»   » തെന്നിന്ത്യന്‍ ഷെര്‍ലക് ഹോംസായി വിശാല്‍ വീണ്ടും വരുമോ? തുപ്പരിവാലന്‍ 2 സംഭവിക്കുമോ?

തെന്നിന്ത്യന്‍ ഷെര്‍ലക് ഹോംസായി വിശാല്‍ വീണ്ടും വരുമോ? തുപ്പരിവാലന്‍ 2 സംഭവിക്കുമോ?

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ ഷെര്‍ലക് ഹോംസ് എന്ന് വിശേഷം നേടിയ വിശാല്‍ കഥാപാത്രമാണ് കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ തുപ്പരിവാലനിലെ 'കനിയന്‍ പൂങ്കുണ്ട്രന്‍'. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു കുറ്റാന്വേഷണ ചിത്രവുമായി എത്തിയ മിഷ്‌കിന്‍ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചത് ഇതുവരെ സമാനതകളില്ലാത്ത ഒരു ത്രില്ലറാണ്. ആദ്യ രണ്ട് ദിവസം കൊണ്ട് 5.2 കോടി തമിഴ്‌നാട്ടില്‍ നിന്ന് മാത്രം കളക്ഷന്‍ നേടിയ ചിത്രത്തിന് പ്രേക്ഷകരുടെ മികച്ച അഭിപ്രായവുമുണ്ട്. ഏതൊരു വിജയ ചിത്രവും നേരിടുന്ന ഒരു ചോദ്യം തുപ്പരിവാലനും നേരിടുന്നുണ്ട്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന്.

രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം... വൈറലാകുന്നു ഈ ചര്‍ച്ച!

അത് വലിയൊരു റിസ്‌കായിരുന്നു... പക്ഷെ, ജീവിതത്തില്‍ സന്തോഷവും തൃപ്തിയും തന്ന തീരുമാനം!!

thupparivalan

ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നത് സംവിധായകന്‍ മിഷ്‌കിനല്ല ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ വിശാലാണ്. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മലേഷ്യയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിശാല്‍ വ്യക്തമാക്കിയത്. രണ്ടാം ഭാഗത്തിനുള്ള ആലോചന നടക്കുകയാണ്. പ്രോജക്ട് വൈകില്ലെന്നും വിശാല്‍ പറഞ്ഞു. ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റാനും പദ്ധതിയുണ്ട്. 

മിഷ്‌കിന്റെ പതിവ് ശൈലി പിന്തുടരുന്ന ചിത്രം തന്നെയാണ് തുപ്പരിവാലന്‍. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായി മാറിയ സംഘട്ടന രംഗങ്ങള്‍ ഏറെ വെല്ലുവിളി നിറഞ്ഞവയായിരുന്നു. ഡ്യൂപ്പ് ഇല്ലാതെയാണ് വിശാല്‍ സംഘട്ടന രംഗങ്ങില്‍ അഭിനയിച്ചത്. മൂന്ന് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ പിസാസാണ് മിഷ്‌കിന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

English summary
Vishal talking about Thupparivalan 2 is under discussion. The project won't be late, says Vishal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam