twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യ പോയതോടെ മദ്യപാനം തുടങ്ങി! വിഷാദ രോഗവും പരിക്കും! ജീവിതം തിരികെ പിടിച്ചത് ഇങ്ങനെയെന്ന് നടന്‍!

    |

    രാക്ഷസനെന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സ്വന്തം താരമായി മാറിയതാണ് വിഷ്ണു വിശാല്‍. താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു ഇത്. നിരൂപകരും പ്രേക്ഷകരും സിനിമാലോകവും ഈ സൈക്കോ ത്രില്ലറിനെ ഏറ്റെടുത്തിരുന്നു. അങ്ങേയറ്റം നീതി പുലര്‍ത്തിയാണ് താരങ്ങള്‍ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ വന്‍വിജയമായി മാറിയെങ്കിലും ആ സമയത്ത് അത്ര നല്ല അവസ്ഥയിലൂടെയായിരുന്നില്ല താന്‍ കടന്നുപോയതെന്ന് വിഷ്ണു വിശാല്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളെക്കുറിച്ച് കുറിച്ചിട്ടുള്ളത്.

    ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ സംഭവിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനായി മദ്യപാന ശീലം തുടങ്ങിയിരുന്നു. അതിനൊപ്പമായാണ് വിഷാദ രോഗവും തുടങ്ങിയത്. ആയിടെയ്ക്ക് ചിത്രീകരണത്തിനിടയില്‍ പരിക്കും പറ്റിയിരുന്നു. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ ഏറെ സഹിച്ചുവെങ്കിലും ശക്തമായി അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. മദ്യപാനത്തിനും വിഷാദത്തിനും ചികിത്സ നേടിയിരുന്നു അദ്ദേഹം. താന്‍ ജീവിതം തിരിച്ചുപിടിച്ചതിനെക്കുറിച്ചുള്ള കുറിപ്പുമായാണ് താരം എത്തിയിട്ടുള്ളത്. കുറച്ച് പേര്‍ക്കെങ്കിലും പ്രചോദനമാവുമെന്ന് കരുതിയാണ് താന്‍ ഇതെഴുതുന്നതെന്നും വിഷ്ണു വിശാല്‍ കുറിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഒരു പോലെ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. ഇങ്ങനെ പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

    വ്യക്തി ജീവിതത്തിലെ തകര്‍ച്ച

    വ്യക്തി ജീവിതത്തിലെ തകര്‍ച്ച

    കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്റെ കരിയര്‍ നന്നായി പോകുകയായിരുന്നു, എന്നിരുന്നാലും എന്റെ വ്യക്തി ജീവിതം തകര്‍ച്ചയിലായിരുന്നു. പതിനൊന്ന് വര്‍ഷം നീണ്ട ജീവിതത്തിന് ശേഷം ഞാനും എന്റെ ഭാര്യയും 2017 ല്‍ വേര്‍പിരിഞ്ഞു. ഞങ്ങളുടെ വേര്‍പിരിയല്‍ എന്റെ മകനെ എന്നില്‍ നിന്ന് വല്ലാതെ അകറ്റി. അന്ന് അവന് ഏതാനും മാസങ്ങള്‍ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മാനസികമായി അതെന്നെ വല്ലാതെ തകര്‍ത്തു.

    ജോലിയിലും പ്രശ്നം

    ജോലിയിലും പ്രശ്നം

    ഞാന്‍ രാവും പകലും മദ്യപാനത്തില്‍ അഭയം തേടി. വിഷാദവും ഉറക്കമില്ലായ്മയും എന്നെ രോഗിയാക്കി. അതിനിടെ ഞാന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു.' വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളുമായി ഞാന്‍ മല്ലടിക്കുന്നതിനിടയില്‍ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അധികരിച്ചു. ചില സിനിമകള്‍ സമയത്തിന് പുറത്തിറങ്ങിയില്ല. നിര്‍മാണ കമ്പനികളുമായുള്ള പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും എന്നെ ബാധിച്ചു.

    പരിക്കേറ്റ് കിടപ്പിലായി

    പരിക്കേറ്റ് കിടപ്പിലായി

    എന്റെ നിര്‍മാണ കമ്പനി ഏറ്റെടുത്ത് നിര്‍മിച്ചിരുന്ന ഒരു ചിത്രം 21 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം നിന്നു പോയതും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. അതിനിടെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ഞാന്‍ കിടപ്പിലായി. വെറും ഒരുമാസം കൊണ്ട് 11 കിലോ ഭാരമാണ് വര്‍ധിച്ചതെന്നും താരം പറയുന്നു.

    രാക്ഷസന്‍ മാത്രമാണ് വിജയിച്ചത്

    രാക്ഷസന്‍ മാത്രമാണ് വിജയിച്ചത്

    രാക്ഷസന്‍ എന്ന സിനിമ വലിയ വിജയമായി എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ എന്റെ ജീവിതത്തില്‍ ആ കാലത്ത് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. എന്റെ പ്രശ്നങ്ങള്‍ എന്റെ കുടുംബത്തെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു. എന്റെ പിതാവ് ജോലിയില്‍ നിന്ന് വിരമിച്ച് വന്നത് പോലും ഞാന്‍ ശ്രദ്ധിച്ചില്ല. കുടുംബത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ ഞാന്‍ അങ്ങനെ ആ തീരുമാനമെടുത്തു, എന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഇനി എന്റെ കയ്യില്‍ തന്നെ ആയിരിക്കുമെന്ന്.

    ഡിപ്രഷനുള്ള ചികിത്സ

    ഡിപ്രഷനുള്ള ചികിത്സ

    ആദ്യം ഞാന്‍ വിഷാദത്തിന് ചികിത്സ നേടി. കുറച്ച് ഊര്‍ജ്ജം തിരിച്ചു പിടിച്ച ഞാന്‍ ഒരു ട്രെയ്നറിന്റെ കീഴില്‍ ചേര്‍ന്ന് വര്‍ക്കൗട്ട് ആരംഭിച്ചു. മദ്യപാനം കുറച്ചു, യോഗ ചെയ്യാന്‍ ആരംഭിച്ചു, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നവരെ ബ്ലോക്ക് ചെയ്തു, സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ആരംഭിച്ചു.'

    പോസിറ്റീവായി കാണണം

    പോസിറ്റീവായി കാണണം

    പരിക്ക് പറ്റിയ ശേഷം ആറ് മാസം ജിമ്മില്‍ പോകരുതെന്ന് ഡോക്ടര്‍മാര്‍ എന്നോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതനുസരിച്ചില്ല. ആറ് മാസത്തിന് ശേഷം 16 കിലോയോളം ഭാരം ഞാന്‍ കുറച്ചു. ജീവിതത്തെ പോസിറ്റീവായി കാണണം എന്നാണ് ഞാന്‍ നിങ്ങളോട് എന്റെ കഥയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്. ഒരുപാടാളുകള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും എന്നാല്‍ അത്തരക്കാരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക. സന്തോഷത്തോടെയിരിക്കുക. ഇതായിരുന്നു വിഷ്ണു വിശാലിന്‍റെ കുറിപ്പ്.

    English summary
    Vishnu Vishal open up about how he overcome depression
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X