»   » നയന്‍താരയെ കല്യാണം കഴിച്ചുകൂടെ എന്ന ചോദ്യത്തിന് ചിമ്പുവിന്റെ മറുപടി

നയന്‍താരയെ കല്യാണം കഴിച്ചുകൂടെ എന്ന ചോദ്യത്തിന് ചിമ്പുവിന്റെ മറുപടി

Written By:
Subscribe to Filmibeat Malayalam

നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിച്ച ഇത് നമ്മ ആള് എന്ന ചിത്രം ഒരുപാട് പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയമാണ്. നയന്‍താരയുടെയും ചിമ്പുവിന്റെയും സ്‌ക്രീന്‍ കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

നയന്‍താരയ്‌ക്കൊപ്പം വീണ്ടും അഭിനയിച്ചതിനെ കുറിച്ചുള്ള അനുഭവം റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ചിമ്പു സംസാരിക്കുകയുണ്ടായി. നയന്‍താരയെ കല്യാണം കഴിച്ചുകൂടെ എന്ന് ചോദിച്ചപ്പോഴുള്ള ചിമ്പുവിന്റെ മറുപടി എന്തായിരുന്നു?, തുടര്‍ന്ന് വായിക്കൂ

നയന്‍താരയെ കല്യാണം കഴിച്ചുകൂടെ എന്ന ചോദ്യത്തിന് ചിമ്പുവിന്റെ മറുപടി

എരു അഭിനേതാവ് എന്ന നിലയില്‍ എപ്പോഴും പുതുമ ചെയ്യാനാണ് നമ്മള്‍ ആഗ്രഹിയ്ക്കുക. പാണ്ഡിരാജ് ഈ കഥ എന്നോട് പറഞ്ഞപ്പോള്‍ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രം പോലെ പ്രേക്ഷകര്‍ക്ക് ഇത് അവരുമായി ബന്ധിപ്പിയ്ക്കാന്‍ കഴിയും എന്ന് തോന്നി. കാരണം ഇതില്‍ കഥയില്ല, ജീവിതവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന രംഗങ്ങളാണ്. വിവാഹം കഴിഞ്ഞവര്‍ക്ക് തീര്‍ച്ചയായും സിനിമയെ അവരുമായി ബന്ധിപ്പിയ്ക്കാന്‍ കഴിയും.

നയന്‍താരയെ കല്യാണം കഴിച്ചുകൂടെ എന്ന ചോദ്യത്തിന് ചിമ്പുവിന്റെ മറുപടി

സ്‌ക്രീനില്‍ നയന്‍താരയുമായി നല്ല കെമിസ്ട്രി ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നു. ഞാന്‍ ഞാനായിട്ടും നയന്‍താര നയന്‍താര ആയിട്ടുമാണ് അഭിനയിച്ചത് എന്നത് കൊണ്ടാവാം. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. മറ്റ് നായികമാരെ വച്ച് നോക്കുമ്പോള്‍, ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളാകുന്നത് നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴാണ്.

നയന്‍താരയെ കല്യാണം കഴിച്ചുകൂടെ എന്ന ചോദ്യത്തിന് ചിമ്പുവിന്റെ മറുപടി

ഈ സിനിമയ്ക്ക് എന്റെ വ്യക്തി ജീവിതവുമായി ബന്ധമുണ്ട്. പാണ്ഡിരാജ് ഈ കഥ പറഞ്ഞപ്പോള്‍ എങ്ങിനെ പ്രതികരിക്കണം എന്നനിക്കറിയില്ലായിരുന്നു. താത്പര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതി എന്നദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ചുള്ള ജീവിതം എല്ലാവരും കോമഡിയാക്കുന്നു. പക്ഷെ ആ വേദന എന്താണെന്ന് എനിക്കേ അറിയൂ.

നയന്‍താരയെ കല്യാണം കഴിച്ചുകൂടെ എന്ന ചോദ്യത്തിന് ചിമ്പുവിന്റെ മറുപടി

ഇത് നിങ്ങളുടെ ജീവിതമാണെന്ന് പറയുന്നു, സിനിമയുടെ അവസാനം നയന്‍താരയെ വിവാഹം ചെയ്യുന്നത് പോലെ നയന്‍താരയെ ശരിയ്ക്കും വിവാഹം കഴിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ ചിമ്പു ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു'വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രം കഴിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു തൃഷയെ വിവാഹം ചെയ്തൂടെ എന്ന്. അത് കഥാപാത്രങ്ങളുടെ വിജയമാണ്. അങ്ങനെ ആളുകള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്'

നയന്‍താരയെ കല്യാണം കഴിച്ചുകൂടെ എന്ന ചോദ്യത്തിന് ചിമ്പുവിന്റെ മറുപടി

തീര്‍ച്ചയായും നല്ല തിരക്കഥയും സിനിമയും വന്നാല്‍ നയന്‍താരയ്‌ക്കൊപ്പം ഇനിയും സിനിമ ചെയ്യും. സിനിമ ഞങ്ങള്‍ രണ്ട് പേരെയും ഡിമാന്റ് ചെയ്യുന്നുണ്ടെങ്കിലും ഇനിയും നയന്‍താരയ്‌ക്കൊപ്പം സിനിമ ചെയ്യും

നയന്‍താരയെ കല്യാണം കഴിച്ചുകൂടെ എന്ന ചോദ്യത്തിന് ചിമ്പുവിന്റെ മറുപടി

വിവാഹം കഴിയാത്തതില്‍ അച്ഛനും അമ്മയ്ക്കും സങ്കടമുണ്ട്. എല്ലാം അതിന്റെ സമയത്ത് നടക്കും എന്ന്‌ന ഞാനവരോട് പറയും. രക്ഷിതാക്കളാണഓ എനിക്കുള്ള പെണ്‍കുട്ടിയെ കണ്ടെത്തുക ഞാന്‍ തന്നെയാണോ എന്നൊന്നും എനിക്കറിയില്ല. ചിലപ്പോള്‍ ഞാന്‍ വിവാഹം കഴിച്ചെന്നും ഇല്ലെന്നും വരാം. ഞാന്‍ ദൈവത്തില്‍ വിശ്വസിയ്ക്കുന്നു. എനിക്ക് നല്ലത് എന്ന് തോന്നുന്നത് ദൈവം തരും- ചിമ്പു പറഞ്ഞു.

English summary
At the end many people told that they wish Simbu had married Nayanthara. What is Simbu comment on that?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam