twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അക്കാര്യമാണ് ആകര്‍ഷിച്ചത്! കടാരം കൊണ്ടാന്‍ സ്വീകരിച്ചതിനെക്കുറിച്ച് വിക്രമിന്‍റെ വെളിപ്പെടുത്തല്‍!

    |

    തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും വിക്രമിന് കേരളക്കരയിലും ആരാധകരേറെയാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മലയാള ചിത്രങ്ങളിലും അദ്ദേഹം മുന്‍പ് അഭിനയിച്ചിരുന്നു. കരിയറിലെ തുടക്കകാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവുമൊക്കെ അദ്ദേഹം അഭിനയിച്ചിരുന്നു. മലയാള സിനിമ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പോയ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

    അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് എത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണനില്‍ വിക്രമാണ് നായകനായി എത്തുന്നത്. സിനിമയുടെ പൂജ അടുത്തിടെയായിരുന്നു നടന്നത്. കേരളത്തോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്ന് വളരെ മുന്‍പ് തന്നെ വിക്രം പറഞ്ഞിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയായി അടുത്ത ബന്ധത്തിലാണ് അദ്ദേഹം.

    സാധാരണയായി സിനിമയുടെ റിലീസിന് മുന്നോടിയായാണ് താന്‍ കേരളത്തിലേക്ക് എത്താറുള്ളതെന്നും ഇത്തവണ സിനിമ റിലീസ് ചെയ്ത് മികച്ച പ്രതികരണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്നും അദ്ദേഹം പറയുന്നു. കടാരം കൊണ്ടാന്‍ റിലീസ് ചെയ്തതിന് പിന്നാലെയായാണ് വിക്രം തിരുവനന്തപുരത്തേക്ക് എത്തിയത്. മലയാളത്തിലായിരുന്നു അദ്ദേഹം സംസാരിച്ചതെല്ലാം. എല്ലാവരോടും സൗമ്യമായി ഇടപഴകുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    കടാരം കൊണ്ടാന്‍ വിശേഷങ്ങളുമായി വിക്രം

    പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് കടാരം കൊണ്ടാന്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായാണ് ഇത്തവണ രാജേഷ് സെല്‍വ എത്തിയത്. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസായിരുന്നു ചിത്രം നിര്‍മ്മിച്ചത്. അത് തന്നെയാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് വിക്രം പറയുന്നു. അക്ഷര ഹസനും ചിത്രത്തിനായി അണിനിരന്നിരുന്നു. സിനിമയുടെ ടീസര്‍ ലോഞ്ചിലും കമല്‍ഹാസന്‍ പങ്കെടുത്തിരുന്നു.

    അദ്ദേഹത്തിനൊപ്പം സിനിമ കാണാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു. താന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. സിനിമ കാണാനായി തൊട്ടടുത്ത് രാജേഷും കമല്‍ഹാസനുമുണ്ടായപ്പോള്‍ താനും എക്‌സൈറ്റഡായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കഥ കേട്ടപ്പോള്‍ത്തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയിരുന്നതായും അദ്ദേഹം പറയുന്നു.

    കടാരം കൊണ്ടാന്‍ വിശേഷങ്ങളുമായി വിക്രം

    തമിഴിലും മലയാളത്തിലുമായാണ് അദ്ദേഹം സഞ്ചരിച്ചത്. പ്രസ് മീറ്റിന് വന്നപ്പോള്‍ കൂടുതല്‍ ആള്‍ക്കാരെ കണ്ടപ്പോള്‍ ടെന്‍ഷനായെന്ന് അദ്ദേഹം പറയുന്നു. പ്ലാന്‍ ചെയ്തിരുന്ന പ്രസംഗവും മറന്നുപോയി. ഓരോ തവണയും കേരളത്തിലേക്ക് എത്തുമ്പോള്‍ സ്‌നേഹത്തോടെയാണ് കേരളത്തിലെ ാളുകള്‍ തന്നെ സ്വീകരിക്കുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്തതയ്ക്കായി താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. സ്‌കെച്ചും സാമിയുമൊക്കെ ലോക്കല്‍ ആക്ഷനായിരുന്നു.

    സ്‌റ്റൈലിനെക്കുറിച്ച് ഇത്തവണ ചിന്തിച്ചിരുന്നില്ല. ഒരു റോ ആയി ചെയ്യുകയായിരുന്നു. റിയാലിസ്റ്റിക്കായി ചെയ്യാനുള്ള ശ്രമമായിരുന്നു. ഈ സിനിമയില്‍ ഒരു കൊമേഷ്യല്‍ എലമെന്റുണ്ടായിരുന്നുവെന്നും താരം പറയുന്നു. എല്ലായിടത്ത് നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിക്രം പറഞ്ഞിരുന്നു.

    കടാരം കൊണ്ടാന്‍ വിശേഷങ്ങളുമായി വിക്രം

    ജനങ്ങള്‍ക്ക് ഉപകാരമാവുന്ന തരത്തിലുള്ള സന്ദേശം കൊടുക്കാന്‍ ശ്രമിച്ചൂടേയെന്ന തരത്തിലുള്ള ചോദ്യവും വിക്രമിന് നേരെ ഉയര്‍ന്നുവന്നിരുന്നു. ജലക്ഷാമത്തെക്കുറിച്ചും പ്ലാസ്റ്റിക്കിന്റെ ദോഷത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന തരത്തിലുള്ള സിനിമ തേടിയെത്തിയാല്‍ താന്‍ ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ സന്ദേശത്തിനായി മാത്രം താന്‍ സിനിമ ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു ഗാന്ധി എന്ന സിനിമ കണ്ട് എല്ലാവരും ഗാന്ധി ആവില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

    അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നുള്ളതാണ് പ്രധാന കാര്യം. അന്യനും ഇന്ത്യനും പോലെയുള്ള സിനിമകളിലെ നല്ല സന്ദേശത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. അത്തരത്തില്‍ നല്ല സന്ദേശം നല്‍കാന്‍ കഴിയുന്ന സിനിമ ലഭിച്ചാല്‍ ചെയ്യും. നല്ല കാര്യങ്ങള്‍ പറയുന്ന ചിത്രമായാല്‍ അത് ആരും അനുകരിക്കുന്നില്ലല്ലോയെന്നും താരം ചോദിച്ചിരുന്നു.

    കടാരം കൊണ്ടാന്‍ വിശേഷങ്ങളുമായി വിക്രം

    പിതാമഹനില്‍ സൂര്യയും അഭിനയിച്ചിരുന്നു. ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു ഇരുവരും അവതരിപ്പിച്ചതും. അത്തരത്തില്‍ ഒരു തിരക്കഥ ലഭിച്ചാല്‍ ഇന്ന് ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യവും വിക്രമിന് നേരെ ഉയര്‍ന്നിരുന്നു. അബി എന്ന ആളെയാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹത്തിനൊപ്പം കടാരം കൊണ്ടാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവെന്നുമായിരുന്നു താരത്തിന്റെ മറുപടി.

    കടാരം കൊണ്ടാനില്‍ വിക്രമിനൊപ്പം ശക്തമായ പ്രകടനമായിരുന്നു അബിയും കാഴ്ച വെച്ചത്. തനിക്ക് ഒരു പേജ് ഡയലോഗായിരുന്നുവെങ്കില്‍ അബിക്ക് 100 പേജായിരുന്നുവെന്നും താരം പറയുന്നു. തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് തങ്ങള്‍ ഇരുവരും അവതരിപ്പിച്ചത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ മാത്രം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നിര്‍മ്മാതാക്കളാണ് അതേക്കുറിച്ച് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    കടാരം കൊണ്ടാന്‍ വിശേഷങ്ങളുമായി വിക്രം

    താരങ്ങളില്‍ പലരും സംവിധായകരായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജും മോഹന്‍ലാലുമൊക്കെ ഇത്തരത്തില്‍ സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. തനിക്കും സംവിധാനത്തോട് താല്‍പര്യമുണ്ടെന്നായിരുന്നു വിക്രമും പറഞ്ഞത്. സ്വന്തമായി സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്. തനിക്ക് അപകടം പറ്റി കിടന്നിരുന്ന സമയത്ത് നടനാവാന്‍ കഴിയുമോയെന്ന ആശങ്ക അലട്ടിയിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫറോ അസിസ്റ്റന്റ് ഡയറക്ടറോ ആയെങ്കിലും സിനിമയില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു അന്ന് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പിന്നീട് അഭിനേതാവാനുള്ള അവസരമായിരുന്നു തനിക്ക് ലഭിച്ചതെന്നും താരം പറയുന്നു.

    ഭാവിയില്‍ താനും സംവിധായകനായി എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താരങ്ങളില്‍ പലരും രാഷ്ടരീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തില്‍ നിലപാട് തുറന്നുപറയേണ്ട സാഹചര്യം തനിക്ക് വന്നിട്ടില്ലെന്നും അങ്ങനെ വന്നാല്‍ താന്‍ അത് വ്യക്തമാക്കുമെന്നും താരം പറഞ്ഞിരുന്നു.

    English summary
    Vikram Reveals The Reaason Behind Why He Receives Kadaram Kondan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X