»   » 20 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ എത്തിയ കാജോള്‍, ധനുഷിനെതിരായതിന്റെ കാരണം, നടി വെളിപ്പെടുത്തുന്നു!!

20 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ എത്തിയ കാജോള്‍, ധനുഷിനെതിരായതിന്റെ കാരണം, നടി വെളിപ്പെടുത്തുന്നു!!

By: സാൻവിയ
Subscribe to Filmibeat Malayalam

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടി കാജോള്‍ തമിഴില്‍ എത്തി. വിഐപി2ല്‍ ധനുഷിന്റെ വില്ലത്തിയായാണ് കാജോള്‍ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ജൂലൈ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ബോളിവുഡില്‍ ഷാരൂഖ് ഖാനുമൊത്ത് ദില്‍വാലെ എന്ന ചിത്രത്തിലാണ് കാജോള്‍ ഒടുവില്‍ അഭിനയിച്ചത്. കഴിഞ്ഞ ദിവസം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം ധനുഷിന്റെയും ബോളിവുഡ് കിങ് ഖാന്റെയും ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കു വയ്ക്കുകയുണ്ടായി.

ബോളിവുഡ് കിങ് ഖാന്‍-ധനുഷ്

രണ്ടു പേര്‍ക്കുമൊപ്പം അഭിനയിക്കാന്‍ കംഫര്‍ട്ടബിളാണ്. ധനുഷിനൊപ്പമുള്ള വിഐപി 2ലെ അഭിനയവും ഒരുപാട് ആസ്വദിച്ചാണ് ചെയ്തത്. അന്യഭാഷയില്‍ അഭിനയിക്കുമ്പോള്‍ ഒരു വലിയ വെല്ലുവിളിയുണ്ടായിരുന്നുവെന്നും കാജോള്‍ പറഞ്ഞു.

ഭാഷയുമായി ഇണങ്ങാനുള്ള പ്രയാസം

അന്യഭാഷയില്‍ അഭിനയിക്കുമ്പോള്‍ ഭാഷയായിരുന്നു വെല്ലുവിളി. രണ്ടു-മൂന്ന് ദിവസം അഭിനയിച്ച് കഴിഞ്ഞപ്പോള്‍ ഒക്കെയായി. കരിയറിലെ വ്യത്യസ്തമായ അനുഭവമായിരുന്നു ഇതെല്ലാം. കാജോള്‍ പറഞ്ഞു.

അഭിമാനം തോന്നുന്നു

കാജോള്‍ സിനിമയുടെ ഭാഗമാകുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായക സൗന്ദര്യ രജനികാന്ത് പറയുന്നു. വസുന്തര പരമേശ്വര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നത്. ഒരു സ്വതന്ത്ര്യയായ സ്റ്റൈലിഷ് കഥാപാത്രമാണിത്.

മിന്‍സാര കനവിന് ശേഷം

1997ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവാണ് കാജോള്‍ ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം. അരവിന്ദ് സ്വാമിയും പ്രഭുദേവുമായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിര്‍മാണം

വണ്ടര്‍ബാര്‍ ഫിലിംസും വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നുണ്ട്.

English summary
VIP 2 actor Kajol: Dhanush and Shah Rukh Khan are very fine actors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam