»   » വിസാരണൈ ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുന്ന ഒന്‍പതാമത്തെ തമിഴ് ചിത്രം !

വിസാരണൈ ഓസ്‌കാര്‍ എന്‍ട്രി ലഭിക്കുന്ന ഒന്‍പതാമത്തെ തമിഴ് ചിത്രം !

By: Pratheeksha
Subscribe to Filmibeat Malayalam

വെട്രിമാരന്‍ സംവിധാനം ചെയ്ത ദേശീയ പുരസ്‌കാരം നേടിയ വിസാരണൈ എന്ന തമിഴ് ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കേതന്‍ മേത്ത അധ്യക്ഷനായ സമിതിയാണ് മികച്ച വിദേശ ചിത്രങ്ങളുടെ കാറ്റഗറിയില്‍ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പോലീസ് പീഡനം പ്രമേയമാക്കിയ വിസാരണൈ  ഓസ്‌കാര്‍ എന്‍ട്രി നേടുന്ന ഒന്‍പതാമത്തെ തമിഴ് ചിത്രമാണ്. എം ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കിയുളള ചിത്രമാണ് വിസാരണൈ. കഴിഞ്ഞ ഫെബുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ വിസാരണൈ നിര്‍മ്മിച്ചിരിക്കുന്നത് വെട്രിമാരനും നടന്‍ ധനുഷും ചേര്‍ന്നാണ്.

Read more : ആമീര്‍ഖാന്റെ അടുത്ത ചിത്രത്തിലെ വേഷമെന്തെന്നോ ...

visarana-24-14

തന്റെ ചിത്രം ഓസ്‌ക്കാറിനു പരിഗണിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് വെട്രിമാരന്‍ അറിയിച്ചു. സമുദ്രക്കനി ,കിഷോര്‍, ദിനേഷ് രവി, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 2000 ത്തില്‍ കമല്‍ഹാസന്റെ ഹെ റാം എന്ന ചിത്രത്തിന് ഓസ്‌കാര്‍ എന്‍ട്രി ലഭിച്ചിരുന്നു.

English summary
Visaranai, the Tamil docu-drama crime thriller, has been chosen India’s official entry to Best Foreign Language Film category at the 89th Academy Awards to be held in 2017.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam