»   » ബാഹുബലിയുടെ റെക്കോര്‍ഡ് തകരും? പുതിയ റെക്കോര്‍ഡിന് 'തല' ഒരുങ്ങുന്നത് ഇങ്ങനെ... ഇത് ചരിത്രം!

ബാഹുബലിയുടെ റെക്കോര്‍ഡ് തകരും? പുതിയ റെക്കോര്‍ഡിന് 'തല' ഒരുങ്ങുന്നത് ഇങ്ങനെ... ഇത് ചരിത്രം!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ആഘോഷിക്കാന്‍ സ്വന്തമായി ഒരു 100 കോടി ചിത്രം ഉണ്ടെങ്കിലും കേരളത്തിലേക്ക് ഒരു സുനാമി പോലെ കടന്ന് വന്ന് ബോക്‌സ് ഓഫീസ് ഇളക്കിയത് ബാഹുബലി എന്ന മൊഴിമാറ്റ ചിത്രമാണ്. നിലവിലെ മലയാള ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ പോലും ബാഹുബലി സ്വന്തം പേരിലാക്കിയാണ് തിയറ്റര്‍ വിട്ടത്. വീണ്ടും അതുപോലെ ബോക്‌സ് ഓഫീസിനെ ഇളക്കി മറിക്കാന്‍ മറ്റൊരു അന്യഭാഷ ചിത്രം ഒരുങ്ങുകയാണ്.

ഇത് വെറും അപരനല്ല 'സൂപ്പര്‍ സ്റ്റാര്‍' അപരന്‍! പക്ഷെ, ലക്ഷങ്ങള്‍ തന്നാലും ഇനി അങ്ങനെ അഭിനയിക്കില്ല!

തമിഴകത്തിന്റെ 'തല'  അജിത് നായകനാകുന്ന വിവേഗമാണ് കേരളത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ എത്തുന്നത്. കേരളത്തില്‍ ഏറ്റവും വലിയ റിലീസിനാണ് വിവേഗം ലക്ഷ്യം വയ്ക്കുന്നത്. ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ പോലും തകര്‍ക്കാന്‍ സാധിക്കും വിധത്തിലാണ് വിവേഗത്തിന്റെ റിലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കൂടുതല്‍ തിയറ്ററുകള്‍

ഒരു അജിത് ചിത്രത്തിന് കേരളത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലയി സ്വീകരണമാണ് വിവേഗത്തിന് ഒരുക്കുന്നത്. 300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാഹുബലി, കബാലി എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് കേരളത്തില്‍ ഇത്രയധികം തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

കൂടുതല്‍ ഷോകള്‍

300 തിയറ്ററുകളിലായി 1000 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്റെ ആദ്യ ദിനം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാന സെന്ററുകളിലെല്ലാം ഫാന്‍സ് ഷോകളും ക്രമീകരിച്ചിട്ടുണ്ട്. അതിരാവിലെ അഞ്ച് മണിക്കാണ് ആദ്യ ഫാന്‍സ് ഷോ ആരംഭിക്കുന്നത്.

25ാം വര്‍ഷം

അജിത്തിന്റെ അഭിനയ ജീവിതത്തിലെ 25ാം വര്‍ഷം പുറത്തിറങ്ങുന്ന ചിത്രമാണ് വിവേഗം. വ്യാഴ്ച ചിത്രം ലോകവ്യാപകമായി തിയറ്ററിലെത്തുകയാണ്. വേതാളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രത്തേക്കുറിച്ച് പ്രേക്ഷകര്‍ക്കും ഏറെ പ്രതീക്ഷകളാണ്. അജിത്തിന്റെ കരിയറിലെ ചിരിത്രമായി ചിത്രത്തിന്റെ കേരളത്തിന്റെ റിലീസ് മാറ്റുകയാണ്.

റെക്കോര്‍ഡ് തുകയ്ക്ക്

കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. പത്ത് കോടി രൂപയ്ക്കാണ് ചിത്രം കേരളത്തിലെത്തിച്ചിരിക്കുന്നത്. ഒരു അജിത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ബാഹുബലി വീഴും

കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ബാഹുബലിയെ വിവേഗം തകര്‍ക്കുമോ എന്നാണ് കാത്തിരിക്കുന്നത്. 1000 ഷോകളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് വിവേഗത്തിന് സ്വന്തമാകും. മൊത്തം കളക്ഷനില്‍ ബാഹുബലിയെ അജിത് വെല്ലുമെന്നാണ് പ്രതീക്ഷ.

അജിത് ആരാധകര്‍

കേരളത്തില്‍ ഇത്രയും വലിയൊരു റിലീസിന് വിവേഗം ഒരുങ്ങുമ്പോഴും തമിഴിലേതുപോലെ അത്ര ശക്തമായ ആരാധക വൃന്ദം അജിതിന് കേരളത്തിലില്ല. വിജയ്, രജനികാന്ത്, സൂര്യ എന്നിവര്‍ക്ക് താഴെയാണ് അജിതിന് മലയാളത്തില്‍ സ്ഥാനം. കൂടുതല്‍ കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ അജിത് ചിത്രം ഇല്ല.

പഴയ കണക്കിന്റെ പിന്‍ബലം

ആരാധക വൃന്ദത്തില്‍ വിജയ്, സൂര്യ, രജനികാന്ത് എന്നിവര്‍ക്ക് പിന്നിലാണെങ്കിലും കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് വിക്രം ചിത്രം 'ഐ'ക്കാണ്. അതുപോലെ ഒരു ചരിത്രത്തിലേക്ക് വിവേഗം എത്താനുള്ള സാധ്യത തള്ളിക്കളായാനാകില്ല.

വില്ലനായി വിവേക് ഒബ്‌റോയി

ബോളിവുഡ് താരം വിവേക് ഓബ്‌റോയിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഇന്റര്‍പോള്‍ ഓഫീസറുടെ വേഷത്തിലാണ് അജിത് ചിത്രത്തിലെത്തുന്നത്. കാജല്‍ അഗര്‍വാളാണ് വിവേഗത്തില്‍ അജിത്തിന്റെ നായികയാകുന്നത്. വിവേക് ഓബ്‌റോയി ആദ്യമായി വില്ലനായി എത്തുന്ന ചിത്രമാണ് വിവേഗം.

English summary
Vivegam is ready beat Bahubali's record in Kerala screens. Vivegam will hit 300 screens and 1000 first day shows including fans shows.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam