»   » ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്ന തമിഴ് യുവതാരം ???

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്ന തമിഴ് യുവതാരം ???

By: Nihara
Subscribe to Filmibeat Malayalam

പുലിമുരുകനും മുന്തിരിവള്ളിയും വിജയകരമായി ജൈത്രയാത്ര തുടരുന്നതിനിടയില്‍ മോഹന്‍ലാലിന്റെ അടുത്ത ചിത്രമേതെന്നറിയാന്‍ ഉറ്റുനോക്കുകയാണ് ആരാധകര്‍. മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഷൂട്ടിങ്ങിലാണ് താരമിപ്പോള്‍. അടുത്തതായി അഭിനയിക്കുന്നത് ബി ഉണ്ണികൃഷ്ണന്റെ സിനിമയിലാണെന്നുള്ള കാര്യത്തെക്കുറിച്ച് ലാല്‍ തന്നെയാണ് പ്രഖ്യാപിച്ചത്.

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നത് തമിഴകത്തെ യുവതാരമാണ്.ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.

സുപ്രധാന വേഷത്തിലെത്തുന്ന തമിഴ് യുവതാരം

തമിഴ് യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിശാല്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്ന കാര്യം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ചിത്രത്തിന്റെ കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായി എത്തുന്നത് വിശാലാണ്.

നിര്‍മ്മാണം റോക്ക്‌ലൈന്‍ വെങ്കിടേഷ്

നടനും നിര്‍മ്മാതാവും വിതരണക്കാരനുമായ റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സല്‍മാന്‍ ഖാന്റെ ഹിറ്റ് ചിത്രമായ ബജരംഗി ബായിജാന്റെ സഹനിര്‍മ്മാതാവായിരുന്നു വെങ്കിടേഷ്. റീമേക്ക് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം നിര്‍മ്മാണ രംഗത്ത് സജീവമായത്.

ബിഗ്ബജറ്റ് ചിത്രത്തിലൂടെ വീണ്ടും ലാല്‍ ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി എത്തുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഫേസ് ബുക്കിലൂടെയാണ് തിരിച്ചു വരവിന്റെ കാര്യം അറിയിച്ചിരിക്കുന്നത്.മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് ഈ മൂന്നൂ ചിത്രങ്ങള്‍ക്കു ശേമാണ് മോഹന്‍ലാലും ഉണ്ണികൃഷ്ണനും ഒരുമിക്കുന്നത്. മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രമാണിത്.

രണ്ടര വര്‍ഷമെടുത്തു തിരക്കഥ പൂര്‍ത്തിയാക്കാന്‍

രണ്ടര വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്‍റെ കഥയെക്കുറിച്ചുള്ള യാതൊരു വിധ സൂചനകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

English summary
The team of Mohanlal and B Unnikrishnan has given us some memorable movies in the past and now the same team is all set to reunite for an upcoming project, which would be a big budget venture.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam