»   » മൂന്നാം ലിംഗക്കാരനായി വിക്രം, ഇരുമുഖന്റെ അടുത്ത മുഖം കാണണ്ടേ; കാണൂ

മൂന്നാം ലിംഗക്കാരനായി വിക്രം, ഇരുമുഖന്റെ അടുത്ത മുഖം കാണണ്ടേ; കാണൂ

Written By:
Subscribe to Filmibeat Malayalam

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ പരീക്ഷിയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ മുന്‍ നിരയിലാണ് ചിയാന്‍ വിക്രം. വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമായ ഇരു മുഖന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

വിക്രമിന്റെയും നയന്‍താരയുടെയും ഇരു മുഖനില്‍ നിവിന്‍ പോളിക്ക് എന്താണ് കാര്യം?

വ്യത്യസ്തമായ രണ്ട് കഥാപാത്രമായിട്ടാണ് വിക്രം എത്തുന്നത്. ഒന്ന് സുന്ദരക്കുട്ടനായ നായകനും, മറ്റൊന്ന് മൂന്നാംലിങ്കത്തില്‍പ്പെട്ട കഥാപാത്രവും. നാകയനും വില്ലനും വിക്രം തന്നെയാണോ എന്ന സന്ദേഹം നല്‍കിക്കൊണ്ടാണ് 2 മിനിട്ട് 17 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിയ്ക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ഇരു മുഖന്‍

ആനന്ദ് ശങ്കറാണ് സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ഇരു മുഖന്‍ സംവിധാനം ചെയ്യുന്നത്.

ഇരട്ട വേഷത്തില്‍ വിക്രം

ഇരട്ട വേഷത്തില്‍ വിക്രം ചിത്രത്തിലെത്തുന്നു. താടി വളര്‍ത്തിയ സ്റ്റൈലന്‍ ഗെറ്റപ്പിലും, ട്രാന്‍ജെന്റ് വിഭാഗത്തില്‍ പെടുന്ന കഥാപാത്രമായും

ഇതാദ്യമായാണ് നയനും വിക്രമും

വിക്രമും നയന്‍താരയുമായുള്ള മനോഹരമായ പ്രണയം ചിത്രത്തിലുണ്ട് എന്നതും ട്രെയിലറില്‍ വ്യക്തം. ഇതാദ്യമായാണ് നയനും വിക്രമും ഒന്നിക്കുന്നത്

മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിത്യ മേനോനും

മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിത്യ മേനോനും എത്തുന്നു

മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി

നാസര്‍, തമ്പി രാമയ്യ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഷിബു തമീന്‍സാണ് ചിത്രം നിര്‍മിയ്ക്കുന്നത്

ഷിബു തമീന്‍സാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ആര്‍ഡി രാജശേഖര്‍ ഛായാഗ്രാഹണവും ഹാരിസ് ജയരാജ് സംഗീത സംവിധാനവും നിര്‍വ്വഹിയ്ക്കുന്നു.

ദൃശ്യവിരുന്നൊരുക്കിയ ഇരുമുരുകന്റെ ട്രെയിലര്‍

ദൃശ്യവിരുന്നൊരുക്കിയ ഇരുമുരുകന്റെ ട്രെയിലര്‍ കാണൂ

English summary
WATCH Iru Mugan trailer: Vikram stars in double roles of a RAW agent and a mad scientist

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam