»   » കേരളത്തിലും ഗള്‍ഫിലും വിശ്വരൂപത്തിന് നിരോധനം

കേരളത്തിലും ഗള്‍ഫിലും വിശ്വരൂപത്തിന് നിരോധനം

Posted By:
Subscribe to Filmibeat Malayalam
Viswaroopam
കമല്‍ഹാസന്റെ പുതിയ സിനിമയായ വിശ്വരൂപത്തിന്റെ റിലീസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും കമല്‍ഹാസനും നടത്തിയ സമവായനീക്കം പരാജയപ്പെട്ടു.

ചിത്രം റിലീസ് ചെയ്യില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് എ ക്ലാസ് തിയറ്ററുടമകള്‍ വ്യക്തമാക്കി. വൈഡ് റിലീസ് ഒഴിവാക്കിയാല്‍ മാത്രമേ റിലീസ് ചെയ്യൂ എന്നാണ് ഫെഡറേഷന്‍ അറിയിച്ചിരിയ്ക്കുന്നത്. കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനം.

എ ക്ലാസ് തിയേറ്ററുകള്‍ക്കൊപ്പം 50 ബി ക്ലാസ് തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് കമലഹാസന്‍ അറിയിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് എ ക്ലാസ് തിയേറ്ററുകളുടെ ആവശ്യം. 25നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

അതിനിടെ വിശ്വരൂപം ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചതും കമല്‍ഹാസന് വന്‍തിരിച്ചടിയായി. യുഎഇ, ഖത്തര്‍, ഓമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് വിശ്വരൂപത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. വിവിധ രാജ്യങ്ങളിലെ വാര്‍ത്താവിനിമയമന്ത്രാലയങ്ങളാണ് ചിത്രം നിരോധിച്ചകാര്യം വിതരണക്കാരെ അറിയിച്ചിരിയ്ക്കുന്നത്.

മുസ്ലീംമതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണ് ചിത്രത്തിലെ പലരംഗങ്ങളുമെന്ന് നേരത്തെ ആരോപണമുയര്‍ന്നു. ഇതിന്‌റെ അടിസ്ഥാനത്തില്‍ ചിത്രം പരിശോധിച്ച സ്‌ക്രീനിങ് കമ്മിറ്റിയാണ് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam