»   » കിടു ലുക്കില്‍ ധനുഷും കജോളും, സൗന്ദര്യ രജനീകാന്തിന്‍റെ പുതു ചിത്രത്തിന്‍റെ പോസ്റ്റര്‍ കാണാം

കിടു ലുക്കില്‍ ധനുഷും കജോളും, സൗന്ദര്യ രജനീകാന്തിന്‍റെ പുതു ചിത്രത്തിന്‍റെ പോസ്റ്റര്‍ കാണാം

Posted By: Nihara
Subscribe to Filmibeat Malayalam

ധനുഷ് ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമൊരുക്കി ഐശ്വര്യ രജനീകാന്ത്. ധനുഷും കജോളും പ്രധാന റോളിലെത്തുന്ന വേലെയില്ലാ പട്ടധാരി2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ട്വിറ്ററിലൂടെ ഐശ്വര്യ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പുറത്തിറങ്ങിയ പോസ്റ്റര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന കജോള്‍ ചിത്രത്തില്‍ പ്രതിനായികയുടെ വേഷത്തിലാണ്. സൗന്ദര്യ രജനീകാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കജോളിന്റെ തിരിച്ചുവരവ്

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കജോള്‍ തമിഴിലേക്ക് തിരിച്ചുവരുന്നത്. സൗന്ദര്യയ്ക്കും ധനുഷിനുമൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം കജോള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

മിന്‍സാരക്കനവില്‍ മിന്നിത്തിളങ്ങിയ താരം

രാജീവ് മേനോന്‍ സംവിധാനം ചെയ്ത മിന്‍സാരക്കനവിലെ നായിക കജോളായിരുന്നു. പ്രഭുദേവയും അരവിന്ദ് സ്വാമിയുമായിരുന്നു ചിത്രത്തിലെ നായകന്‍മാരായി എത്തിയത്. ബോക്‌സോഫീസില്‍ വന്‍ വിജയമായ ചിത്രത്തിന് നാല് ദേശീയ പുരസ്‌കാരങ്ങളും മൂന്ന് സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു.

പ്രതിനായിക വേഷത്തില്‍ കജോള്‍

ബോളുവുഡ് താരറാണിയായ കജോള്‍ ഈ ചിത്രത്തില്‍ പ്രതിനായിക വേഷത്തിലാണ് എത്തുന്നത്. അമലാ പോള്‍, സമുദ്രക്കനി, ശരണ്യ പൊന്‍വര്‍ണ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പോസ്റ്റര്‍ കിടുവാണ്

കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന്ന കജോളും ധനുഷുമാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. ഇരുവരും കിടു ലുക്കിലാണ്.

English summary
Going by the poster, ravishing beauty Kajol, who has been roped in to play a pivotal role in the film, is likely to lock horns with Dhanush. It must be noted that Kajol is making her comeback in Tamil after two decades.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam