»   » നിവിന്‍ പോളി ഇരട്ട വേഷത്തില്‍, വില്ലനായി വിക്രം, ഗൗതം മോനോന്റെ പുതിയ ചിത്രത്തെ കുറിച്ച്

നിവിന്‍ പോളി ഇരട്ട വേഷത്തില്‍, വില്ലനായി വിക്രം, ഗൗതം മോനോന്റെ പുതിയ ചിത്രത്തെ കുറിച്ച്

Posted By: Sanviya
Subscribe to Filmibeat Malayalam

യുവനടന്‍ നിവിന്‍ പോളിയും തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചെന്നൈയില്‍ വച്ച് നിവിന്‍ പോളിയും ഗൗതം മേനോനും കൂടി കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

പ്രേമം സിനിമ തമിഴ്‌നാട്ടിലുണ്ടാക്കിയ തരംഗമാണ് തന്റെ പുതിയ ചിത്രത്തിലേക്ക് ഗൗതം മേനോന്‍ നിവിന്‍ പോളിയെ ക്ഷണിക്കാന്‍ കാരണം എന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.

ഇരട്ട വേഷത്തില്‍

ഇരട്ട വേഷത്തില്‍ ചിത്രത്തില്‍ നിവിന്‍ പോളി ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയുണ്ട്. നേരം, സാന്ദാ മരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

വിക്രം വില്ലന്‍ വേഷത്തില്‍

ചിത്രത്തില്‍ വിക്രം നിവിന്‍ പോളിയുടെ വില്ലന്‍ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് അറിയുന്നത്. ഇരുമുഖം എന്ന ചിത്രത്തിന് ശേഷം വിക്രം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇത് ആദ്യമായാണ് വിക്രം ഗൗതം മേനോന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

നിവിന്‍ തിരക്കിലാണ്

പ്രേമം ഫെയിം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, സിദ്ധാര്‍ത്ഥ് ശിവയുടെ സഖാവ്, ശ്യാമപ്രസാദിന്റെ ഹെയ് ജൂഡ് എന്നിവയാണ് വരാനിരിക്കുന്ന നിവിന്‍ പോളി ചിത്രങ്ങള്‍.

ജേക്കബിന്റെ സ്വര്‍ഗരാജ്യം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് ഒടുവില്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തില്‍ നിവിന്‍ പോളി അതിഥി വേഷത്തില്‍ എത്തിയിരുന്നു.

English summary
Vikram To Play As Nivin Pauly’s Villain?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam