Just In
- 6 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 6 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ധ്രുവിന്റെ ആ വാക്കുകൾ ഞെട്ടിച്ചു! വേദിയിൽ കണ്ണുനിറഞ്ഞ് ചിയാൻ, വികാരനിർഭരമായ രംഗങ്ങള്‍...
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുളള താരമാണ് ചിയാൻ വിക്രം. 1990 കളിൽ സജീവമായിരുന്ന വിക്രം പിന്നീട് കോളിവുഡിൽ സജീവമാകുകയായിരുന്നു മലയാളത്തിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിൽ താരത്തിന് ഇപ്പോഴും കൈനിറയെ ആരാധകരമാണ്. ചിയാന്റെ മിക്ക ചിത്രങ്ങളും തമിഴിൽ മാത്രമല്ല മലയാളത്തിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.
ചിയാന്റെ പാതയിലേയ്ക്കാാണ് മകൻ ധ്രുവും. കോളിവുഡിലേയ്ക്ക് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് താരപുത്രൻ . ഇന്ത്യൻ സിനിമയിൽ തന്നെ വൻ കളക്ഷൻ സ്വന്തമാക്കിയ അർജുൻ റെഡ്ഡി എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ ആദിത്യ വർമ്മ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിത മകന്റെ സിനിമ എൻട്രിയെ കുറിച്ച വികാരീധതനാവുകയാണ് താരം. ഓഡിയോ ലോഞ്ചിലാണ് താരത്തിന്റെ പ്രതികരണം.

പ്ലസ്ടൂ പരീക്ഷ പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന വിദ്യാർഥിയുടെ അവസ്ഥയാണിപ്പോൾ. സേതു സിനിമ ചെയ്തപ്പോൾ പോലും ഇങ്ങനെ ടെൻഷൻ അനുഭവിച്ചിട്ടില്ല. ഇത് ഇപ്പോൾ മാത്രമല്ല കുറച്ചു നാളുകളായി ഈ ടെൻഷൻ അനുഭവിക്കുകയാണ്. മകളെ വിവാഹം കഴിച്ച് അയക്കുന്നതുവരെ അച്ഛൻ അനുഭവിച്ച അതേ ടെൻഷൻ തന്നെയാണ് ധ്രുവിന്റെ കാര്യത്തിലും. ഒരിക്കലും ഇവൻ സിനിമയിൽ അഭിനയിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.ക്രിയേറ്റിവ് പേഴ്ൺ ആയിരുന്നു ധ്രുവ്. ലോകത്തില്‍ ഇഷ്ടമുള്ള എന്തുജോലിക്ക് വേണമെങ്കിലും നീ പൊയ്ക്കൊള്ളാൻ ഞാൻ അനുവാദം കൊടുത്തിരുന്നു.

ധ്രുവിന്റെ പ്രസംഗം കേട്ട് ഞെട്ടിയെന്നാണ് ചിയാൻ പറയുന്നത്. തനിയ്ക്ക് ധ്രുവിനെ പോലെ സംസാരിക്കാൻ അറിയില്ല. ഇവർ സ്റ്റജിൽ പോയി എന്ത് സംസാരിക്കുമെന്നുള്ള കാര്യത്തിൽ എനിയ്ക്ക് നല്ല ടെൻഷനുണ്ടായിരുന്നു. എന്നാൽ ഇവിടെ എത്തി ധ്രുവിന്റെ പ്രസംഗം കേട്ടപ്പോൾ എല്ലാം മറുന്നു പോകുകയായിരുന്നു- ചിയാൻ വികാരധീതനായി.
യുവ ഗായിക നേഹയെ ബലമായി ചുംബിച്ച സംഭവം! പിന്നീട് സംഭവിച്ചത്.. വെളിപ്പെടുത്തി പ്രമുഖ ഗായകൻ

ധ്രുവിനെ തേടി ചിത്രം എത്തിയതിനെ കുറിച്ചപും ചിയാൻ വെളിപ്പെടുത്തി. ഈ സിനിമ ചെയ്യണമെന്ന് ആവശ്യമായി നിരവധി താരങ്ങൾ നിർമ്മാതാവ് മുകേഷിനെ തേടിയെത്തിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ധ്രുവ് തന്നെ എത്തണമെന്ന് നിർമ്മാതാവിന്റെ നിർബന്ധമായിരുന്നു. അവന്റെ ഡബ്സ്മാഷ് വീഡിയോ കണ്ടാണ് സിനിമയിലേയ്ക്ക് ക്ഷണിക്കുന്നത്. എന്നാൽ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ എന്നിൽ ആശങ്കയുണ്ടായി . നല്ല പെർഫോമൻസ് ഈ ചിത്രത്തിൽ ആവശ്യമാണ്. ഇത്രയും പക്വമായ കഥാപാത്രം അവന് ചെയ്യാൻ സാധിക്കുമോ എന്നാണ് തന്റെ ആശങ്ക. മകന്റെ ചിത്രത്തെ കുറച്ച് ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല- ചിയാൻ പറഞ്ഞു.
നയൻതാര ബോളിവുഡിലേയ്ക്കോ? കത്രീനയ്ക്കൊപ്പം ലേഡി സൂപ്പർസ്റ്റാർ... വീഡിയോ വൈറൽ

അച്ഛൻ വിക്രമിനെ കുറിച്ചുള്ള ധ്രുവിന്റെ വാക്കുകൾ വൈറലാകുകയാണ് അപ്പയെ കുറിച്ചു പറയാൻ എനിയ്ക്ക് വാക്കുകളുടെ ആവശ്യമില്ലയെന്ന് പറഞ്ഞാണ് ധ്രുവ് അച്ഛനെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. നിങ്ങൾ എല്ലാവരും പറയാറില്ല വിക്രം സാറിന്റെ ഡെഡിക്കേഷനെ കുറിച്ച്. എന്നാൽ ഈ സിനിമയ്ക്ക വേണ്ടി അദ്ദേഹം ത്യജിച്ച സമയവും പരിശ്രമവും മറ്റൊരു സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചു കാണില്ല. അച്ഛൻ ഒരു നല്ല നടൻ എന്നതിലുപരി നല്ല അച്ഛനും കൂടിയാണ്. അപ്പയില്ലാതെ ഞാൻ ഒന്നുമില്ല-ധ്രുവ് പറഞ്ഞു.

സിനിമയിലെ അണിയറ പ്രവർത്തകരുടെ പേര് എടുത്തു പറഞ്ഞാണ് ധ്രുവ് പ്രസംഗം ആരംഭിച്ചത്. തന്റെ പ്രസംഗത്തിന്റെ ഫുൾ ക്രെഡിറ്റും അമ്മയ്ക്കാണ്. അമ്മയാണ് തന്നെ പ്രസംഗം എഴുതാൻ സഹായിച്ചതെന്നും ധ്രുവ് വെളിപ്പെടുത്തി. പ്രശംസ ഒട്ടും ഇഷ്ടപ്പെടാത്ത ആളാണ് എന്റെ അമ്മ. താൻ ഇന്ന് ഇവിടെ നിൽക്കാൻ കാരണം തന്നെ എന്റെ അമ്മയും അച്ഛനും ആണ്. അച്ഛന്റെ മറ്റൊരു വെർഷനായിട്ടാണ് എല്ലാവരും തന്നെ കാണുന്നത്. അദ്ദേഹത്തിനൊരു 22 വയസ്സിരുന്നാൽ എന്ത് ചെയ്യുമോ അത് തന്നെയാണ് സിനിമയിൽ അഭിനയിച്ചരിക്കുന്നത്. എല്ലാവരും ചിത്രം കാണണമെന്നും ധ്രുവ് പറഞ്ഞു,