»   » നയന്‍താര ഓഡിയോ ലോഞ്ചിന് വന്നില്ല; വരാത്തതിന് പറഞ്ഞ കാരണത്തെ കളിയാക്കി വിവേക്

നയന്‍താര ഓഡിയോ ലോഞ്ചിന് വന്നില്ല; വരാത്തതിന് പറഞ്ഞ കാരണത്തെ കളിയാക്കി വിവേക്

Posted By: Rohini
Subscribe to Filmibeat Malayalam

പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നയന്‍താര എത്താത്തിനെ പരമാര്‍ശിച്ച് ഹാസ്യ നടന്‍ വിവേക്. തമാശയോടെയാണ് ചടങ്ങില്‍ വിവേക് സംസാരിച്ചത്. എന്നാല്‍ അത് നടിയെ കതളിയാക്കിയതാണോ, വിമര്‍ശിച്ചതാണോ എന്നാണ് ആരാധകരുടെ ചോദ്യം.

സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനൊന്നും പൊതുവേ നായികമാര്‍ വരാറില്ല. അതിന് അവര്‍ക്ക് രസകരമായ ഒരുപാട് കാരണങ്ങളുണ്ടാവും എന്ന് വിവേക് പറയുന്നു. ചടങ്ങിലെ ഇവരുടെ സാന്നിധ്യം സിനിമയെ മോശമായി ബാധിയ്ക്കും എന്നാണത്രെ പറയുന്നത്.

ഇതുപോലെ നിര്‍മാതാവ് പറഞ്ഞാലോ

ഫൈനല്‍ സെറ്റില്‍മെന്റിന് മുമ്പേ നിര്‍മാതാവും ഇങ്ങനെ പറഞ്ഞാലോ. അതല്ല, പ്രതിഫലം കുറച്ച് മേടിച്ച് ഈ നടിമാര്‍ക്ക് നിര്‍മാതാവിനെ സഹായിച്ചൂടെ എന്നും വിവേക് ചോദിയ്ക്കുന്നു.

ഏതാണ് ചിത്രം

കാര്‍ത്തിയും നയന്‍താരയും മുഖ്യവേഷത്തിലെത്തുന്ന കഷ്‌മോര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു വിവേകിന്റെ പരമാര്‍ശം. ചിത്രത്തില്‍ ശ്രീദിവ്യയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

ഇത് കടമയാണ്

ശ്രീദിവ്യ ഓഡിയോ ലോഞ്ചിന് വന്നിട്ടുണ്ട്. ഇത്രയും പണം മുടക്കി ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വരേണ്ടത് നടിമാരുടെ കടമയാണെന്ന് വിവേക് അഭിപ്രായപ്പെട്ടു

നയന്‍ ഇങ്ങനെയാണ്

എന്നാല്‍ നയന്‍താര പൊതുവെ ഓഡിയോ ലോഞ്ച് പോലുള്ള ചടങ്ങുകളിലോ സിനിമാ പ്രമോഷനിലോ അധികം പങ്കെടുക്കാറില്ല എന്നതാണ് വാസ്തവം

നയന്‍സിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Vivekh's controversial speech about Nayanthara

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam