Don't Miss!
- News
പാര്‍ട്ടി കോണ്‍ഗ്രസിന്റെ കൊടിമരം ഇനിയും കൊണ്ടുപോയില്ല; സിപിഎമ്മിന് കോര്‍പറേഷന്റെ നോട്ടീസ്
- Automobiles
നിങ്ങൾ കുറേ നേടുന്നുണ്ടല്ലോ; 2022 ടിവിഎസിൻ്റെ ഭാഗ്യവർഷമെന്ന് കമ്പനി
- Sports
IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു
- Lifestyle
ഈ രാശിക്കാരായ പെണ്‍കുട്ടികള്‍ ജനിക്കുന്നതേ സര്വ്വൈശ്വര്യത്തോടെ: അച്ഛന് ഭാഗ്യകാലം
- Technology
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
- Finance
'കത്തിക്കയറി' സ്വര്‍ണവില; പൊന്നില്‍ നിക്ഷേപം നടത്താന്‍ 3 മികച്ച കേന്ദ്ര പദ്ധതികള്‍
ദ ഗോഡ് ഫാദർ പരമ്പരയ്ക്ക് സമാനം ശണ്ടക്കോഴി! മൂന്നാം ഭാഗത്തിന്റെ സൂചന നല്കി വിശാല്‍!
വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് സമ്മാനിച്ച ചിത്രമായിരിന്നു 2005ല്‍ പുറത്തിറങ്ങിയ ശണ്ടക്കോഴി. തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ തമിഴ് നായകനിരയില്‍ ഇടം നേടിയെടുക്കാന്‍ വിശാലിന് ഈ ലിംഗുസ്വാമി ചിത്രത്തിലൂടെ സാധിച്ചു. 13 വര്‍ഷത്തിന് ശേഷം ശണ്ടക്കോഴിക്ക് രണ്ടാം ഭാഗവുമായി വിശാലും ലിംഗുസ്വാമിയും എത്തുകയാണ്. വിശാല്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ശക്തമായ നെഗറ്റീവ് കഥാപാത്രമായി വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലുണ്ട്.
ശണ്ടക്കോഴി 2വിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ചിത്രത്തിന് മൂന്നാം ഭാഗം ഇറങ്ങുന്നതിനുള്ള സാധ്യതകളേക്കുറിച്ചും ലിംഗുസ്വാമിയുമായുള്ള ബന്ധത്തേക്കുറിച്ചും വിശാല്‍ മനസ് തുറന്നത്. ശണ്ടക്കോഴിയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഈ കഥാപാത്രമായി തന്നെ അംഗീകരിക്കാന്‍ ലിംഗുസ്വാമിക്ക് സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാരണം സൂര്യയെ മനസില്‍ വിചാരിച്ചായിരുന്നു ലിംഗുസ്വാമി തിരക്കഥ ഒരുക്കിയത്. തന്റെ ആദ്യ ചിത്രമായ ചെല്ലമേ റിലീസ് ചെയ്തിരുന്നില്ല. എന്നാല്‍ തന്നില്‍ ലിംഗുസ്വാമി വിശ്വാസമര്‍പ്പിക്കുകയായിരുന്നു. തന്റെ പൂജാമുറിയിലുള്ള സ്വാമിയേക്കാള്‍ ഈ സ്വാമിയെ താന്‍ വിശ്വസിക്കുന്നു എന്നാണ് ലിംഗുസ്വാമിയേക്കുറിച്ച് വിശാല്‍ പറഞ്ഞത്.

ശണ്ടക്കോഴി പരമ്പര ദ ഗോഡ് ഫാദര്‍ എന്ന ചിത്രത്തേപ്പോലെയാണ്. ശണ്ടക്കോഴി 2 ചിത്രീകരിക്കുമ്പോള്‍ ആദ്യ ഭാഗത്തിന്റെ മനോഹരമായ ഓര്‍മ്മകള്‍ മനസിലേക്കെത്തി. അതുകൊണ്ട് തന്നെ ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകള്‍ തള്ളിക്കളായാനാകില്ല. അങ്ങനെ ഒരു മൂന്നാം ഭാഗമിറങ്ങിയാല്‍ വിലപ്പെട്ടതായി കരുതുന്ന ഒട്ടേറെ ഓര്‍മ്മകള്‍ അതിന് പിന്നിലുണ്ടാകും. രണ്ടാം ഭാഗം വിജയമായി മാറിയാല്‍ മൂന്നാം ഭാഗത്തിനായി താനും കീര്‍ത്തി സൂരേഷും ലിംഗുസ്വാമിയുടെ ഓഫീസിന് മുന്നിലെത്തുമെന്നും വിശാല്‍ പറഞ്ഞു. മൂന്നാം ഭാഗത്തിനുള്ള സാധ്യതകള്‍ നിലനിര്‍ത്തിയാണ് ശണ്ടക്കോഴി 2 അവസാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവന് ശങ്കര്‍രാജ ഈണം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം യൂടൂബില്‍ തരംഗമായി മാറുകയാണ്. തുപ്പറിവാലന്‍, ഇരുമ്പുതിരൈ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് വിജയം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തുന്ന ശണ്ടക്കോഴി 2വില്‍ സൂരി, അങ്കമാലി ഡയറീസ് താരം അപ്പാനി ശരത്കുമാര് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഇരുട്ട് അറയില്‍ മുരുട്ട് കുത്ത്, ജയം രവി ചിത്രം ടിക് ടിക് ടിക് എന്നിവ വിതരണം ചെയ്ത സ്ക്രീന്‍ സീന്‍ ആണ് റിവഞ്ച് ഡ്രാമ ജോണറിലുള്ള ശണ്ടക്കോഴി 2 തമിഴ്നാട്ടില്‍ വിതരണത്തിന് എത്തിക്കുന്നത്. ഒക്ടോബര്‍ 19ന് സ്ക്രീന്‍ സീന്‍ തിയറ്ററിലെത്തിക്കുന്ന ശണ്ടക്കോഴി 2 വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ശണ്ടക്കോഴിയുടെ സംപ്രേക്ഷണാവകാശം വാങ്ങിയ സണ്‍ ടിവി തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും ചാനല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
-
രണ്ട് മക്കളെയും ചുമട്ട് പണി എടുത്തും മീൻ പിടിക്കാൻ പോയും വളർത്തി; നൊമ്പരമായി മോളി കണ്ണമാലിയുടെ വാക്കുകൾ
-
എംജി ശ്രീകുമാറുമായി പിണങ്ങിയത് എന്തിനായിരുന്നു; പേഴ്സണൽ കാര്യം ഇടയില്‍ വന്നാലുള്ള പ്രശ്നമെന്ന് എം ജയചന്ദ്രൻ
-
'മനുഷ്യരേക്കാൾ ഏറ്റവും നല്ലത് നായ്ക്കളാണ്; ഞാൻ കഴിച്ചില്ലേൽ അവരും കഴിക്കില്ല, വിഷമിച്ചാൽ വിഷമിക്കും': ബാല