»   » റോഷന്‍ എഴുന്നേറ്റ് നിന്നപ്പോള്‍ ഞെട്ടിയത് ഇളയദളപതി വിജയ്, കെട്ടിപ്പിടിച്ച് വിജയ് റോഷനോട് പറഞ്ഞത്...

റോഷന്‍ എഴുന്നേറ്റ് നിന്നപ്പോള്‍ ഞെട്ടിയത് ഇളയദളപതി വിജയ്, കെട്ടിപ്പിടിച്ച് വിജയ് റോഷനോട് പറഞ്ഞത്...

By: Rohini
Subscribe to Filmibeat Malayalam
വെള്ളാരം കണ്ണുകളുള്ള, മലയാളത്തിലെ ഏറ്റവും സുന്ദരനും ചെറുപ്പക്കാരനുമായ വില്ലന്‍... ദൃശ്യം റിലീസ് ചെയ്തു കഴിഞ്ഞ സമയത്ത് റോഷന്‍ ബഷിറിനെ അങ്ങനെയാണ് സിനിമാ ലോകവും ആരാധകരും വിശേഷിപ്പിച്ചത്. ദൃശ്യം പാപനാശം എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ഉലകനായകന്‍ കമല്‍ ഹസന്റെ വില്ലനായും റോഷന്‍ അഭിനയിച്ചു.

ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച ഭൈരവ എന്ന ചിത്രമാണ് റോഷന്റേതായി റിലീസ് ആയത്. വളരെ കുഞ്ഞു വേഷമാണെങ്കില്‍ക്കൂടെ പോസിറ്റീവായ കഥാപാത്രമാണ് റോഷന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. വിജയ്‌ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് റോഷന്‍ പറയുന്നു.

ഭൈരവയിലേക്ക് ക്ഷണിച്ചത്

ദൃശ്യത്തിന് ശേഷം തമിഴില്‍ മൂട്ര് രസികര്‍കള്‍ എന്നൊരു ചിത്രം റോഷന്‍ ചെയ്തിരുന്നു. കടുത്ത വിജയ് ആരാധകനായ നായക വേഷമായിരുന്നു ചിത്രത്തില്‍ റോഷന്. അങ്ങനെ ഒരു ദിവസം വിജയ് യുടെ ടീം തന്നെ വിളിച്ച് ഭൈരവയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിയ്ക്കുകയായിരുന്നു എന്ന് റോഷന്‍ പറയുന്നു.

ചിത്രത്തിലെ വേഷം

വളരെ ചെറിയൊരു വേഷമാണ് ഭൈരവയില്‍ ചെയ്തത്. നായിക കീര്‍ത്തി സുരേഷിന്റെ കൂട്ടുകാരന്റെ റോളാണ്... പോസിറ്റീവ് വേഷമായതിനാലാണ് തിരഞ്ഞെടുത്തത് എന്ന് റോഷന്‍ പറഞ്ഞു. എന്നാല്‍ തന്നെ ത്രില്ലടിപ്പിച്ചത് അതൊന്നുമല്ല, വിജയ് യെ നേരിട്ട് കണ്ട അനുഭവമാണെന്ന് റോഷന്‍ പറയുന്നു.

ആദ്യമായി കാണുന്നത്

ഭൈരവയുടെ സെറ്റില്‍ എന്റെ ആദ്യത്തെ ദിവസമായിരുന്നു. ഒരു ഗാനരംഗമാണ് ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുന്നത്. അപ്പോഴാണ് ഞാന്‍ കണ്ടത് വിജയ് നടന്നുവരുന്നത്. എന്നോട് അറിയാതെ എഴുന്നേറ്റ് നിന്നുപോയി. അദ്ദേഹം എന്റെ അരികില്‍ വന്ന് എന്റെ കെട്ടിപ്പിടിച്ചിട്ട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.

അത്ഭുതപ്പെടുത്തിയത്..

'ഒരു മലയാളി നടന്‍ എന്റെ ആരാധകനായി അഭിനയിക്കുന്നത് എന്നെ പോലൊരു നടന്റെ നേട്ടമാണ്' എന്ന വിജയ് പറഞ്ഞപ്പോള്‍ ശരിയ്ക്കും എന്റെ കിളിപോയി എന്നാണ് റോഷന്‍ ബഷീര്‍ പറയുന്നത്. ഞാന്‍ അഭിനയിച്ച സിനിമ വിജയ് കാണുമെന്നും എന്നെ തിരിച്ചറിയും എന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് റോഷന്‍ പറഞ്ഞു.

English summary
What made Vijay offer Roshan a role in 'Bairavaa'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam