Don't Miss!
- News
മുഷറഫ് സമാധാന വാഹകനെന്ന് തരൂര്‍; രാഹുലിനെ പുകഴ്ത്തിയതിനുള്ള സ്നേഹമെന്ന് ബിജെപി
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
കീര്‍ത്തി സുരേഷിന് പിന്നാലെ വിശാലും ലിംഗുസ്വാമിയും, ശണ്ടക്കോഴി 2 ടീമിന് സ്വര്‍ണ സമ്മാനം!
വിശാലിന്റെ ഏറ്റവും പുതിയ ചിത്രം ശണ്ടക്കോഴി 2 ചിത്രീകരണം പൂര്‍ത്തിയാക്കിയപ്പോള്‍ ഇരട്ടി സന്തോഷം ലഭിച്ചത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കാണ്. വിശാലിന്റെ നായികയായി ചിത്രത്തിലെത്തുന്ന കീര്‍ത്തി സൂരേഷ് തന്റെ ഭാഗങ്ങളുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ 150ഓളം വരുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ നിര്‍മാതാവ് കൂടെയായ വിശാലും ലിംഗുസ്വാമിയും അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയിരിക്കുകയാണ്.
പ്രളയത്തിന് ശേഷം ആദ്യമെത്തുക പൃഥ്വിരാജ്, വിജയം ആവര്‍ത്തിക്കാന്‍ രണം സെപ്തംബറില്‍

തന്റെ ചിത്രങ്ങളിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്കുന്ന പതിവ് വിജയ് പുലര്‍ത്തി വരുന്നുണ്ട്. കീര്‍ത്തി സുരേഷ ്നായികയായ ഭൈരവ എന്ന ചിത്രത്തിലും അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണം സമ്മാനമായി നല്‍കിയിരുന്നു. കീര്‍ത്തിക്ക് സ്വര്‍ണ ചെയിനായിരുന്നു സമ്മാനമായി നല്‍കിയത്. വിജയ്യുടെ പതിവ് കീര്‍ത്തി ശണ്ടക്കോഴി 2വിലും തുടര്‍ന്നു. ഇതിന് പിന്നാലെയാണ് വിശാലും ലിംഗുസ്വാമിയും അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയം സമ്മാനിച്ചിരിക്കുന്നത്.
യുവന് ശങ്കര്‍രാജ ഈണം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം യൂടൂബില്‍ തരംഗമായി മാറുകയാണ്. തുപ്പറിവാലന്‍, ഇരുമ്പുതിരൈ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് വിജയം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തുന്ന ശണ്ടക്കോഴി 2വില്‍ കീര്‍ത്തി സുരേഷിനെ കൂടാതെ വരലക്ഷ്മി ശരത്കുമാര്, സൂരി, അങ്കമാലി ഡയറീസ് താരം അപ്പാനി ശരത്കുമാര് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കനായില്‍ ഐശ്വര്യയ്ക്കൊപ്പം അതിഥി വേഷത്തില്‍ ശിവകാര്‍ത്തികേയനും! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ
ഇരുട്ട് അറയില്‍ മുരുട്ട് കുത്ത്, ജയം രവി ചിത്രം ടിക് ടിക് ടിക് എന്നിവ വിതരണം ചെയ്ത സ്ക്രീന്‍ സീന്‍ ആണ് റിവഞ്ച് ഡ്രാമ ജോണറിലുള്ള ശണ്ടക്കോഴി 2 തമിഴ്നാട്ടില്‍ വിതരണത്തിന് എത്തിക്കുന്നത്. ഒക്ടോബര്‍ 19ന് സ്ക്രീന്‍ സീന്‍ തിയറ്ററിലെത്തിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിശാലിന്റെ പിറന്നാള്‍ ദിനമായ ഓഗസ്റ്റ് 29ന് നടക്കും. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ശണ്ടക്കോഴി 2 നിര്‍മിക്കുന്നത്. ശണ്ടക്കോഴിയുടെ സംപ്രേക്ഷണാവകാശം വാങ്ങിയ സണ്‍ ടിവി തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും ചാനല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
-
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
-
'വിവാദത്തിന് പിന്നാലെ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചു; ഉടനെ മമ്മൂക്ക വിളിച്ചു, ഇതാണ് പറഞ്ഞത്!'; അലൻസിയർ
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'