»   » വിക്രമിനെ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചിട്ടില്ല, മര്‍മ മനിതന്‍ ഉടന്‍

വിക്രമിനെ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചിട്ടില്ല, മര്‍മ മനിതന്‍ ഉടന്‍

Posted By:
Subscribe to Filmibeat Malayalam


ഐ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിക്രം നായകനായി എത്തിയ പത്ത് എന്‍ട്രതുക്കുള്ളൈ ഏറെ പ്രതീക്ഷയോടെയാണ് പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രം പരാജയപ്പെട്ടതോടെ നിര്‍മ്മാതാക്കള്‍ വിക്രമിന്റെ പുതിയ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

നിര്‍മ്മാതാക്കള്‍ പിന്മാറിയത് മാത്രമായിരുന്നില്ല മര്‍മ മനിതന്‍ ഉപേക്ഷിച്ചുവെന്നുമായിരുന്നു പിന്നീട് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം നിഷേധിച്ച് വിക്രം രംഗത്ത് എത്തിയിരുന്നു.

vikram

ഇപ്പോഴിതാ മര്‍മ മനിതന്റെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. കാജല്‍ അഗര്‍വാളും ബിന്ദു മാധവിയുമാണ് ചിത്രത്തിലെ നായകമാര്‍. ഒരു സയന്‍സ് ഫിക്ഷന്‍ രൂപത്തിലാണ് മര്‍മ മനിതന്‍.

25 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ് ചെലവ്. മികച്ച സാങ്കേതികതയില്‍ ഒരുക്കുന്ന മര്‍മ മനിതനില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം ഉണ്ട്. ഒരു വര്‍ഷം എടുത്താണ് ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ പൂര്‍ത്തിയാക്കിയത്.

English summary
vikram's next science fiction film marma manithan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam