»   » വിജയം വിശാലിനു തന്നെ, ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടി

വിജയം വിശാലിനു തന്നെ, ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടി

Posted By:
Subscribe to Filmibeat Malayalam

അടി കിട്ടിയാലെന്താ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിശാല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1445 വോട്ടുകള്‍ക്കാണ് വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണി അധികാരം പിടിച്ചെടുത്തത്.

ജനറല്‍ സെക്രട്ടറിയായി വിശാലും, പ്രസിഡന്റ് ആയി നാസറും, ട്രഷറര്‍ ആയി കാര്‍ത്തികും തിരഞ്ഞെടിക്കപ്പെട്ടു. പത്തു വര്‍ഷമായി നടികര്‍ സംഘത്തിന്റെ അധ്യക്ഷ സ്ഥാനത്തിരുന്ന ശരത് കുമാറിന് വന്‍ പരാജയമാണ് സംഭവിച്ചത്.

മൂന്ന് മാസമായി കോളിവുഡില്‍ നിറഞ്ഞു നിന്ന പോരാട്ടത്തിനാണ് അന്ത്യം കുറിച്ചത്. രാഷ്ട്രീയത്തേക്കാള്‍ വലിയ വാക്‌പോരും കയ്യാംകളിയും സിനിമാക്കാര്‍ക്കിടയില്‍ ആരാധകര്‍ കാണുന്നത് ആദ്യമായാണ്.

തിരഞ്ഞെടുപ്പിന്റെ പിന്നാംപുറങ്ങളിലേക്ക്

വിജയം വിശാലിനു തന്നെ, ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടി

തമിഴ് നാട്ടിലെ താര സംഘടനയാണ് നടികര്‍ സംഘം. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് സംഘടനയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

വിജയം വിശാലിനു തന്നെ, ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടി

പത്തു വര്‍ഷമായി താര സംഘടനയുടെ നേതൃസ്ഥാനത്തിരുന്ന ശരത് കുമാറും വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവ അണി എന്ന ടീമുമാണ് മത്സരത്തിന് ഉണ്ടായിരുന്നത്

വിജയം വിശാലിനു തന്നെ, ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടി

ശരത് കുമാറിനെ 113 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നാസര്‍ ആയിരുന്നു.

വിജയം വിശാലിനു തന്നെ, ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടി

ആരോപണങ്ങള്‍ അതിര്‍ വരമ്പുകള്‍ കടന്നപ്പോള്‍ കമലഹാസനും കിട്ടി പണി. കമലഹാസന്‍ വലിയ നടന്‍ അല്ലെന്നും ഇംഗ്ലീഷ് അറിയില്ലെന്നും ശരത് കുമാര്‍ പരസ്യമായി കളിയാക്കി.

വിജയം വിശാലിനു തന്നെ, ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടി

ആരുടെയും പക്ഷം ചോരാന്‍ രജനി വന്നില്ല. എന്നാന്‍ മത്സരിക്കുന്നവരോട് മാന്യമായി പെരുമാറണം എന്ന അഭിപ്രായം മാത്രമേ രജനിക്കുണ്ടായിരുന്നുള്ളൂ.

വിജയം വിശാലിനു തന്നെ, ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടി

ആര്‍ക്ക് വോട്ടു ചെയ്യും എന്ന ചോദ്യത്തിന് ശരത് കുമാറിന്റെ മകല്‍ പറഞ്ഞ മറുപടി, വിശാല്‍ അടുത്ത സുഹൃത്താണ് എന്നാല്‍ വോട്ട് അച്ഛനാണ്

വിജയം വിശാലിനു തന്നെ, ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടി

തിരഞ്ഞെടുപ്പിന്റെ ദിവസം ഡ്യൂപ്പ് ഇല്ലാത്ത, ആക്ഷന്‍ പറയാന്‍ ഇല്ലാത്ത അടിയായിരുന്നു വിശാലിന് കിട്ടിയത്.

വിജയം വിശാലിനു തന്നെ, ശരത് കുമാര്‍ എട്ടു നിലയില്‍ പൊട്ടി

സിനിമയില്‍ കാണുന്ന താരപരിവേഷം അഴിച്ചു മാറ്റിയപ്പോള്‍ എല്ലാവരിടെയും തനിനിറം പുറത്തായി

English summary
vishal wins nadigar sangam elections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam