For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുത്ത് ദരിദ്രനായി; കമൽ ഹാസന്റെ ആരോപണം പൊളിച്ചടുക്കി മുൻഭാര്യ വാണി ഗണപതി

  |

  ഉലകനായകനായ കമല്‍ ഹാസന്റെ പ്രണയകഥകള്‍ എല്ലാ കാലത്തും ചര്‍ച്ചയാക്കപ്പെട്ടിട്ടുണ്ട്. രണ്ട് വിവാഹവും ഒരു ലിവിംഗ് റിലേഷനുമൊക്കെ ഉണ്ടായിരുന്ന നടന്‍ ഇപ്പോള്‍ സിംഗിളായി ജീവിക്കുകയാണ്. നടി ശ്രീവിദ്യയുമായി ഇഷ്ടത്തിലായിരുന്നെങ്കിലും അതവാസനിപ്പിച്ചതിന് പിന്നാലെ കമല്‍ ഹാസന്‍ വിവാഹിതനായി.

  Also Read: ചേട്ടന്റെ ബോസായ സൗദിക്കാരാനാണ് ഭർത്താവ്; ഏഴ് വയസിന് ഇളയ ആളായിരുന്നു, ദാമ്പത്യം തകര്‍ന്നതിനെ പറ്റി നടി ലക്ഷ്മി

  നര്‍ത്തകി കൂടിയായ വാണി ഗണപതിയെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരുടെയും ദാമ്പത്യജീവിതം അത്ര സുഖകരമാവാത്തതിനാല്‍ പിന്നീട് വേര്‍പിരിയുകയായിരുന്നു. എന്നാല്‍ ഒരഭിമുഖത്തില്‍ വാണി തന്നെ ദാരിദ്ര്യത്തിന്റെ അടിത്തട്ടില്‍ എത്തിച്ചതായി കമല്‍ ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. എന്നിട്ട് ഒന്നുമില്ലായ്മയില്‍ തന്നെ ഉപേക്ഷിച്ചതായും നടന്‍ പറഞ്ഞു. ഇതേ പറ്റി വാണി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.

  പലപ്പോഴും മാധ്യമങ്ങള്‍ക്ക് മുന്നില്‍ താന്‍ തുറന്ന് സംസാരിക്കാത്തത് കമലുമായിട്ടുള്ള ബന്ധം തികച്ചും വ്യക്തിപരമായത് കൊണ്ടാണ്. എന്നാല്‍ അദ്ദേഹമിങ്ങോട്ട് ആരോപണം ഉന്നയിച്ച സ്ഥിതിയ്ക്ക് തനിക്ക് പറയാനുള്ളത് പറയാമെന്ന് തീരുമാനിക്കുകയായിരുന്നു.

  'ഞങ്ങള്‍ വിവാഹമോചനം നേടിയിട്ട് ഇരുപത്തിയെട്ട് വര്‍ഷമായി. പരസ്പരം ചെളി വാരി എറിയുന്നതില്‍ നിന്നും ഞാന്‍ എപ്പോഴും വിട്ട് നിന്നിരുന്നു. കാരണം ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അവിടെ നിന്നൊക്കെ ഞങ്ങള്‍ ഒരുപാട് മുന്നോട്ട് പോയി. എന്നിട്ടും കമല്‍ ഹാസന്‍ ഒരു ഒഴിയാ ബാധ പോലെ തന്നെ പിന്തുടരുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല'.

  Also Read: ബാലയ്ക്ക് എട്ടിന്റെ പണി കൊടുക്കാന്‍ നോക്കിയതാണ്; ഒടുവില്‍ രക്ഷകയായത് ഭാര്യ എലിസബത്തും, വീഡിയോ വൈറല്‍

  കമല്‍ ഹാസന്‍ നല്‍കിയ ജീവനാംശത്തില്‍ നിന്നാണ് ഞാന്‍ സമ്പാദിച്ചതെന്ന് ആളുകള്‍ കരുതുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനൊരു തുറന്ന് പറച്ചിലിന് തയ്യാറായത്.

  'ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചിരുന്ന ഫ്‌ളാറ്റില്‍ വാങ്ങിയ വീട്ടുപകരണങ്ങള്‍ പോലും എനിക്ക് വിട്ട് തരാന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. അങ്ങനെയുള്ള ഒരു മനുഷ്യനില്‍ നിന്നും കൂടുതലായി ഞാനെന്താണ് പ്രതീക്ഷിക്കുക?', എന്ന് വാണി ചോദിക്കുന്നു. ആദ്യഭാര്യയ്ക്ക് ജീവനാംശം നല്‍കിയതോടെ താന്‍ ദാരിദ്ര്യത്തിലേക്ക് എത്തിയെന്ന കമലിന്റെ ആരോപണത്തെയും വാണി തള്ളിക്കളഞ്ഞു.

  ജീവനാംശം നല്‍കി കൊണ്ട് സ്വയം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാന്‍ ലോകത്തെ ഏത് കോടതിയാണ് ഒരാളെ അനുവദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഈ പ്രതികരണം ശരിക്കും എന്നെ ഞെട്ടിച്ചു. സത്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഞാന്‍ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോയത് അദ്ദേഹത്തിന്റെ ഈഗോയെ ബാധിച്ചിട്ടുണ്ടാവാം.

  അതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ ഉണ്ടായി. അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധിയാണെന്ന് വേണമെങ്കില്‍ പറയാം. ബാക്കിയൊന്നും സത്യമല്ല. പന്ത്രണ്ട് വര്‍ഷം അദ്ദേഹത്തിനൊപ്പം ജീവിച്ചതിനാല്‍ കമലിന്റെ യഥാര്‍ഥ സ്വഭാവമെന്താണെന്ന് താന്‍ മനസിലാക്കിയിരുന്നു.

  അദ്ദേഹത്തിന് താല്‍പര്യമില്ലാത്ത ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ പുഞ്ചിരി വ്യാജമായി കാണിക്കാമെന്ന് കമലിന് നല്ലത് പോലെ അറിയാമെന്നും വാണി പറയുന്നു.

  വാണിയുമായി നിയമപരമായി വേര്‍പിരിയുന്നതിന് മുന്‍പാണ് കമല്‍ ഹാസന്‍ നടി സരികയുമായി അടുപ്പത്തിലാവുന്നത്. ഇരുവരും പിന്നീട് വിവാഹം കഴിക്കുകയും രണ്ട് മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. ശേഷം സരികയുമായി വേര്‍പിരിഞ്ഞിട്ടാണ് കമല്‍ നടി ഗൗതമിയുമായി ലിവിംഗ് റിലേഷന്‍ ആരംഭിച്ചത്. അതും പാതി വഴിയില്‍ അവസാനിക്കുകയായിരുന്നു.

  English summary
  Viral: Kamal Haasan's First Wife Vani Ganapathy's Reply To His Statement About Alimony. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X