twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജില്ലയുടെ ടീസര്‍ വന്നു; ആരാധകര്‍ക്ക് നിരാശ

    By Lakshmi
    |

    മോഹന്‍ലാല്‍-വിജയ് ടീമിന്റെ പൊങ്കല്‍ ചിത്രം ജില്ലയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 31നാണ് ഹ്രസ്വ ടീസര്‍ പുറത്തിറക്കിയത്. ആരാധകര്‍ വലിയ ആവേശത്തോടെയാണ് ടീസറിനെ സ്വീകരിച്ചിരിക്കുന്നത്. മോഹന്‍ലാലും വിജയും കസവുമുണ്ടും ഷര്‍ട്ടുമണിഞ്ഞ് സണ്‍ഗ്ലാസുംവച്ച് ചുവടുവെയ്ക്കുന്നതിന്റേതാണ് ടീസറിലുള്ള ദൃശ്യം. ചിത്രത്തിന്റെ തീം ട്രാക്കിന്റെ പശ്ചാത്തലത്തിലാണ് നായകന്മാരുടെ രണ്ടുപേരും ടീസറില്‍ കാണിയ്ക്കുന്നത്.

    ആദ്യ ടീസര്‍ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്. മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ജില്ലയുടെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്കിലും മറ്റും ഒട്ടേറെപ്പേര്‍ ജില്ലയുടെ ടീസര്‍ ഷെയര്‍ ചെയ്യുന്നും കാണുന്നുമുണ്ട്.

    Jilla

    പക്ഷേ ഇത്രവലിയൊരു ചിത്രത്തിന് ഇത്രയും ചെറിയ ടീസര്‍ ഇറക്കിയതില്‍ വിജയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ ഒരേപോലെ നിരാശരായിരിക്കുകയാണ്. വീഡിയോ തുടങ്ങുമ്പോഴേയ്ക്കും അത് അവസാനിയ്ക്കുകയും ചെയ്യുന്നു. ഇത് ജില്ലയിലെ ചില കാഴ്ചകളെങ്കിലും കാണാമെന്ന പ്രീതീക്ഷയില്‍ ടീസര്‍ കാണാനിരിക്കുന്ന പ്രേക്ഷകരെ തീര്‍ച്ചയായും നിരാശരാക്കുന്നുണ്ട്. ഒരു തട്ടുപൊളിപ്പന്‍ ചിത്രമാണെന്നതില്‍ക്കവിഞ്ഞ് ജില്ലയെക്കുറിച്ച് കൂടുതല്‍ സൂചനകളൊന്നും ടീസര്‍ നല്‍കുന്നില്ല.

    ഇതിനിടെ ജില്ലയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ അതൃപ്തിയില്ലെന്നാണ് സൂചന. എന്നാല്‍ ഏതാനും ചില ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    നേശന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറായ ജില്ല ജനുവരി പത്തിനാണ് റിലീസ് ചെയ്യുന്നത്. അജിത്തിന്റെ വീരംത്തോടാണ് ജില്ല ഏറ്റുമുട്ടാന്‍ പോകുന്നത്. തമിഴ് പ്രേക്ഷകര്‍ക്കൊപ്പം തന്നെ മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

    English summary
    A new teaser from Jilla has been released as a New Year gift to all Vijay fans. The video-clipping hit the internet last night (December 31)
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X