»   » രജനിസര്‍ ശരിക്കും ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ! റോബോ 2.0 നായിക ആമി ജാക്‌സണ്‍

രജനിസര്‍ ശരിക്കും ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ! റോബോ 2.0 നായിക ആമി ജാക്‌സണ്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനോടൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം പൊതുവെ ആ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. അത് പുതുമുഖ നടിമാരായാലും ശരി സൂപ്പര്‍ താരത്തിന്റെ പെരുമാറ്റത്തെ കുറിച്ചും അഭിനയത്തില്‍ നിര്‍ദ്ദേശം നല്‍കിയതിനെ കുറിച്ചുമെല്ലാം മാധ്യമങ്ങളോട് വെളിപ്പെടുത്താറുണ്ട്.

രജനിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗം 2.0 യിലെ നായിക  ആമി ജാക്‌സണിനു കുറച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് നടനെ കുറിച്ചു പറയാനുളളത്. 2.0 യുടെ ഫസ്റ്റ്‌ലുക്ക് ലോഞ്ചിനു മുന്‍പായിരുന്നു ആമി മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്.

മാഗസിന്‍ കവര്‍ പേജ് ലോഞ്ച്

ഒരു ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ മാഗസിന്‍ കവര്‍ പേജ് ലോഞ്ചിനിടെയാണ് 2.0 നായിക ആമി ചിത്രത്തെ കുറിച്ചും രജനീകാന്തിനെ കുറിച്ചും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്

അക്ഷയ് കുമാറാണ് താരമെന്ന് ആമി

ബോളിവുഡില്‍ ഇന്നും ഉന്മേഷത്തോടെ ഫിറ്റായി നില്‍ക്കുന്ന നടനാരെന്ന ചോദ്യത്തിന് നടിയുടെ ഉത്തരം അക്ഷയ് കുമാറാണെന്നായിരുന്നു. അക്ഷയ് കുമാറിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ മികച്ചതാണെന്നാണ് നടി പറയുന്നത്. പിന്നീടാണ് ചോദ്യം രജനീകാന്തിലേയ്ക്ക് തിരിഞ്ഞത്.

2.0 വിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിനെ കുറിച്ച് രജനി പറഞ്ഞത്

റോബോ 2.0 വിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിനെ കുറിച്ചാലോചിച്ച് ആവേശത്തിലാണോ എന്നു ആമി ജാക്‌സണ്‍ ചോദിച്ചപ്പോള്‍ അന്ന് എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ശ്രദ്ധ തന്റെ മേലായതുകൊണ്ട് താന്‍ വളരെ ടെന്‍ഷനിലായിരിക്കുമെന്നാണത്രേ രജനി പറഞ്ഞത്.

താങ്കളൊരു സൂപ്പര്‍ സ്റ്റാറല്ലേ എന്നു ചോദിച്ചു

മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ഇത്ര ഭയചകിതനാവേണ്ട കാര്യമുണ്ടോ താങ്കളൊരു സൂപ്പര്‍ സ്റ്റാറല്ലേ എന്നായിരുന്നു ആമിയുടെ അടുത്ത ചോദ്യം .സൂപ്പര്‍ സ്റ്റാറായാലും താന്‍ അസ്വസ്ഥനായിരിക്കുമെന്നായിരുന്നു നടന്റെ ഉത്തരം

രജനീകാന്തിനെപോലുള്ള സൂപ്പര്‍ സ്റ്റാറുകള്‍

സൂപ്പര്‍ സ്റ്റാറാണെന്ന ഭാവം പോലുമില്ലാതെ ഇത്ര താഴ്മയോടെ സംസാരിക്കാന്‍ രജനീകാന്തിനെ കഴിയൂ എന്നും നടനെ കുറിച്ച് തന്റെ മനസ്സിലുള്ള പ്രതിച്ഛായക്ക് ഇനിയും തിളക്കം കൂടിയെന്നും നടി പറയുന്നു

ആമി ജാക്സണിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Amy Jackson revealed that superstar Rajinikanth was nervous before the Robo 2.0 first look launch & said that he feels nervous with all the media attention on him. Amy called Rajini a humble person.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam