»   » ബാഹുബലിയെ കീഴടക്കിയോ തലയുടെ വിവേഗം? ആദ്യ ദിനം കേരളത്തില്‍ റെക്കേര്‍ഡ് കളക്ഷന്‍...

ബാഹുബലിയെ കീഴടക്കിയോ തലയുടെ വിവേഗം? ആദ്യ ദിനം കേരളത്തില്‍ റെക്കേര്‍ഡ് കളക്ഷന്‍...

By: Karthi
Subscribe to Filmibeat Malayalam

ഒരു തമിഴ് ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ് വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ അജിത് ചിത്രത്തിന് ലഭിച്ചത്. ലോകവ്യാപകമായി 3250 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിയത്. ചിത്രം പ്രദര്‍ശിപ്പിച്ച എല്ലാ സെന്ററുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ മഞ്ജുവാര്യര്‍??? മഞ്ജു ഇപ്പോള്‍ ഇവിടെയാണ്, ഇതാണ് വാസ്തവം...

തമിഴ്‌നാട്ടില്‍ മാത്രം 700 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത വിവേഗം ആദ്യ ദിനം 22 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ആഗോള തലത്തില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ അമ്പത് കോടി പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഹുബലിയെ ഞെട്ടിച്ചുകൊണ്ട് ആദ്യദിനം 309 തിയറ്ററുകളിലായി 1650 ഷോകളാണ് കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്.

കേരളത്തില്‍ നിന്നും നേടിയത്

ബാഹുബലിയേക്കാള്‍ അധികം ഷോകള്‍ ആദ്യദിനം കേരളത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. എങ്കിലും ബാഹുബലിയുടെ ഫസ്റ്റ്‌ഡേ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ വിവേഗത്തിന് സാധിച്ചിട്ടില്ല. 2.87 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്.

കേരളത്തില്‍ റെക്കോര്‍ഡ്

ഒരു അജിത് ചിത്രം കേരളത്തില്‍ ഇത്രയധികം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതും ഇത്രയധികം ഷോകള്‍ പ്രദര്‍ശിപ്പിക്കുന്നതും ആദ്യമാണ്. കേരളത്തില്‍ അജിത് ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് ഓപ്പണിംഗാണ് വിവേഗം സ്വന്തമാക്കിയിരിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച ഷേകള്‍ രാത്രി 11.30 വരെ തുടര്‍ന്നു.

കബാലിയെ വെല്ലും

കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഓപ്പണിംഗ് സ്വന്താമാക്കിയ കബാലിയെ തകര്‍ക്കാന്‍ വിവേഗത്തിന് സാധിച്ചില്ലെങ്കിലും തമിഴ്‌നാട്ടില്‍ അത് സംഭവിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. 20 കോടിയാണ് കബാലി തമിഴ്‌നാട്ടില്‍ നിന്നും കളക്ട് ചെയ്തത്. വിവേഗം ഇതിനകം 22 കോടി പിന്നിട്ടെന്നാണ് കണക്കാക്കുന്നത്.

വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക്

അജിത്തിന്റെ മുന്‍കാല ചിത്രങ്ങള്‍ ഒന്നര കോടിക്കും രണ്ട് കോടിക്കുമാണ് കേരളത്തില്‍ റിലീസ് ചെയ്തിരുന്നതെങ്കില്‍ വിവേഗം വിതരണത്തിനെടുത്തത് പത്ത് കോടി രൂപയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്. പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്.

കേരളത്തില്‍ ലാഭമാകുമോ?

മികച്ച ഇനിഷ്യല്‍ ചിത്രത്തിന് ലഭിച്ചത് കേരളത്തില്‍ അജിത്തിന് സ്വീകാര്യത ലഭിച്ചു എന്നതിന്റെ സൂചനയാണ്. എന്നാല്‍ തുടര്‍ന്ന ദിവസങ്ങളിലും കളക്ഷനില്‍ ഈ സ്ഥിരത പുലര്‍ത്താനായാല്‍ മാത്രമേ ചിത്രം കേരളത്തില്‍ പ്രതീക്ഷിച്ച ലാഭം നേടുമോ എന്ന് പറയാനാകു.

വേതാളത്തിന് ശേഷം

ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ വേതാളത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് തിയറ്ററിലെത്തിയ അജിത് ചിത്രാമാണ് വിവേഗം. 100 കോടിക്ക് മുകളിലായിരുന്നും വേതളം നേടിയ കളക്ഷന്‍. വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്ത ചിത്രമാണ് വിവേഗം.

English summary
Vivegam first day Kerala box office collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos