»   » വിക്രം ഇനി സംവിധാനം ചെയ്യും

വിക്രം ഇനി സംവിധാനം ചെയ്യും

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രം ഇനി സംവിധാന രംഗത്തേയ്ക്ക്. എന്നാല്‍ സംവിധാനം ചെയ്യുന്നത് സിനിമയല്ലെന്ന് മാത്രം. ചെന്നൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചുള്ള ഒരു വീഡിയോയാണ് വിക്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള ആദര സൂചകമായാണ് ഈ വീഡിയോ.

ഐ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിക്രം നായകനായി എത്തിയ ചിത്രമായിരുന്നു വിജയ് മില്‍ട്ടണിന്റെ പത്ത് എന്‍ട്രതുക്കുള്ളൈ. ചിത്രം വന്‍ പരാജയമായിരുന്നു നേരിട്ടത്. പത്ത് എന്‍ട്രതുക്കുള്ളൈയുടെ പരാജയത്തോടെ വിക്രമിനെ വച്ച് പുതിയ ചിത്രം ഒരിക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു.

vikram

എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ത്ത് ബാലയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് വിക്രം. അടുത്തിടെ ബാലയും വിക്രമും കൂടികാഴ്ച നടത്തിയെന്നും പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിച്ചതായാണ് അറിയുന്നത്. പുതിയ ചിത്രത്തിന് വേണ്ടി വിക്രം ഇരുപത് കിലോ കുറയ്ക്കുന്നുവെന്നുമാണ് ഇപ്പാള്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

കൂടാതെ ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം വിക്രമും അഭിനയിക്കുന്നുണ്ടത്രേ. എന്തിരന്‍ ടൂന് ശേഷമായിരിയ്ക്കും ശങ്കറിന്റെ പുതിയ ചിത്രത്തിന്റെ പണി തുടങ്ങുകയുള്ളൂ.

English summary
Vikram direct a video song.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam