»   » വിശാല്‍ നിറഞ്ഞ് നില്‍ക്കുന്ന ഹോളിവുഡ് സ്‌റ്റൈല്‍ ക്രൈം തില്ലര്‍! തുപ്പറിവാലന്‍ ട്രെയിലര്‍...

വിശാല്‍ നിറഞ്ഞ് നില്‍ക്കുന്ന ഹോളിവുഡ് സ്‌റ്റൈല്‍ ക്രൈം തില്ലര്‍! തുപ്പറിവാലന്‍ ട്രെയിലര്‍...

By: Karthi
Subscribe to Filmibeat Malayalam

വിശാല്‍ നായകനായി എത്തുന്നു പുതിയ തമിഴ് ചിത്രം തുപ്പറിവാലന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹോളിവുഡ് ചിത്രത്തിന്റെ ത്രില്ല് സമ്മാനിക്കുന്ന ചിത്രമായിരിക്കും തുപ്പറിവാളന്‍ എന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. കണിയന്‍ പൂങ്കുന്റന്‍ എന്ന ഡിറ്റക്ടീവ് കഥാപാത്രമായിട്ടാണ് വിശാല്‍ ചിത്രത്തിലെത്തുന്നത്. 

അങ്ങ് ഹോളിവുഡിലുമുണ്ടെടാ 'ഏട്ടന്' പിടി! 'എന്റമ്മേടെ ജിമ്മിക്കി കമ്മലിന്' ഹോളിവുഡിലും ആരാധകന്‍!

കോളിവുഡില്‍ വ്യത്യസ്തമായ ശൈലിയില്‍ ചിത്രങ്ങളൊരുക്കി ശ്രദ്ധ നേടിയ മിഷ്‌കിനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കത്തി ശണ്ടൈ എന്ന ചിത്രത്തിന് ശേഷം റിലീസ് ചെയ്യുന്ന വിശാല്‍ ചിത്രമാണ് തുപ്പറിവാലന്‍.

തുപ്പറിവാലന്‍ ട്രെയിലര്‍ കാണാം...

ഡിറ്റക്ടീവ് സിനിമ

വളരെ കാലത്തിന് ശേഷമാണ് തമിഴില്‍ ഒരു ഡിറ്റക്ടീവ് സിനിമ ഉണ്ടാകുന്നത്. ഈ ഗ്യാപ്പ് തുപ്പറിവാലന്‍ എന്ന ചിത്രത്തില്‍ പ്രതിഫലിക്കുമെന്ന് വിശാല്‍ പറയന്നു. എല്ലാകൊണ്ടും ചിത്രം പുതുമയുള്ളതായിരിക്കാന്‍ തങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും വിശാല്‍.

ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ

കഥയും കഥാപാത്രവും ആക്ഷന്‍ രംഗങ്ങളും തന്നെ വളരയധികം സ്വാധീനിച്ചു. അതിനാലാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ചത്. അതുകൊണ്ടുതന്നെ ശാരീരികമായി ഒട്ടേറെ പരിക്കുകളും പറ്റിയെന്ന് വിശാല്‍ പറഞ്ഞു.

മിഷ്‌കിന്‍ ടച്ചുള്ള ചിത്രം

മാസ്മരികമായ ഒരു മിഷ്‌കിന്‍ ടച്ച് ഈ ചിത്രത്തിനുണ്ടാകും. എല്ലാ തരം ആരാധകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും തുപ്പറിവാലനെന്നും വിശാല്‍ പറഞ്ഞു. വിശാല്‍ തന്നെ നിര്‍മാണവും നിര്‍വഹിക്കുന്ന ഈ ചിത്രത്തേക്കുറിച്ച് ഏറെ പ്രതീക്ഷകളാണ് താരത്തിനുള്ളത്.

അനു ഇമ്മാനുവല്‍ നായിക

മലയാളി താരം അനു ഇമ്മാനുവല്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടെയാണ് തുപ്പറിവാലന്‍. വളരെ നാളുകള്‍ക്ക് ശേഷം ഏറെ പ്രാധാന്യമുള്ള ശക്തമായ ഒരു കഥാപാത്രത്തെ സിമ്രാന്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വില്ലന് മുന്നേ തിയറ്ററിലേക്ക്

മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് വിശാല്‍. വിശാല്‍ വില്ലനാകുന്ന വില്ലന്‍ തിയറ്ററിലെത്തുന്നതിന് മുന്നേ തുപ്പറിവാലന്‍ തിയറ്ററിലെത്തും. സെപ്തംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

English summary
Vishal movie Thupparivalan trailer released.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam