For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാര്യയാണ് രാധികയെ വിവാഹം കഴിക്കാന്‍ പറയുന്നത്; രണ്ട് ഭാര്യമാരെ കുറിച്ചും മനസ് തുറന്ന് ശരത് കുമാര്‍

  |

  തെന്നിന്ത്യയിലെ പ്രമുഖ താരദമ്പതിമാരാണ് രാധികയും ശരത് കുമാറും. ഇരുവരും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളുമാണ്. നേരത്തെ വിവാഹിതരായ താരങ്ങള്‍ ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് വീണ്ടും വിവാഹിതരാവുന്നത്. ഇപ്പോള്‍ മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ്.

  Also Read: കാറ് വാങ്ങാന്‍ വന്നിട്ട് വാങ്ങിയത് എന്നെ; പരിചയപ്പെട്ട് ഒരു മാസം കൊണ്ട് വിവാഹമായെന്ന് ഫിറോസും സജിനയും

  ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞെങ്കിലും അവരെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ രാധിക മുന്നിലാണെന്നാണ് ശരത് കുമാര്‍ പറയുന്നത്. ആദ്യ ഭാര്യയിലുള്ള മക്കളുടെ കാര്യത്തിലാണെങ്കിലും ബാക്കി കുടുംബത്തെ ഒന്നാകെ മുന്നോട്ട് പോവുന്നത് രാധിക കാരണമാണെന്ന് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പറയുന്നു.

  നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ക്ക് നല്ല ഇണകളായിരിക്കാന്‍ സാധിക്കും എന്ന തോന്നലില്‍ എടുത്ത തീരുമാനമാണ് രാധികയുമായിട്ടുള്ള വിവാഹമെന്ന് ശരത്കുമാര്‍ പറയുന്നു. ആ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലാതെ ധൈര്യമായി തന്നെ വിവാഹം കഴിച്ചു. അന്നത്തെ ദിവസം ഞാന്‍ താമസിച്ച് വന്നത് പോലെയാണ് അവള്‍ പെരുമാറിയത്. പക്ഷേ ഇതുവരെ ഞാനങ്ങനെ ഒരു കാര്യത്തിനും ലേറ്റായി പോകാറില്ലെന്ന് നടന്‍ പറയുന്നു.

  Also Read: രഘു മരിച്ചതറിഞ്ഞ് വന്ന എന്നെ കണ്ടതും പത്രക്കാര്‍ ചുറ്റും കൂടി; വെറുതേ വിടാൻ അപേക്ഷിക്കേണ്ടി വന്നെന്ന് രോഹിണി

  മകന്‍ രാഹുല്‍ ജനിച്ച സമയത്ത് അവനെ ആദ്യമായി കൈയ്യില്‍ വാങ്ങിയ നിമിഷത്തെ കുറിച്ചും ശരത് കുമാര്‍ സൂചിപ്പിച്ചു. 'അവന്‍ വളരെ ചെറുതായിരുന്നു. രാഹുലിനെയും കൊണ്ട് വീട്ടിലേക്ക് വന്നതിന് പിന്നാലെ കുഞ്ഞിനെ കാണണമെന്ന് പറഞ്ഞ് മരിച്ച് പോയ മുന്‍ മുഖ്യമന്ത്രി കലൈഞ്ജറും വീട്ടിലേക്ക് വന്നു.

  അദ്ദേഹം കുഞ്ഞിനെ എടുത്തിരിക്കുന്ന ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട്. മാത്രമല്ല അതെന്താണ് രാഹുല്‍ എന്നൊരു പേരിട്ടതെന്ന് അദ്ദേഹം ചോദിച്ചു. അതിന്റെ അര്‍ഥങ്ങള്‍ പറഞ്ഞതോടെ പുള്ളിയ്ക്ക് ഒക്കെയായെന്നും', നടന്‍ പറയുന്നു.

  രാധികയെ മാത്രമല്ല ആദ്യ ഭാര്യയെയുടെയും മക്കളുടെയും ഫോട്ടോയും അഭിമുഖത്തിനിടെ കാണിച്ചിരുന്നു. അതിനെ പറ്റി നടന്‍ വളരെ തുറന്ന് സംസാരിക്കുകയും ചെയ്തു. 'ഇതൊക്കെ നമ്മുടെ ജീവിതത്തിലൂടെ നടന്ന കാര്യങ്ങളാണ്. ചില ദമ്പതിമാര്‍ ഇണകളായി ജീവിക്കുകയും മറ്റ് ചിലര്‍ക്ക് വേര്‍പിരിഞ്ഞ് ജീവിക്കേണ്ടതായിട്ടും വരും. പിരിഞ്ഞെങ്കിലും എന്റെ ആദ്യ ഭാര്യയും ഇപ്പോഴത്തെ ഭാര്യ രാധികയും നല്ല സുഹൃത്തുക്കളാണ്.

  എന്റെ കുട്ടികളെ രാധിക ചേര്‍ത്ത് നിര്‍ത്താറുണ്ട്. ഈ കുടുംബം ഒരുപോലെ പോവണമെന്ന് രാധികയ്ക്ക് നിര്‍ബന്ധമുണ്ട്. വരലക്ഷ്മിയുടെ അമ്മ എന്ന തരത്തില്‍ അവരെയും മാറ്റി നിര്‍ത്താറില്ല. അവര്‍ വീട്ടിലേക്ക് വന്നാല്‍ ഇവിടെ നിന്ന് രാധിക പോവുകയില്ല.

  ഇപ്പോഴും അവര്‍ക്ക് മര്യാദ കൊടുക്കും. വരലക്ഷ്മി അഭിനയിക്കണമെന്ന് തീരുമാനിച്ചപ്പോഴും ആദ്യം പിതാവായ എന്നോട് അനുവാദം ചോദിക്കണമെന്നാണ് പറഞ്ഞത്. എന്നാല്‍ വരലക്ഷ്മി എന്നോട് അനുവാദം മേടിക്കാന്‍ വന്നപ്പോള്‍ അതൊന്നും വേണ്ട, നടക്കില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

  പക്ഷേ അന്ന് രാധികയും വരലക്ഷ്മിയുടെ അമ്മയും ഒരുമിച്ച് ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് വന്നിട്ട് അവള്‍ അഭിനയിച്ചാലെന്താ കുഴപ്പമെന്ന് ചോദിച്ചു. അത്രയധികം രാധിക കുടുംബത്തെ ചേര്‍ത്ത് പിടിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. ഇപ്പോള്‍ ഞങ്ങളെല്ലാവരും അത്രയും സന്തോഷത്തോട് കൂടിയാണ് ജീവിക്കുന്നതെന്ന് നടന്‍ സൂചിപ്പിക്കുന്നു.

  2001 ലാണ് രാധികയും ശരത് കുമാറും വിവാഹിതരാവുന്നത്. രാധികയുടെ മൂന്നാം വിവാഹവും ശരത്കുമാറിന്റെ രണ്ടാം വിവാഹവുമായിരുന്നിത്. ഛായ ദേവിയാണ് ശരത്കുമാറിന്റെ ആദ്യഭാര്യ. മലയാള നടന്‍ പ്രതാപ് പോത്തനെയായിരുന്നു രാധിക ആദ്യം വിവാഹം കഴിക്കുന്നത്. 1990 ലാണ് ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയുമായി രാധിക രണ്ടാമത് വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലൊരു മകളുണ്ട്. നിലവില്‍ ശരത് കുമാറിനും രാധികയ്ക്കും രാഹുല്‍ എന്നൊരു മകനാണുള്ളത്.

  English summary
  Viral: Sarathkumar Opens Up His First Wife Told Him To Marry Radhika Sarathkumar. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X