»   » താരജാഡക്കാര്‍ കണ്ടുപടിക്കണം ഈ താരത്തെ... കാരവാനില്ല, കുടയുടെ തണലും ആര്‍ഭാടങ്ങളുമില്ല!!!

താരജാഡക്കാര്‍ കണ്ടുപടിക്കണം ഈ താരത്തെ... കാരവാനില്ല, കുടയുടെ തണലും ആര്‍ഭാടങ്ങളുമില്ല!!!

By: Karthi
Subscribe to Filmibeat Malayalam

മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് തമിഴകത്തിന്റെ സ്വന്തം വിജയ് സേതുപതി. ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തെത്തി നായക താരമായ വളര്‍ന്നപ്പോഴും ലാളിത്യം കാത്തു സൂക്ഷിക്കുന്ന താരം ജാഡയില്ലാത്ത പെരുമാറ്റത്തിലൂടെ ആരാധകരുടേയും സഹപ്രവര്‍ത്തകരുടെയും മനം കവരുകയാണ്. 

ഒന്നിലും പതറാത്ത തിലകന്‍ അന്ന് കരഞ്ഞു!!! അണിയറയില്‍ദിലീപോ??? വിനയന്‍ പറയുന്നു...

ഒടുവില്‍ പുറത്തിറങ്ങിയ വിക്രം വേദ എന്ന ചിത്രം വിജയ് സേതുപതിയുടെ താരമൂല്യം ഉയര്‍ത്തിയിരുന്നു. മാധവനൊപ്പം മികച്ച പ്രകടനം പുലര്‍ത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടവുമായി കുതിക്കുകയാണ്. വിജയ് സേതുപതി ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഉള്ളത്. താര ജാഡകളില്ലാത്ത താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുകയാണ്.

കാരവാനും കസേരയും ഇല്ല

ഷോട്ട് പൂര്‍ത്തിയാക്കിയാല്‍ നേരെ കാരവാനില്‍ പോയിരുന്ന് വിശ്രമിക്കുന്ന സിനിമ സംസ്‌കാരമാണ് ഇന്ന് താരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. തമിഴ സിനിമയില്‍ ഇത് കൂടുതലാണ് താനും. എന്നാല്‍ കാരവാനും കസേരയും ഇല്ലാതെ നിലത്ത് ഇരിക്കുന്ന വിജയ് സേതുപതിയുടെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്.

ഇങ്ങനെയും നടനാകാം

സിനിമയിലെ താരങ്ങളുടെ നിര്‍ബന്ധ ബുദ്ധിയും താരജാഡകളും വ്യക്തമായി ചിത്രീകരിച്ച മലയാള ചിത്രമായിരുന്നു ഉദയനാണ് താരം. അതിലെ സരോജ് കുമാറിനേപ്പോലെ പെരുമാറുന്ന താരങ്ങള്‍ ഉള്ള സിനിമ ലോകത്ത് വിജയ് സേതുപതി എന്ന കലാകാരന്‍ വ്യത്യസ്തനാകുകയാണ്.

ലൊക്കേഷന്‍ ചിത്രങ്ങള്‍

വിജയ് സേതുപതി നായകനാകുന്ന 96 എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വരുന്നത്. വെറും തറയില്‍ ഒരു കേസര പോലും ഇല്ലാതെ ഇരിക്കുകയാണ് വിജയ് സേതുപതി. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ നടനാണെന്ന് തിരിച്ചറിയാനെ കഴിയില്ല.

ഉമ്മ വയ്ക്കുന്ന ആരാധകന്‍

ഷൂട്ടിംഗ് സെറ്റിലെ ലാളിത്യം കൊണ്ട് മാത്രമല്ല ആരാധകരോടുള്ള പെരുമാറ്റത്തിലും വിജയ് സേതുപതി ഞെട്ടിക്കാറുണ്ട്. വിജയ് സേതുപതിയെ ഒരുപാട് സ്‌നേഹിക്കുന്ന ആരാധകന്‍ താരത്തെ ഉമ്മവയ്ക്കുന്ന ചിത്രം മതി ആരാധകരെ വെറും ആരാധകരായി മാത്രം കാണുന്ന മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തനായ നടനാണ് ഇദ്ദേഹമെന്നതിന് തെളിവായി.

Vijay Sethupathi Praises Mohanlal's Acting In Thanmatra

നായികയായി തൃഷ

വിജയ് സേതുപതി നായകനാകുന്ന 96 എന്ന ചിത്രത്തില്‍ നായികയായി എത്തുന്ന തൃഷയാണ്. മൂന്ന് കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന മനുഷ്യനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. 96 വയസുകാരനായും വിജയ് സേതുപതി ചിത്രത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Vijay Sethupathi's new pics from 96's location goes viral in social media. He is simply sitting on the ground and he didn't use caravan and not even a chair.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam