»   » സായ് പല്ലവി നിരസിച്ച വേഷം തമന്ന ഏറ്റെടുത്തു, വിക്രമിനൊപ്പം തമന്ന, ചിത്രങ്ങള്‍ വൈറലാവുന്നു !!

സായ് പല്ലവി നിരസിച്ച വേഷം തമന്ന ഏറ്റെടുത്തു, വിക്രമിനൊപ്പം തമന്ന, ചിത്രങ്ങള്‍ വൈറലാവുന്നു !!

By: Nihara
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്വന്തം താരമായ ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രമായ സ്‌കെച്ചിനെക്കുറിച്ചാണ് ഇപ്പോള്‍ തമിഴകം ചര്‍ച്ച ചെയ്യുന്നത്. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രമോ വിഡിയോ പുറത്തുവിട്ടിരുന്നു. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ബാഹുബലിയിലെ വിവാദങ്ങള്‍ അടങ്ങും മുന്‍പ് തന്നെയാണ് തമന്ന അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നത്. തമന്ന അഭിനയിച്ച നിരവധി രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും സംവിധായകന്‍ ഒഴിവാക്കിയെന്നുള്ള വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് പുതിയ ചിത്രം കരാറായിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കില്‍ അധോലോക നായകന്റെ വേഷത്തിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുന്നു

സ്‌കെച്ച് സിനിമയില്‍ ചിയാന്‍ വിക്രമിനോടൊപ്പമുള്ള തമന്നയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

റൊമാന്റിക്ക് ലുക്കില്‍ തമന്ന

നിറഞ്ഞ ചിരിയുമായി റൊമാന്റിക്ക് ലുക്കില്‍ വിക്രമിനെ നോക്കി നില്‍ക്കുന്ന തമന്നയുടെ ഫോട്ടോ കാണാന്‍ തന്നെ എന്തു ഭംഗിയാണെന്ന് നോക്കൂ.

ഗ്ലാമര്‍ ലുക്കുമായി പോസ്റ്ററില്‍

തമന്നയും വിക്രമും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് സ്‌കെച്ചിന്റെ പോസ്റ്റര്‍. ഇതിനോടകം തന്നെ പോസ്റ്റര്‍ വൈറലായിക്കഴിഞ്ഞു.

മികച്ച ജോഡികളാണ്

തെന്നിന്ത്യന്‍ സിനിമയിലെ അഭിനേത്രിമാരെല്ലാം വിക്രമിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാറുണ്ട്. മുന്‍നിര നായകന്‍മാരായ അജിത്ത്, സൂര്യ, വിജയ് തുടങ്ങിയവര്‍ക്കൊപ്പം തമന്ന നേരത്തെ തന്നെ അഭിനയിച്ചിരുന്നു.

ചിത്രങ്ങളെല്ലാം ക്യൂട്ടാണ്

വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമായ സ്‌കെച്ചിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നല്ല ക്യൂട്ടാണ്. വിക്രമും തമന്നയും തമ്മിലുള്ള ചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല. ചിത്രം പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് ഇരുവരുടേയും ആരാധകര്‍.

സായ് പല്ലവി നിരസിച്ച നായിക വേഷം

ചിത്രത്തില്‍ നായികയാകുന്നതിനായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അഡ്വാന്‍സ് വാങ്ങിയ താരം പിന്നീട് തുക തിരിച്ചു നല്‍കുകയായിരുന്നു.

English summary
Sketch location photos getting viral.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam