»   » പുലിമുരകനും റെക്കോര്‍ഡുകളും തുണച്ചില്ല, 'തല'യില്‍ തൊട്ട ടോമിച്ചന്‍ മുളകുപാടത്തിന് കൈ പൊള്ളി?

പുലിമുരകനും റെക്കോര്‍ഡുകളും തുണച്ചില്ല, 'തല'യില്‍ തൊട്ട ടോമിച്ചന്‍ മുളകുപാടത്തിന് കൈ പൊള്ളി?

Posted By: Karthi
Subscribe to Filmibeat Malayalam

അഭിനയ ജീവിതത്തില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് തമിഴ് താരം അജിത്. 25ാം വാര്‍ഷികത്തില്‍ പുറത്തിറങ്ങിയ അജിത് ചിത്രം വിവേകം പല റെക്കോര്‍ഡുകളും പിന്നിലാക്കി. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസും ഏറ്റവും വലിയ ഇനിഷ്യലുമായിരുന്നു ചിത്രത്തിന്. റിലീസ് ചെയ്ത എല്ലാ സ്ഥലങ്ങളിലും ഇത് ആവര്‍ത്തിക്കാന്‍ ചിത്രത്തിനായി. 

കങ്കണയെ പീഡിപ്പിക്കാൻ കൂട്ട് നിന്നത് സെറീനയോ? കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയതെന്തിന്?

പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ?

കേരളത്തിലും പല റെക്കോര്‍ഡുകളും വിവേകം പിന്നിലാക്കിയിരുന്നു. ഓഗസ്റ്റ് 24ന് 309 തിയറ്ററുകളില്‍ റിലീസ് ചെയ്ത് ഏറ്റവും അധികം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം എന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു. റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയെങ്കിലും ചിത്രം കേരളത്തില്‍ വിതരണം ചെയ്ത ടോമിച്ചന്‍ മുളകുപാടിത്തിന് കൈ പൊള്ളി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

റെക്കോര്‍ഡ് തുക

ഒരു അജിത് ചിത്രത്തിന് കേരളത്തില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് വിവേകത്തിന്റെ കേരളത്തിലെ വിതരണാവകാശം ടോമിച്ചന്‍ മുളകുപാടത്തിന്റെ മുളകുപാടം ഫിലിംസ് സ്വന്തമാക്കിയത്. ഏകദേശം അഞ്ച് കോടിക്കാണ് വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

വൈഡ് റിലീസ് ഗുണം ചെയ്തില്ല

രജനികാന്ത് ചിത്രം കബാലിയേക്കാള്‍ അധികം തിയറ്ററുകളില്‍ വിവേകം റിലീസ് ചെയ്‌തെങ്കിലും കബാലിയുടെ പകുതിയില്‍ താഴെ കളക്ഷന്‍ മാത്രമാണ് ആദ്യ ദിനം സ്വന്തമാക്കാനായത്. 1.68 കോടിയാണ് വിവേകം കേരളത്തില്‍ നിന്നും ആദ്യ ദിനം നേടിയത്.

മൊത്തം കളക്ഷന്‍

ആഗോള കളക്ഷനില്‍ ആറ് ദിവസത്തിനുള്ളില്‍ 100 കോടി പിന്നിട്ട വിവേകം എട്ട് ദിവസം കൊണ്ട് കേരളത്തില്‍ നിന്നും നേടിയത് 4.78 കോടിയാണ്. എന്നാല്‍ കേരളത്തില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഇതില്‍ നിന്നും അധികം മുന്നോട്ട് പോകാനായിട്ടില്ല. 5.3 കോടിയാണ് ചിത്രത്തിന്റെ ആകെ കളക്ഷന്‍.

ഓണച്ചിത്രങ്ങള്‍ തിരിച്ചടിയായി

സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടെ ഓണച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത് വിവേകത്തിന് തിരിച്ചടിയായി. മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം ഓഗസ്റ്റ് 31ന് 200 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതോടെ വിവേകത്തിന് പല തിയറ്ററുകളും ആദ്യ വാരം പിന്നിട്ടപ്പോള്‍ നഷ്ടമായി.

നഷ്ടമാകും

കേരളത്തില്‍ നിന്നും തിയറ്റര്‍ വരുമാനം മാത്രമാണ് ചിത്രത്തിന് ലഭിക്കുക. നാലരക്കോടി മുതല്‍ മുടക്കിയ ചിത്രത്തിന് മുടക്ക് മുതലെങ്കിലും തിരിച്ച് പിടിക്കണമെങ്കില്‍ കുറഞ്ഞത് ഒമ്പത് കോടിയെങ്കിലും കളക്ഷന്‍ ലഭിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.

പുലിമുരുകന്‍ തന്ന ലാഭം

പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ വന്‍ സാമ്പത്തീക ലാഭം ടോമിച്ചന്‍ മുളകുപാടത്തിന് ലഭിച്ചിരുന്നു. 150 കോടിയിലധികമാണ് ചിത്രം വിവിധ കേന്ദ്രങ്ങളില്‍ നിന്നും നേടിയത്. ചിത്രം നല്‍കിയ സാമ്പത്തീക ലാഭത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം പ്രദര്‍ഷനത്തിനെത്തിച്ച ചിത്രമാണ് വിവേകം.

രാമലീലയിലും കോടികള്‍

പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല ദിലീപിന്റെ അറസ്റ്റിനേത്തുടര്‍ന്ന് റിലീസ് അനിശ്ചിതത്തിലായിയിരിക്കുകയാണ്. പതിനാല് കോടിയോളമാണ് ചിത്രത്തിന്റെ മുടക്ക് മുതല്‍. അടുത്തമാസം ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Vivegam final Kerala gross collection is out. The movie gets 5.3 crore collection from Kerala theaters.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam