For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മൈനസുകൾ തന്റെ ഏറ്റവും വലിയ പ്ലസ്സാക്കി മാറ്റാൻ രാവും പകലും കഠിനാധ്വാനം ചെയ്തവൻ'; ചേട്ടനെ കുറിച്ച് കാർത്തി!

  |

  സിനിമാ ജീവിതത്തിന്റെ 25 വർഷത്തിൽ എത്തി നിൽക്കുകയാണ് സൂര്യ. ഒപ്പം മികച്ച നടനുള്ള ദേശീയ പുരസ്കാരം ഈ വർഷം തന്നെ കരങ്ങളിലേക്ക് എത്തിയതും സൂര്യയുടെ സന്തോഷത്തിന് ഇരട്ടി മധുരം നൽകുന്നു.

  സുരറൈ പോട്രുവിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സൂര്യയ്ക്ക് ലഭിച്ചത്. ഇത്തവണത്തെ സാധ്യത ലിസ്റ്റില്‍ സൂര്യയുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകരും പ്രതീക്ഷയിലായിരുന്നു. പിറന്നാളിന് തലേദിവസമാണ് സൂര്യയെത്തേടി ഈ സന്തോഷവാര്‍ക്ക് എത്തിയത്.

  Also Read: 'സ്വാഭാവികമായി ഉണ്ടായ ബന്ധം....'; റോൺസണിനും നിമിഷയ്ക്കും ജാസുവിനുമൊപ്പം റിയാസിന്റെ വെക്കേഷൻ!

  സുരറൈ പോട്രുവിലെ കഥാപാത്രം അങ്ങേയറ്റം മനോഹരമാക്കിയാണ് അദ്ദേഹം അവതരിപ്പിച്ചത്. അര്‍ഹിച്ച കൈകളിലേക്ക് തന്നെയാണ് ഇത്തവണ പുരസ്‌കാരം ചെന്നതെന്നായിരുന്നു പ്രതികരണങ്ങള്‍. നടിപ്പിൻ നായകനെന്നാണ് സൂര്യ തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്നത്.

  തന്റെ കരിയറിന്റെ തുടക്കകാലത്ത് വിജയ് തന്റെ രൂപത്തിന്റെ പേരിൽ നേരിട്ട വിമർശനങ്ങൾ പോലെ സൂര്യയും തന്റെ പൊക്കത്തിന്റെ പേരിലും ഡാൻസിന്റെ പേരിലും അഭിനയത്തിന്റെ പേരിലും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.

  Also Read: 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

  എന്തിനേറെ സ്വന്തം അച്ഛൻ പോലും നിർമാതാക്കളോട് പറഞ്ഞിട്ടുണ്ട് തന്റെ മകന് അഭിനയിക്കാൻ അറിയില്ലെന്ന്. അവിടെ നിന്നുമാണ് സൂര്യ എന്ന നടന്റെ വളർച്ച ആരംഭിച്ചതും. തന്റെ കഥാപാത്രം നന്നാകാൻ ഏതറ്റം വരെയും പോകാനുള്ള മനസും കഠിന പ്രയത്നവുമാണ് സൂര്യ എന്ന നടന്റെ വിജയത്തിന്റെ രഹസ്യം.

  സൂരറൈ പോട്ര്, വാരണം ആയിരം എന്നീ സിനിമകൾ മാത്രം മതി പുള്ളിയുടെ ഡെഡിക്കേഷൻ ലെവൽ മനസിലാക്കാൻ. അതുപോലെ ഡാൻസ് കളിക്കാൻ അറിയാത്ത സൂര്യ കഠിനാധ്വാനം ചെയ്താണ് തന്റെ ഡാൻസ് മെച്ചപ്പെടുത്തി വിമർശകരുടെ വായടിപ്പിച്ചത്. അപ്പോഴും താരത്തിന്റെ പൊക്കത്തെ കുറിച്ചുള്ള വിമർശനങ്ങൾ പല കോണിൽ നിന്നും വന്നുകൊണ്ടേയിരുന്നു.

  എന്നിട്ടും താരം പിന്നോട്ട് സഞ്ചരിക്കാതെ ലക്ഷം നോക്കി സഞ്ചരിച്ചതിന്റെ ഫലമാണ് ഇന്നുള്ള ആരാധകരും പുരസ്കാരങ്ങളും. സൂര്യ സിനിമാ ജീവിത്തതിൽ 25 വർഷങ്ങൾ പൂർത്തിയാക്കിയതിൽ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തികളിലൊരാൾ താരത്തിന്റെ സഹോദരനും നടനുമായ കാർത്തിയാണ്.

  സൂര്യയെന്ന പേര് പറയാൻ തുടങ്ങിയാൽ തന്നെ നിർത്താതെ സംസാരിക്കും കാർത്തി. ഇപ്പോഴിത ചേട്ടന്റെ സിനിമാ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ മനോഹരമായ കുറിപ്പാണ് കാർത്തി പങ്കുവെച്ചിരിക്കുന്നത്.

  'മൈനസുകൾ തന്റെ ഏറ്റവും വലിയ പ്ലസ്സാക്കി മാറ്റാൻ രാവും പകലും കഠിനാധ്വാനം ചെയ്തവൻ' എന്നാണ് കാർത്തി സഹോദരൻ സൂര്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. 'തന്റെ ഓരോ മൈനസും തന്റെ ഏറ്റവും വലിയ പ്ലസ് ആക്കി മാറ്റാൻ അദ്ദേഹം രാവും പകലും പ്രവർത്തിച്ചു. സ്വന്തം നേട്ടങ്ങളെ മറികടക്കുന്നതിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.'

  'ഒരു വ്യക്തിയെന്ന നിലയിൽ അർഹരായ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതം രൂപപ്പെടുത്തി എടുത്തതിലൂടെ അദ്ദേഹം കൂടുതൽ വലുതായിരിക്കുന്നു.‌ അഭിമാനത്തോടെ പറയുന്നു എന്റെ സഹോദരനാണെന്ന്' കാർത്തി ചേട്ടൻ സൂര്യയ്ക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് കുറിച്ചു.

  'കാർത്തിക്ക് മുമ്പ് ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നിരിക്കാം പക്ഷെ കാർത്തി തന്റെ കഥാപാത്രങ്ങൾക്ക് തന്നെ പൂർണമായും നൽകുന്നയാളാണ്. അദ്ദേഹം എപ്പോഴും സിനിമയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഞാൻ പറയും കാർത്തിയാണ് എന്നേക്കാൾ മികച്ച നടനെന്ന്' എന്നാണ് അടുത്തിടെ ഒരു പരിപാടിക്കിടെ സൂര്യ കാർത്തിയെ കുറിച്ച് പറഞ്ഞത്.

  ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സൂര്യയുടെ സിനിമ വിക്രമായിരുന്നു. കമൽഹാസൻ നായകനായ ലോകേഷ് കനകരാജ് ചിത്രത്തിൽ റോളക്സ് എന്ന വില്ലനെയാണ് സൂര്യ അവതരിപ്പിച്ചത്.

  Read more about: suriya karthi
  English summary
  viruman actor karthi heart melting social media post about his brother suriya goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X