For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍ കമല്‍ ഹാസനും അമ്മ സരികയും പിരിഞ്ഞതില്‍ സന്തോഷമേയുള്ളു; അതിന് ശേഷമാണ് മനോഹരമെന്ന് ശ്രുതി ഹാസന്‍

  |

  രണ്ട് തവണ വിവാഹിതനും ഒരു തവണ ലിവിങ് റിലേഷനിലും ജീവിച്ച നടനാണ് കമല്‍ ഹാസന്‍. മൂന്ന് സത്രീകള്‍ ജീവിതത്തില്‍ വന്ന് പോയെങ്കിലും ഇപ്പോള്‍ സിംഗിളായി ജീവിക്കുകയാണ് ഉലകനായകന്‍. ഏറ്റവും കൂടുതല്‍ കാലം കമല്‍ ഒരുമിച്ച് ജീവിച്ചത് രണ്ടാം ഭാര്യയും നടിയുമായ സരികയുടെ കൂടെയായിരുന്നു. വിവാഹത്തിന് രണ്ട് വര്‍ഷം മുന്‍പേ ഇരുവരും ഒന്നിച്ച് ജീവിച്ച് തുടങ്ങിയിരുന്നു.

  പതിനാറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തില്‍ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തു. അതില്‍ മൂത്തമകളാണ് ശ്രുതി ഹാസന്‍. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന നടിയാണ് ശ്രുതി. തന്റെ മാതാപിതാക്കള്‍ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചതിനെ പറ്റി ശ്രുതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരപുത്രിയുടെ ഈ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

  Also Read: സുലു ഏറ്റവും സുന്ദരിയായത് കൊണ്ടാണ് അവളെ ഞാൻ കെട്ടിയത്; എനിക്കിഷ്ടപ്പെട്ട പെണ്ണ് അവളെന്ന് മമ്മൂട്ടി

  അടുത്തിടെയാണ് കമല്‍ ഹാസന്‍ അദ്ദേഹത്തിന്റെ 63-ാം ജന്മദിനം ആഘോഷിക്കുന്നത്. പിന്നാലെ കമല്‍ ഹാസനെ കുറിച്ചുള്ള പല കഥകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. ഇതിനൊപ്പമാണ് മാതാപിതാക്കളെ കുറിച്ച് ശ്രുതി പറഞ്ഞ കാര്യങ്ങളും ചര്‍ച്ചയായത്. 1988 ലാണ് കമല്‍ ഹാസനും സരികയും വിവാഹിതരാവുന്നത്. അതിനും രണ്ട് വര്‍ഷം മുന്‍പ് 1986 ലാണ് മൂത്തമകള്‍ ശ്രുതി ഹാസന് സരിക ജന്മം കൊടുക്കുന്നത്. പതിനാറ് വര്‍ഷം ഭാര്യ-ഭര്‍ത്താക്കാന്മാരെ പോലെ ജീവിച്ചെങ്കിലും കമല്‍ സരികയുമായി വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തി.

  Also Read: ബാഹുബലി താരം പ്രഭാസ് ശരിക്കും പ്രണയത്തിലായി; ബോളിവുഡ് സുന്ദരിയുമായിട്ടുള്ള നടന്റെ വിവാഹനിശ്ചയം ഉടന്‍

  2004 ലാണ് താരങ്ങള്‍ നിയമപരമായി തന്നെ പിരിയുന്നത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതില്‍ ദുഃഖമൊന്നുമില്ല. പകരം സന്തോഷം മാത്രമേയുള്ളുവെന്നാണ് പിന്നീടൊരിക്കല്‍ ശ്രുതി പറഞ്ഞത്. യോജിക്കാന്‍ പറ്റാത്ത രണ്ട് പേരെ ഒരു കാരണവശാലും നിര്‍ബന്ധിച്ച് ഒന്നിപ്പിക്കാന്‍ നോക്കരുത്. അങ്ങനെയുള്ളവര്‍ പിരിയുന്നത് തന്നെയാണ് നല്ലതെന്നാണ് താരപുത്രിയുടെ അഭിപ്രായം.

  'അവര്‍ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുന്നത് കാണുമ്പോള്‍ എനിക്ക് ആവേശമാണ് തോന്നുന്നത്. ഒരിക്കലും ഒത്ത് ചേര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുകയാണ്. അതേ സമയം ഇപ്പോഴും നല്ല മാതാപിതാക്കളായി തന്നെയാണ് അവര്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. അച്ഛനുമായി എനിക്ക് നല്ല അടുപ്പമാണുള്ളത്. മമ്മിയും അതുപോലെയാണ്. ഇരുവരും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. യഥാര്‍ഥത്തില്‍ വളരെ മികച്ച കാര്യമാണിതൊക്കെ.

  അച്ഛനാണെങ്കിലും അമ്മയാണെങ്കിലും വളരെ നല്ല ആളുകളാണ്. അവര്‍ ഒരുമിച്ചായിരുന്നപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. മനുഷ്യര്‍ എന്ന നിലയില്‍ അവരുടെ വ്യക്തിഗതമായ സൗന്ദര്യത്തെ ഇല്ലാതാക്കുന്നില്ല. ഞാന്‍ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ് അവരിരുവരും വേര്‍പിരിഞ്ഞത്. അത് വളരെ സിംപിളായി നടന്നു. രണ്ടാളും ഒന്നിച്ചുണ്ടായിരുന്നതിനെക്കാളും സന്തോഷമാണ് അതിന് ശേഷം ഉണ്ടായതെന്നും താരപുത്രി പറയുന്നു.

  ആദ്യ ഭാര്യയും നർത്തകിയുമായ വാണി ഗണപതിയുമായി ബന്ധം നിലനില്‍ക്കെയാണ് കമല്‍ ഹാസന്‍ സരികയുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ അടുപ്പത്തിലാവുകയും ചെയ്തു. മൂത്തമകള്‍ക്ക് ജന്മം കൊടുത്തതിന് ശേഷമാണ് രണ്ടാളും വിവാഹിതരായത് പോലും. ശേഷം രണ്ടാമതും ഒരു പെണ്‍കുഞ്ഞിന് കൂടി സരിക ജന്മം കൊടുത്തു. 2004 ല്‍ കമല്‍ ഹാസന്‍ നടി ഗൗതമിയുടെ കൂടെ ലിവിങ് ടുഗദറായി ജീവിക്കാന്‍ തീരുമാനിച്ചതും ശ്രദ്ധേയമായിരുന്നു.

  English summary
  Viral: When Shruti Haasan Opens Up About Kamal Haasan and Sarika's Seperation. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X