»   » മോഹന്‍ലാലിന് കൈ പൊള്ളിയോ..? ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി ഈ ചിത്രം!

മോഹന്‍ലാലിന് കൈ പൊള്ളിയോ..? ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി ഈ ചിത്രം!

Posted By: Karthi
Subscribe to Filmibeat Malayalam
ലാലേട്ടന്റെ പ്രതീക്ഷകള്‍ തെറ്റി! | Filmibeat Malayalam

ഏറെ പ്രതീക്ഷകളുമായി ഓണത്തിന് തിയറ്ററിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ആദ്യമായി മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ ദിനങ്ങളില്‍ മികച്ച കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. എന്നാല്‍ മോഹന്‍ലാലിന്റെ മാക്‌സ് ലാബ് വിതരണം ചെയ്ത് ധനുഷ് ചിത്രം കേരളത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

പരസ്യമോ ദിലീപോ, പ്രതികാരം സൂപ്പര്‍ താരചിത്രങ്ങളോട് തീര്‍ത്ത് മാതൃഭൂമി? ശരിക്കും ആരാണ് ശത്രു?

ഇന്നലെ വരെ ദിലീപിനെ കടിച്ച് കീറിയ വിനയനും മനസ് മാറി... രാമലീലയ്ക്ക് വേണ്ടി വിനയന്‍ രംഗത്ത്!!!

കാബാലിക്ക് പിന്നാലെ മാക്‌സ് ലാബ് വിതരണത്തിനെത്തിച്ച തമിഴ് ചിത്രമാണ് ധനുഷ് നായകനാകുന്ന വേലൈയില്ലാ പട്ടതാരി. കബാലി മാക്‌സ് ലാബിന് നേട്ടമായി എങ്കിലും വിഐപി 2 ഗുണകരമായില്ല.

വിജയം ആവര്‍ത്തിച്ചില്ല

ധനുഷ് നായകനായി എത്തിയ വേലൈയില്ലാ പട്ടത്താരി അഥവ വിഐപി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിഐപി 2. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും വിഐപി വിജയം നേടിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്‌നാടിനൊപ്പം കേരളത്തിലും ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്.

തുക വെളിപ്പെടുത്തിയിട്ടില്ല

ആദ്യ ഭാഗം കേരളത്തിലും നേട്ടമുണ്ടാക്കിയതിന് പിന്നാലെ എത്തിയ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഉയര്‍ന്ന തുകയ്ക്കാണ് മോഹന്‍ലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും ഉടമസ്ഥതയിലുള്ള മാക്‌സ് ലാബ് സ്വന്തമാക്കിയത്. എന്നാല്‍ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

കേരളത്തിലെ കളക്ഷന്‍

21 ദിവസം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച വിഐപി 2 ആകെ നേടിയത് 2.38 കോടിയാണ്. 1.86 കോടിയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷന്‍. തിയറ്റര്‍ വിഹിതം കഴിഞ്ഞ് മാക്‌സ് ലാബിന് ലഭിച്ചത് 0.9 കോടി മാത്രം. ഷെയര്‍ ഒരു കോടി തികയ്ക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

തിയറ്റര്‍ വിട്ടു

21 ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം പ്രധാന കേന്ദ്രങ്ങളിലൊന്നും പ്രദര്‍ശിപ്പിക്കുന്നില്ല. ഓണച്ചിത്രങ്ങള്‍ റിലീസിന് എത്തിയതോടെ ചിത്രം തിയറ്റര്‍ വിട്ടിരിക്കുകയാണ്. നാല് മലയാള ചിത്രങ്ങളാണ് ഓണത്തിന് തിയറ്ററിലെത്തിയത്. ഇവയില്‍ മാക്‌സ് ലാബ് ചിത്രവും ഉണ്ട്.

കാജോളും ധനുഷും

ധനുഷ് നായകനായി എത്തിയ ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള പ്രധാന കഥാപാത്രമായി എത്തിയത് ബോളിവുഡ് നായിക കാജോള്‍ ആയിരുന്നു. 20 വര്‍ഷത്തിന് ശേഷം കാജോള്‍ അഭിനയിക്കുന്ന തമിഴ് ചിത്രമായിരുന്നു വിഐപി 2. അമല പോള്‍ ആയിരുന്നു ചിത്രത്തില്‍ ധനുഷിന്റെ നായിക.

കുടുംബ ചിത്രം

സാമൂഹിക പ്രശ്‌നങ്ങള്‍ വിഷയമാകുന്ന ഈ കുടുംബ ചിത്രത്തിന് പിന്നിലും കുടുംബ സാന്നിദ്ധ്യമുണ്ടായിരുന്നു. ധനുഷ് കഥയും സംഭാഷണവും എഴുതിയ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ധനുഷിന്റെ ഭാര്യ സഹോദരിയും രജനികാന്തിന്റെ മകളുമായി സൗന്ദര്യ രജനികാന്ത് ആണ്. രജനികാന്ത് ചിത്രം കൊച്ചടിയാന്‍ സംവിധാനം ചെയ്തത് സൗന്ദര്യയായിരുന്നു.

വെളിപാടിന്റെ പുസ്തകം

ലാല്‍ ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന വെളിപാടിന്റെ പുസ്തകം വിതരണത്തിന് എത്തിച്ചിരിക്കുന്നതും മാക്‌സ് ലാബ് ആണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം മികച്ച കളക്ഷനുമായി ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്.

English summary
Mohanlal's MaxLab distribute Dhanush's VIP 2 in Kerala. But movie get only 2.38 crore gross from Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam