»   » വിക്രമിനെ ആരും കണ്ടില്ലേ.. ഐ എന്ന ചിത്രത്തെയും മറന്നോ? ബച്ചനെക്കാള്‍ യോഗ്യന്‍ വിക്രം!!

വിക്രമിനെ ആരും കണ്ടില്ലേ.. ഐ എന്ന ചിത്രത്തെയും മറന്നോ? ബച്ചനെക്കാള്‍ യോഗ്യന്‍ വിക്രം!!

Written By:
Subscribe to Filmibeat Malayalam

പതിവു പോലെ ഇത്തവണത്തെ ദേശീയ പുരസ്‌കാരവും വിവാദങ്ങള്‍ക്ക് വഴിമാറുകയാണ്. മികച്ച ചിത്രമായി ബാഹുബലിയെ തിരഞ്ഞെടുത്തതും, മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ തിരഞ്ഞെടുത്തതുമാണ് ഏറെ വിവാദം സൃഷ്ടിച്ചിരിയ്ക്കുന്നത്.

ഹിന്ദിയിലും, മലയാളത്തിലും തെലുങ്കിലുമെല്ലാം പോയ വര്‍ഷം ശ്രദ്ധിക്കപ്പെട്ട പല ചിത്രങ്ങള്‍ക്കും ദേശീയ തലത്തില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു പുരസ്‌കാരവും, അംഗീകാരവും ലഭിച്ചു. എന്നാല്‍ തമിഴര്‍ ഈ പുരസ്‌കാര പ്രഖ്യാപനത്തില്‍ ഒട്ടും സംതൃപ്തരല്ല എന്നാണ് അറിയുന്നത്.

 vikram-i

പോയവര്‍ഷം ഇന്ത്യന്‍ സിനിമാ ലോകം തന്നെ ആഘോഷമാക്കിയ ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന ചിത്രത്തിന് യാതൊരു തര പരമാര്‍ശവും ലഭിച്ചില്ല. വിക്രമിന്റെ കഠിന പ്രയത്‌നത്തെയും അര്‍പണ ബോധത്തെയും കണ്ടെന്ന് പോലും നടിച്ചില്ല എന്ന് ആരാധകര്‍ പറയുന്നു.

ബച്ചനെക്കാള്‍ മികച്ച നടനുള്ള യോഗ്യത വിക്രമിനാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരം പോയിട്ട്, ജൂറി പരമാര്‍ശം പോലും വിക്രമിന് ലഭിച്ചില്ല എന്നതാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നത്. പികു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബച്ചന് പുരസ്‌കാരം ലഭിച്ചത്.

English summary
Vikram deserved the national award,not Bachchan says his fans The fans of Tamil superstar Chiyaan Vikram are a disappointed lot.They are not able to digest the fact that their favorite star didn't win his second national award for Shankar's I

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam