For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമല്‍ ഹാസൻ്റെ മൂന്നാമത്തെ ബന്ധം തകർത്തത് താരപുത്രിമാരല്ല; നടനുമായുള്ള ദാമ്പത്യ പ്രശ്‌നത്തെ കുറിച്ച് നടി ഗൗതമി

  |

  ഉലകനായകനായ കമല്‍ ഹാസന്റെ ജീവിതം തന്നെ തുറന്ന പുസ്തകം പോലെയാണ്. അഭിനയിക്കാനുള്ള കഴിവ് കാരണം നിരവധി ആരാധകരെ സ്വന്തമാക്കിയ താരം കൈനിറയെ സിനിമകളുമായി തിരക്കിലാണ്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയിലെ പലമേഖലകളും കമല്‍ ഹാസന്‍ സൂപ്പര്‍ പ്രകടനമാണ് കാഴ്ച വെച്ചത്.

  തകര്‍ന്ന് പോയത് കുടുംബജീവിതത്തിന്റെ കാര്യത്തിലാണ്. ആദ്യ രണ്ട് വിവാഹങ്ങളും വലിയ പരാജയമായതോടെ മൂന്നാമത് ലിവിങ് റിലേഷനിലേക്ക് താരം കടന്നു. ആ ബന്ധവും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിക്കുകയാണ് ചെയ്തത്. കമല്‍ ഹാസനുമായിട്ടുള്ള ജീവിതം അവസാനിപ്പിച്ച് സിംഗിളാവാന്‍ തീരുമാനിച്ചതിന്റെ കാരണം നടി ഗൗതമി തന്നെ തുറന്ന് സംസാരിച്ചിരുന്നു. വൈറലായ നടിയുടെ വാക്കുകളിങ്ങനെയാണ്..

  Also Read: പ്രിയ വാര്യരും ഒമർ ലുലുവും തമ്മിലുള്ള പ്രശ്‌നമിതാണ്; പെട്ടെന്ന് താരമായപ്പോൾ തുടങ്ങിയ പ്രശ്‌നമെന്ന് സംവിധായകന്‍

  നടി ശ്രീവിദ്യയെ പ്രണയിച്ചിരുന്ന കാലത്താണ് നര്‍ത്തകി വാണി ഗണപതിയെ കമല്‍ ഹാസന്‍ വിവാഹം കഴിക്കുന്നത്. വാണി ഭാര്യയായിരിക്കെ നടി സരികയുമായി കമല്‍ അടുത്തു. ഇരുവരും ലിവിങ് റിലേഷനിലായിരുന്നെങ്കിലും പിന്നീട് വിവാഹം കഴിച്ചു. രണ്ട് മക്കളും ഈ ബന്ധത്തില്‍ ജനിച്ചെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു. ശേഷം നടി ഗൗതമിയുമായി ഇഷ്ടത്തിലായി. ഇരുവരും പതിമൂന്ന് വര്‍ഷത്തോളം ഒന്നിച്ച് താമസിച്ചു. ഈ കാലയളവില്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചതേയില്ല.

  Also Read: ഭാര്യയായിരുന്നു ഭാഗ്യം; വിവാഹത്തിന് മുന്‍പും ശേഷവും നാഗ ചൈതന്യയുടെ മനംകവര്‍ന്ന താരസുന്ദരിമാര്‍ ഇവരാണ്

  എന്നാല്‍ 2016 ല്‍ കമല്‍ ഹാസനുമായി ഒന്നിച്ച് ജീവിക്കാനില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതായും തങ്ങള്‍ വേര്‍പിരിഞ്ഞെന്നും ഗൗതമി പ്രഖ്യാപിച്ചു. കമല്‍ ഹാസനും താനും തമ്മിലുള്ള വ്യക്തിജീവിതവും പെരുമാറ്റച്ചട്ടവും പ്രതിബദ്ധതയുമൊക്കെ വ്യത്യസ്തമായിരുന്നു.

  2016 ഒക്ടോബറിന് മുന്‍പ് തന്നെ ഇക്കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. വേദനയോടെയാണെങ്കിലും സ്വന്തമായി ജീവിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് ഞാനിപ്പോള്‍. ജീവിതകാലം മുഴുവന്‍ ഞങ്ങളുടെ മൂല്യങ്ങളും ആദര്‍ശവും ആ ബന്ധത്തില്‍ നിലനില്‍ക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഒരു റിലേഷന്‍ഷിപ്പിലെ പ്രധാനകാര്യവും അത് തന്നെയാണ്',.

  പരസ്പരമുള്ള വിശ്വാസം, സ്‌നേഹം, പ്രതിബദ്ധത, സത്യസന്ധത എന്നിവ ഏതൊരു ബന്ധത്തിലും പ്രത്യേകിച്ച് ജീവിതം പങ്കിടുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. ഇതൊന്നും ഇല്ലാതാവുമ്പോഴാണ് ജീവിതം തകര്‍ന്ന അവസ്ഥയിലേക്കും ആത്മഭിമാനം നഷ്ടപ്പെട്ടത് പോലെയുമാവുന്നത്. ഈ ബന്ധം തകരാന്‍ കാരണം ശ്രുതിയാണെന്നൊക്കെ പറയുന്നുണ്ട്. അത് തികച്ചും തെറ്റായ പ്രചരണമാണ്. ശ്രുതിയോ ഞങ്ങളുടെ മറ്റ് മക്കളോ അടക്കം മൂന്നാമത് മറ്റാര്‍ക്കും അതില്‍ പങ്കില്ല.

  ശ്രുതിയെയും അക്ഷരയെയും കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാവുന്നതാണ്. രണ്ടാളും നല്ല പെണ്‍കുട്ടികളാണ്. ഞാനവരെ നോക്കി കാണുന്നതും അങ്ങനെയാണ്. അവരുടെ പിതാവും ഞാനും തമ്മിലുള്ള ബന്ധം തകര്‍ന്നതില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. കമല്‍ ഹാസന്‍ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്നും മാറി തുടങ്ങിയിരുന്നു. ആ വിട്ടുവീഴ്ച അംഗീകരിക്കാനും ആത്മാഭിമാനം നശിപ്പിക്കാനും എനിക്ക് സാധിക്കില്ലായിരുന്നു. അതാണ് വേര്‍പിരിയലിന്റെ കാരണമെന്നാണ്', ഗൗതമി പറയുന്നത്.

  ആദ്യ വിവഹത്തിലൂടെ തന്നെ കല്യാണം എന്ന രീതിയെ താൻ വെറുത്ത് പോയെന്ന് കമൽ ഹാസൻ പറഞ്ഞിരുന്നു. വാണി ണപതിയുമായിട്ടുള്ള ബന്ധം അത്രത്തോളം മാനസിക പ്രശ്നം നൽകിയിരുന്നുവെന്നാണ് അന്ന് കമൽ ഹാസൻ പറഞ്ഞത്. പിന്നാലെ നടി സരികയെ താരം വിവാഹം കഴിച്ചതും ശ്രദ്ധേയമായിരുന്നു.

  English summary
  Viral: When Gautami Opens Up The Reason Why She Dumped Kamal Haasan After 13 Years. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X