»   » വിശാലും ലക്ഷ്മി മേനോനും വീണ്ടും ഒന്നിക്കുന്നു

വിശാലും ലക്ഷ്മി മേനോനും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളിയാണെങ്കിലും ലക്ഷ്മി മേനോന്‍ ഇപ്പോള്‍ തനി തമിഴ് നാട്ടുകാരിയെ പോലെയാണ്. കാരണം മലയാളം കൊടുക്കാത്ത സ്‌നേഹമാണ് തമിഴകത്തെ പ്രേക്ഷകര്‍ ലക്ഷ്മിക്ക് നല്‍കിയത്.

ശുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന പാണ്ഡ്യ നാട് എന്ന് ചിത്രത്തിലാണ് ലക്ഷ്മി ആദ്യമായി വിശാലിനൊപ്പം അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ വിശാല്‍-ലക്ഷ്മി കെമിസ്ട്രി കോളിവുഡില്‍ പ്രശസ്തമായിരുന്നു. തമിഴകത്തെ അടുത്ത താര ജോഡികള്‍ ഇവര്‍ തന്നെ എന്ന രീതിയില്‍ ആയിരുന്നു പ്രചാരണം.

പാണ്ഡ്യ നാട് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇതിനകം തന്നെ വിശാലിനേയും ലക്ഷ്മിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അടുത്ത സിനിമ ഒരുങ്ങുകയാണ്. തിരു സംവിധാനം ചെയ്യുന്ന നെക്‌സ്റ്റ് ആസ് വെല്‍ എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.

ലക്ഷ്മി മേനോന്റെ വിശേഷങ്ങള്‍ അറിയാം

അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും ലക്ഷ്മി മേനോന്‍ എന്ന നടിയെ ശരിക്കും തിരിച്ചറിഞ്ഞത് തമിഴകം തന്നെയായിരുന്നു. വിനയന്റെ ' രഘുവിന്റെ സ്വന്തം റസിയ ' ആയിരുന്നു ലക്ഷ്മി മേനോന്റെ ആദ്യ സിനിമ

ലക്ഷ്മി മേനോന്റെ വിശേഷങ്ങള്‍ അറിയാം

അലി അക്ബര്‍ സംവിധാനം ചെയ്ത ഐഡിയല്‍ കപ്പിള്‍ ആയിരുന്നു ലക്ഷ്മിയുടെ രണ്ടാം സിനിമ. വിനീതിന്റെ നായിക ആയിട്ടായിരുന്നു വേഷം. പക്ഷേ ഈ സിനിമയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

ലക്ഷ്മി മേനോന്റെ വിശേഷങ്ങള്‍ അറിയാം

ഒരു മാഗസിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ലക്ഷ്മിക്ക് ഭാഗ്യം കൊണ്ടുവന്നത്. ഈ ചിത്രം തമിഴ് സംവിധായകനായ പ്രഭു സോളമന്റെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെ ലക്ഷ്മി മേനോന്‍ കുംകിയിലെ നായികയായി. വിക്രം പ്രഭു ആയിരുന്നു നായകന്‍.

ലക്ഷ്മി മേനോന്റെ വിശേഷങ്ങള്‍ അറിയാം

ആദ്യം അഭിനയിച്ച സിനിമ 'കുംകി' ആയിരുന്നെങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ മറ്റൊന്നായിരുന്നു. പ്രഭാകരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി അഭിനയിച്ച 'സുന്ദര പാണ്ഡ്യന്‍' ആയിരുന്നു അത്. ചിത്രം തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റ് ആയി.

ലക്ഷ്മി മേനോന്റെ വിശേഷങ്ങള്‍ അറിയാം

സുന്ദര പാണ്ഡ്യന്‍ ഹിറ്റ് ആയി. തൊട്ടുപിറകെ പുറത്തിറങ്ങിയ കുംകിയും ഹിറ്റ്. പിന്നെ കൈ നിറയെ അവസരങ്ങളായി ലക്ഷ്മിക്ക്.

ലക്ഷ്മി മേനോന്റെ വിശേഷങ്ങള്‍ അറിയാം

ഇപ്പോള്‍ കുറേ സിനിമകളുടെ തിരക്കിലാണ് ലക്ഷ്മി. ഗൗതം കാര്‍ത്തിക്കിനൊപ്പം ശിപ്പായ്, വിമലിനൊപ്പം മഞ്ഞ പയ്, വിശാലിനൊപ്പം പാണ്ടിനാട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് .

ലക്ഷ്മി മേനോന്റെ വിശേഷങ്ങള്‍ അറിയാം

വസന്ത കുമാരന്‍, നെക്‌സ്റ്റ് ആസ് വെല്‍ എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ആണ്.

ലക്ഷ്മി മേനോന്റെ വിശേഷങ്ങള്‍ അറിയാം

തനി നാടന്‍ പെണ്‍കുട്ടിയുടെ ഭംഗിയാണ് ലക്ഷ്മി മേനോന്. തമിഴിലാണെങ്കില്‍ അത്തരം കഥാപാത്രങ്ങള്‍ ഏറെ ഉണ്ട് താനും.

ലക്ഷ്മി മേനോന്റെ വിശേഷങ്ങള്‍ അറിയാം

കൊച്ചിയാണ് ലക്ഷ്മിയുടെ സ്വദേശം. കലാകാരന്‍മാരുടെ കുടുംബമാണ് ലക്ഷ്മിയുടേത്. അച്ഛന്‍ കലാകാരനാണ്. അമ്മ ഡാന്‍സ് ടീച്ചറും.

ലക്ഷ്മി മേനോന്റെ വിശേഷങ്ങള്‍ അറിയാം

റിലീസ് ചെയ്ത ആദ്യചിത്രത്തില്‍ തന്നെ അവാര്‍ഡ് കിട്ടുക എന്ന ഭാഗ്യവും ലക്ഷ്മിക്ക് കൈവന്നു. ദക്ഷിണേന്ത്യയിലെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സുന്ദര പാണ്ഡ്യനിലൂടെ ലക്ഷ്മിക്ക് കിട്ടി. മികച്ച പുതുമുഖ നടിക്കുള്ള വികടന്‍ അവാര്‍ഡും അത്തവണ ലക്ഷ്മിക്ക് തന്നെ ആയിരുന്നു.

English summary
Even as their first film together is getting ready to hit screens, Vishal and Lakshmi Menon are all set to work on another film together
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam