»   » വിനയന് അജിത്തിന്റെ ഡേറ്റെന്ന് റിപ്പോര്‍ട്ടുകള്‍

വിനയന് അജിത്തിന്റെ ഡേറ്റെന്ന് റിപ്പോര്‍ട്ടുകള്‍

Posted By:
Subscribe to Filmibeat Malayalam
Ajith
സംവിധയകന്‍ വിനയന് ലോട്ടറിയടിച്ചുവെന്ന് കേട്ടാല്‍ പോലും ഞെട്ടാത്തവര്‍ പോലും ഈ വാര്‍ത്ത കേട്ടാല്‍ ഞെട്ടിയേ മതിയാവൂ. മലയാളി സംവിധായകന് കോളിവുഡിന്റെ സൂപ്പര്‍താരം അജിത്തിന്റെ ഡേറ്റ് ലഭിച്ചുവെന്ന വിശേഷമാണ് പുറത്തുവന്നരിയ്ക്കുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ ആരാധകരുടെ തല നായകനാവുമെന്ന് ചില സിനിമാവെബ്‌സൈറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തമിഴിലെ സൂപ്പര്‍ സംവിധായകര്‍ക്ക് പോലും ഡേറ്റ് കൊടുക്കാന്‍ മടിയ്ക്കുന്ന അജിത്തിന് ഇതെന്തുപറ്റിയെന്നാവും ആരാധകര്‍ ഇപ്പോള്‍ ആലോചിയ്ക്കുന്നത്. അടുത്ത കാലത്തൊന്നും വമ്പനൊരു ഹിറ്റ് നല്‍കാന്‍ കഴിയാത്ത സംവിധായകനാണ് വിനയനെന്നതാണ് ഇവരില്‍ ആശങ്ക വളര്‍ത്തുന്നത്. എന്നാല്‍ വിക്രമിനെ വരെ നായകനാക്കി തമിഴില്‍ ഹിറ്റൊരുക്കിയ സംവിധായകനെന്ന പെരുമയുള്ളയാണ് വിനയന്‍.

പ്രൊജക്ട് സംബന്ധിച്ച് അജിത്തുമായി വിനയന്‍ ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാലിക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല.

വിഷ്ണുവര്‍ദ്ധന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ് അജിത്ത്. ആര്യ, തപസ്സി, നയന്‍താര തുടങ്ങിയവരാണ് ബിഗ് ബജറ്റ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയില്‍ ഒരു ഹാക്കറിന്റെ വേഷത്തിലാണ് അജിത്ത് പ്രത്യക്ഷപ്പെടുന്നതെന്നും വാര്‍ത്തകളുണ്ട്.

ഹൊറര്‍ ചിത്രമായ ഡ്രാക്കുള 2012ന്റെ പണിപ്പുരയിലാണ് വിനയന്‍. ഇതിന് ശേഷമേ പുതിയ സിനിമ സംബന്ധിച്ച കാര്യങ്ങളിലേക്ക് വിനയന്‍ നീങ്ങൂ.

English summary
Vinayan however has reportedly finished off the first round discussions with Ajith regarding the project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam