേക്ക് എത്തിയത്. ആ വര്‍ഷത്തെ മികച്ച വിജയങ്ങളില്‍ ഒന്നായി ചിത്രം മാറി.

200 കടന്നു

2016ല്‍ ആറ്റ്‌ലി സംവിധാനം ചെയ്ത തെരി എന്ന ചിത്രത്തിലൂടെയായിരുന്നു വിജയ് ആദ്യമായി 150 കോടി പിന്നീടുന്നത്. 2017ല്‍ ആറ്റ്‌ലി ചിത്രം മെര്‍സലിലൂടെ 200 കോടിയും വിജയ് പിന്നിട്ടു. ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇതിനോടകം 250 കോടി കളക്ഷന്‍ പിന്നിട്ട് കഴിഞ്ഞു.

English summary
Vijay's first ever film and salary revealed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X