»   » ധനുഷിന് പ്രതിഫലം നല്‍കിയില്ല; പകുതിയിലേറെ പൂര്‍ത്തിയാക്കിയ ഗൗതം മേനോന്റെ ആ സിനിമ ഉപേക്ഷിച്ചു.. ?

ധനുഷിന് പ്രതിഫലം നല്‍കിയില്ല; പകുതിയിലേറെ പൂര്‍ത്തിയാക്കിയ ഗൗതം മേനോന്റെ ആ സിനിമ ഉപേക്ഷിച്ചു.. ?

By: Rohini
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഗൗതം മേനോന്‍ ചിത്രമാണ് എനൈ നോക്കി പായും തോട്ട. ധനുഷും പുതുമുഖ നായിക മേഘ ആകാശുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

ലിപ് ലോക്ക് ചെയ്യാന്‍ ധനുഷ് മടിച്ചു, അഭിനയമല്ലേ എന്നെ ചുംബിക്കൂ എന്ന ധൈര്യം കൊടുത്ത നായിക

ഷൂട്ടിങ് ആരംഭിച്ച്, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടീസറുമൊക്കെ വന്നപ്പോള്‍ മുതല്‍ സിനിമയില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു സിനിമ ഉപേക്ഷിച്ചു എന്ന്. എന്താണ് കാര്യം?

ധനുഷിന് പ്രതിഫലമില്ല

ചിത്രം ഷൂട്ടിങ് ആരംഭിച്ച് പാതി ദൂരം പിന്നിട്ടപ്പോഴേക്കും ബജറ്റ് നിര്‍മാതാവ് പി മദന് താങ്ങാന്‍ കഴിഞ്ഞില്ല. നായകന് പ്രതിഫലം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെ സിനിമ ഉപേക്ഷിയ്ക്കുകയായിരുന്നു എന്നാണ് കേള്‍ക്കുന്നത്.

പ്രേക്ഷക പ്രതീക്ഷ ഏറുന്നു

ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിലെ പാട്ടുകള്‍ റിലീസ് ചെയ്തത്. സിനിമാ പ്രേമികള്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് പാട്ടിന് ലഭിച്ചത്. ദര്‍ബുക ശിവയാണ് എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്.

എന്താണ് എനൈ നോക്കി പായും തോട്ട

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ മേഘയുടെയും ധനുഷിന്റെയും പ്രണയം മാത്രമാണ്. ഗൗതം മേനോന്റെ ഫീല്‍ ഗുഡ് ലവ് സ്റ്റോറിയ്ക്ക് ശേഷമുള്ള രണ്ടാം പകുതി ആക്ഷന്‍ മൂഡിലായിരിയ്ക്കും. ചിത്രത്തിന്റെ ടീസറില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. റാണ ദഗുപതി അതിഥി താരമായി എത്തുന്നതായും വാര്‍ത്തകളുണ്ടായിരുന്നു

പെട്ടിക്കത്താകുന്ന ഗൗതം ചിത്രം

ഷൂട്ടിങ് പൂര്‍ത്തിയായിട്ടും ഏറെ നാള്‍ പെട്ടിയ്ക്കകത്ത് കിടക്കേണ്ടി വരുന്നത് ഗൗതം മേനോന്‍ സിനിമകളുടെ അവസ്ഥയാണിപ്പോള്‍. ഏറെ പ്രതിസന്ധികളെ നേരിട്ടാണ് ഗൗതമിന്റെ ഏറ്റവുമൊടുവിലത്തെ ചിത്രമായ അച്ചം എന്‍പട് മടിമയെടാ തിയേറ്ററിലെത്തിയത്.

ധ്രുവനച്ചിത്തിരം

നിലവില്‍ വിക്രമിനെ നായകനാക്കി ഒരുക്കുന്ന ധ്രുവനച്ചിത്തിരം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഗൗതം മേനോന്‍. എനൈ നോക്കി പായും തോട്ട പാതി വഴിയില്‍ ഉപേക്ഷിച്ചാണ് ഗൗതം ധ്രുവനച്ചിത്തിരത്തിലേക്ക് കടന്നത്. ഒരു ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലറാണ് ധ്രുവനച്ചിത്തിരം.

English summary
What Happened Enai Nokki Paayum Thota
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam