»   » അന്യന് ശേഷം ശങ്കര്‍-വിക്രം ടീം വീണ്ടും

അന്യന് ശേഷം ശങ്കര്‍-വിക്രം ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Vikram-Anniyan
കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച ശങ്കറുമായി ചിയാന്‍ വിക്രം വീണ്ടും കൈകോര്‍ക്കുന്നു. നന്‍പന് ശേഷം ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനായി വിക്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശങ്കര്‍ ഒരുക്കിയ അന്യന്‍ വിക്രമിനെ കോളിവുഡിലെ സൂപ്പര്‍താരമാക്കി മാറ്റിയിരുന്നു. ദ്വന്ദവ്യക്തിതമുള്ള നായകനായി വിക്രം തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസ് വിജയത്തിനൊപ്പം നിരൂപകപ്രശംസയും നേടി. തമിഴകത്തിന് പുറത്ത് വിക്രമിന്റെ താരമൂല്യം ഉയര്‍ത്തുന്നതിനും അന്യന്‍ വലിയ പങ്കുവഹിച്ചിരുന്നു.

വിക്രം ശങ്കര്‍ ടീമിന്റെ പുതിയചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ് പതിപ്പായ നന്‍പന്‍ നേടുന്ന വന്‍വിജയം ശങ്കറിന് സന്തോഷം പകര്‍ന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ചെറിയൊരു ബ്രേക്കിന് ശേഷിന് ശേഷം വിക്രം ചിത്രം തുടങ്ങാനാണ് ശങ്കറിന്റെ പ്ലാനെന്നും അറിയുന്നു.

സംവിധായകന്‍ വിജയ് ഒരുക്കുന്ന താണ്ഡവത്തിന്റെ ദില്ലി ലൊക്കേഷനിലാണ് വിക്രം ഇപ്പോള്‍. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ് ഇവിടെ ചിത്രീകരിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
According to confirmed trade sources, the super hit combo of Shankar and Vikram are coming together for a new movie that will go on floors sometime in September

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam