»   » വിവേകം 100 കോടി ക്ലബ്ബില്‍? നാല് ദിവസം കൊണ്ട് തലയ്ക്ക് മൂന്നില്‍ കടപുഴകിയ റെക്കോര്‍ഡുകള്‍!

വിവേകം 100 കോടി ക്ലബ്ബില്‍? നാല് ദിവസം കൊണ്ട് തലയ്ക്ക് മൂന്നില്‍ കടപുഴകിയ റെക്കോര്‍ഡുകള്‍!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് പ്രേക്ഷകര്‍ക്ക് അജിത് താരമല്ല അവരുടെ 'തല'യാണ്. അത് അടിവരയിട്ട് ഉറപ്പിക്കുകയാണ് വിവേകം എന്ന അജിത്തിന്റെ പുതിയ ചിത്രം. റിലീസ് ചെയ്ത് നാല് ദിവിസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം നൂറ് കോടി പിന്നിട്ടു എന്നാണ് അനൗദ്യോഗിക വിവരം.

ആരാണ് ഇഷ്ടപ്പെട്ട അച്ഛന്‍? മോഹന്‍ലാലോ, കമല്‍ഹാസനോ, വെങ്കിടേഷോ? എസ്‌തേര്‍ പറയുന്നതിങ്ങനെ...

അജിതിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഈ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി വിവേകം കളക്ട് ചെയ്തത്. പല സെന്ററുകളിലും തമിഴ് ചിത്രങ്ങളുടെ പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിക്കാന്‍ വിവേകത്തിന് സാധിച്ചു. എന്നാല്‍ വന്‍ മുടക്ക് മുതലില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ വിജയം നിര്‍ണയിക്കാന്‍ ഇനിയും സമയമായിട്ടില്ല എന്ന് മാത്രം.

ആദ്യ ദിനം റെക്കോര്‍ഡ്

അജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് വിവേകത്തിന് ലഭിച്ചിരിക്കുന്നത്. ആഗോള കളക്ഷനില്‍ ചിത്രം നേടിയത് 33.08 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 25.83 കോടിയും. വേതാളത്തേക്കാള്‍ ഏഴ് കോടി അധികമാണ് ആദ്യ ദിനം വിവേകം നേടിയത്.

മൂന്ന് ദിവസത്തെ നേട്ടം

രണ്ടാം ദിവസമായ വെള്ളിയാഴ്ച ആദ്യ ദിനത്തിന്റെ കളക്ഷന്‍ നിലനിര്‍ത്താന്‍ വിവേകത്തിന് സാധിച്ചു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 66 കോടി രൂപയാണ് ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത്. എന്നാല്‍ മൂന്നാം ദിവസം കളക്ഷന്‍ നേര്‍പകുതിയായി കുറഞ്ഞതോടെ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ 84 കോടിയിലെത്തി. മൂന്നാം ദിനം 18 കോടിയാണ് ചിത്രം നേടിയത്.

നൂറ് കോടി ക്ലബ്ബില്‍

നാലാം ദിവസമായ ഞായറാഴ്ച്ചത്തെ കളക്ഷന്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. വിവിധ ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ചിത്രം നൂറ് കോടി പിന്നിട്ടെന്നാണ് കണക്കാക്കുന്നത്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ നിര്‍മാതാക്കള്‍ ഉടന്‍ ഔദ്യോഗികമായി പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

കബാലിയെ വെട്ടി

ചെന്നൈ ബോക്‌സ് ഓഫീസില്‍ തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പാണ് ചിത്രം നടത്തുന്നത്. രജനികാന്തിന്റെ കബാലിയെ പിന്തള്ളി രണ്ടരക്കോടി പിന്നിടുന്ന ചിത്രമായി വിവേകം മാറി. ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 2.72 കോടിയാണ്.

ഭൈരവയുടെ ആജീവനാന്ത കളക്ഷനും മേലെ

വിജയ് ചിത്രം ഭൈരവ യുഎസില്‍ നേടിയ ആജീവനാന്ത കളക്ഷനായ 2.59 ലക്ഷം ഡോളര്‍ വിവേകം ആദ്യ ദിനം തന്നെ മറികടന്നു. 2.6 ലക്ഷം ഡോളറാണ് ചിത്രം നേടിയത്. വേതാളത്തിന്റെ ആജീവനാന്ത കളക്ഷനായ 2.88 കോടി പിന്തള്ളി രണ്ടാം ദിനം വിവേകം സ്വന്തമാക്കിയത് 3.12 ലക്ഷം ഡോളറാണ്.

സാമ്പത്തീക വിജയത്തിന് ഇത് പോര

ചിത്രം അജിത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമാണെങ്കിലും ചിത്രത്തിന്റെ മുടക്ക് മുതലുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തീക നഷ്ടം മറികടക്കാന്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചിത്രം സ്ഥിരത പുലര്‍ത്തേണ്ടിയിരിക്കുന്നു. 100 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.

ആദ്യവാര കളക്ഷനിലും റെക്കോര്‍ഡ്

ചെന്നൈയില്‍ നിന്ന് മാത്രമായി വിവേകം നാല് ദിവസം കൊണ്ട് സ്വന്തമാക്കിയത് 5.75 കോടിയാണ്. അജിതിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. ചെന്നൈ ബോക്‌സ് ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ആദ്യവാര കളക്ഷനാണ് വിവേകത്തിന്റേത്.

അജിത്തിന്റെ 100 കോടി ചിത്രങ്ങള്‍

വെങ്കിട്പ്രഭു സംവിധാനം ചെയ്ത മങ്കാത്തയിലൂടെയാണ് അജിത് ആദ്യമായി 100 ക്ലബ്ബില്‍ ഇടം പിടിക്കുന്നത്. അതിന് ശേഷം റിലീസ് ചെയ്ത ബില്ല 2 ഒഴികെ ആരംഭം, വീരം, യന്നൈ അറിന്താള്‍, വേതാളം എന്നീ ചിത്രങ്ങളും 100 കോടി ക്ലബ്ബില്‍ ഇടം നേടി. അജിത്തിന്റെ ആറാമത്തെ 100 കോടി ചിത്രമാണ് വിവേകം.

English summary
Vivegam four days Box Office collection. The movie enter into 100 crore club in four days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam