For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കാന്‍ വേണ്ടി നയന്‍താര ഷാരുഖ് ഖാന്റെ സിനിമ വരെ വേണ്ടെന്ന് വെച്ചു? റിപ്പോര്‍ട്ടുകള്‍ പുറത്ത്

  |

  തെന്നിന്ത്യയുടെ താരറാണിയായി അറിയപ്പെടുന്ന നടിയാണ് നയന്‍താര. മലയാളത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ തമിഴിലാണ് നയന്‍സ് സജീവമായി നില്‍ക്കുന്നത്. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് പ്രണയത്തിലായിട്ട് വര്‍ഷങ്ങളോളമായി. ഇനിയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ വിവാഹം ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  മുന്‍പ് പല തവണ നയന്‍താര-വിഘ്‌നേശ് വിവാഹം നടക്കുമെന്നും അതല്ല ഇരുവരും നേരത്തെ വിവാഹിതര്‍ ആയെന്നും തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ വീണ്ടും തെലുങ്കില മാധ്യമങ്ങള്‍ നയന്‍താരയെ സംബന്ധിക്കുന്ന ചില റിപ്പോര്‍ട്ടുകളുമായി എത്തിയിരിക്കുകയാണ്. വിവാഹത്തിന് വേണ്ടി നയന്‍സ് വലിയൊരു അവസരവും നഷ്ടപ്പെടുത്തിയതായിട്ടാണ് അറിയുന്നത്.

  nayanthara

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പ്രതിശ്രുത വരനാണെന്ന് പൊതുവേദിയില്‍ പറഞ്ഞ് കൊണ്ടാണ് വിഘ്‌നേശുമായിട്ടുള്ള ബന്ധം നയന്‍താര ഔദ്യോഗികമാക്കുന്നത്. അന്ന് മുതലിങ്ങോട്ട് താരങ്ങളുടെ വിവാഹം എന്നായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു മലയാളം, തമിഴ് ഇന്‍ഡസ്ട്രികള്‍. അടുത്തിടെ നടിയുടെ പിതാവിന് അസുഖം കൂടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ പിതാവിന്റെ ആഗ്രഹപ്രകാരം നയന്‍താര ഉടനെ വിവാഹിതയായേക്കും എന്ന റിപ്പോര്‍ട്ടുകളും വന്നു.

  സിദ്ധുവിന് ബോധം വന്നതോടെ വേദികയ്ക്ക് പണിയായി; സുമിത്രയ്ക്കിട്ട് വെക്കുന്നതെല്ലാം തിരിച്ച് കിട്ടാൻ തുടങ്ങി- വായിക്കാം

  ഇതിനിടയിലാണ് ബോളിവുഡില്‍ കിംഗ് ഖാന്‍ ഷാരുഖിനൊപ്പം നയന്‍താര അഭിനയിക്കാന്‍ പോവുകയാണെന്ന കാര്യം പുറംലോകം അറിയുന്നത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകന്‍ ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തില്‍ ഷാരുഖിനൊപ്പം അഭിനയിക്കാന്‍ നയന്‍താരയും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാന്‍ ഇന്ത്യ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ ഷാരുഖ് ഡബിള്‍ റോളില്‍ ആണ് അഭിനയിക്കുന്നത്. അച്ഛന്റെയും മകന്റെയും റോളുകള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

  nayanthara

  പക്ഷേ നയന്‍താര ഈ സിനമയില്‍ നിന്നും പിന്മാറിയെന്നാണ് പുതിയ വിവരങ്ങള്‍. അതിന് കാരണം വിവാഹം ഉടനെ നടക്കാന്‍ പോവുന്നത് കൊണ്ടാണെന്നും പ്രചരിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞാലും താന്‍ അഭിനയിക്കുമെന്ന നിലപാടിലാണ് നയന്‍സ് എത്തിയിരിക്കുന്നതെന്നാണ് തെലുങ്കിലെ ഒരു മാധ്യമം കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വർഷം ഡിസംബറോട് കൂടി കല്യാണം നടത്തിയേക്കാമെന്നാണ് താരകുടുംബത്തിൻ്റെ തീരുമാനം.
  എന്തായാലും വിവാഹം കഴിഞ്ഞാലും നയന്‍താര അഭിനയ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന കാര്യത്തില്‍ വ്യക്തത വന്നു.

  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ചതാണ്; മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹമെന്ന് സാന്ത്വനത്തിലെ ഹരി- വായിക്കാം

  Recommended Video

  Alphonse Puthren’s next is with Prithviraj and Nayanthara? | FIlmiBeat Malayalam

  ആറ് വർഷത്തിന് മുകളിലായി പ്രണയത്തിലായ വിഘ്നേശും നയന്ർതാരയും ഏറെ കാലമായി ഒരുമിച്ചാണ് താമസിക്കുന്നത്. എങ്കിലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാറുമില്ലായിരുന്നു. അടുത്തിടെ ആരാധകരുടെ ചോദ്യത്തിന് വിവാഹം കഴിക്കുന്നതൊക്കെ വലിയ ചിലവുള്ള കാര്യമാണെന്നും ഇപ്പോള്‍ കരിയറിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് വിഘ്‌നേശ് സൂചിപ്പിച്ചിരുന്നു. ഒപ്പം പ്രണയിനിയ്‌ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ചും വിഘ്‌നേശ് പങ്കുവെച്ചു. ആരാധകരുടെ എല്ലാ ചോദ്യത്തിനും ഉത്തരം ലഭിച്ചെങ്കിലും സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും മറച്ച് വെക്കുന്നതാണ് പതിവ്.

  മാസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത നയൻതാരയുടെ പിതാവിനെ കാണാൻ ഇരുവരും ഒരുമിച്ച് കൊച്ചിയിലേക്ക് വന്നിരുന്നു. നിലവിൽ വിഘ്നേശ് തന്നെ സംവിധാനം ചെയ്ത് നയൻതാര നായികയാവുന്ന സിനിമയടക്കം നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. രജനികാന്തിൻ്റെ അണ്ണാത്തെ എന്ന ബിഗ് ബജറ്റ് ചിത്രത്തിലും നായികയായി നയൻസ് എത്തുന്നുണ്ട്. ഇതിനിടയിലാണ് ബോളിവുഡിൽ നിന്നടക്കമുള്ള ഓഫർ എത്തുന്നത്. കരിയറിന് വലിയ പ്രധാന്യം കൊടുക്കുന്നവർ ആയത് കൊണ്ട് സിനിമയുടെ കാര്യം കഴിഞ്ഞിട്ടാവും താരങ്ങൾ കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയുള്ളു എന്നാണ് അറിയുന്നത്.

  English summary
  Viral: Nayanthara To Quit Cinemas Post Her Marriage? Telugu Media Clarifies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X