»   »  കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും കരയിപ്പിച്ചു, ദുല്‍ഖറിന്റെ നായികയ്ക്ക് പിന്തുണയുമായി വിശാല്‍

കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും കരയിപ്പിച്ചു, ദുല്‍ഖറിന്റെ നായികയ്ക്ക് പിന്തുണയുമായി വിശാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

നടനും സംവിധായകനുമായ ടി രാജേന്ദ്രന്‍ പൊതുവേദിയില്‍ നടി ധന്‍സികയെ കരയിപ്പിച്ചത് വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ധന്‍സികയെ പിന്തുണച്ച് നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നടനുമായ വിശാല്‍.

കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും, ടി രജേന്ദ്രന്‍ ധന്‍സികയെ വീണ്ടും വീണ്ടും അപമാനിച്ചത് മോശമായിപ്പോയി എന്ന് വിശാല്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് വിശാലിന്റെ പ്രതികരണം.

എന്താണ് സംഭവിച്ചത്

വഴിത്തിരു എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംഭവം. കൃഷ്ണ കുശേലനും ധന്‍സികയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് ടിആറും എത്തുന്നുണ്ട്. പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത ടിആറിന്റെ പേര് പ്രസംഗിക്കുമ്പോള്‍ ധന്‍സിക പരമാര്‍ശിച്ചില്ല എന്നതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചത്.

നടി മാപ്പ് പറഞ്ഞു

ധന്‍സികയുടെ പ്രസംഗത്തിന് ശേഷം മൈക്ക് കൈയ്യില്‍ കിട്ടിയപ്പോള്‍ ടി രാജേന്ദ്രന്‍ തന്റെ പതിവ് 'സ്റ്റൈലില്‍' നടിയെ അപമാനിച്ചു. ഉടന്‍ ധന്‍സിക കാലില്‍ വീണ് മാപ്പ് പറഞ്ഞെങ്കിലും ടിആര്‍ കേള്‍ക്കാല്‍ പോലും കൂട്ടാക്കിയില്ല.

ധന്‍സിക കരഞ്ഞു

വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ടി രാജേന്ദ്രന്‍ നടിയെ അപമാനിച്ചത്. രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അഹങ്കാരമാണെന്നും ടി ആര്‍ പറഞ്ഞു. വാക്കുകള്‍ കടുത്തപ്പോള്‍ ധന്‍സികയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

പിന്തുണയുമായി വിശാല്‍

ഇപ്പോള്‍ നടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നടനുമായ വിശാല്‍. പൊതുപരിപാടിയില്‍ ഡയസിലിരിയ്ക്കുന്നവരുടെ പേര് പറയാന്‍ ഞാനും പലപ്പോഴും മറന്നിട്ടുണ്ട്. അത് വളരെ സാധാരണമാണ്. മകളുടെ പ്രായമുള്ള ധന്‍സിക കാലില്‍ വീണ് മാപ്പ് അപേക്ഷിച്ചിട്ടും ടി ആര്‍ കേട്ടഭാവം നടിക്കാത്തത് ശരിയായില്ല- വിശാല്‍ പറഞ്ഞു.

അറിഞ്ഞുകൊണ്ട് ചെയ്യില്ല

ഒരു സ്ത്രീയ്ക്ക് സിനിമാ ലോകത്ത് എത്തിപ്പെടാന്‍ വളരെ പ്രയാസമാണ്. ധന്‍സികയെ നേരിട്ട് അറിയാവുന്നവര്‍ക്കെല്ലാം അറിയാം, മനപൂര്‍വ്വം ആരെയും അപമാനിക്കാനായി അവര്‍ പേര് പറയാതിരിക്കില്ല. മാപ്പ് പറഞ്ഞിട്ടും നടിയോട് ക്ഷമിക്കാതെ, ആവര്‍ത്തിച്ച് അപമാനിച്ച ടി ആറിനോടുള്ള നീരസം വിശാല്‍ രേഖപ്പെടുത്തി.

ധന്‍സിക മലയാളി എന്ന നടി

കബാലി എന്ന ചിത്രത്തിലൂടെയാണ് ധന്‍സിക എന്ന നടി ഹിറ്റായത്. ചിത്രത്തില്‍ രജനികാന്തിന്റെ മകളായി ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നിലവില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച സോളോ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് താരം.

English summary
Vishal hits out at T Rajendra for insulting Dhnasika, speaks out in her support

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X