»   » ഷോക്കിങ്; തല അജിത്തിനെ പ്രമുഖ തെലുങ്ക് നടനുമായി താരതമ്യം ചെയ്യുന്നത് എന്തിന്

ഷോക്കിങ്; തല അജിത്തിനെ പ്രമുഖ തെലുങ്ക് നടനുമായി താരതമ്യം ചെയ്യുന്നത് എന്തിന്

By: Sanviya
Subscribe to Filmibeat Malayalam

തല അജിത്തിന് തെന്നിന്ത്യയിലുള്ള ആരാധകരെ കുറിച്ച് എടുത്ത് പറയേണ്ടതില്ല. നടന്‍ എന്നതിനപ്പുറം അജിത്ത് എന്ന വ്യക്തിയെ സ്‌നേഹിക്കുന്നവരാണ് അവരിലധികവും. 2015ല്‍ പുറത്തിറങ്ങിയ വേതാളം എന്ന ചിത്രത്തിലാണ് അജിത്ത് ഒടുവില്‍ അഭിനയിച്ചത്. ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടി.

ശിവ സംവിധാനം ചെയ്യുന്ന വിവേകം എന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴകത്ത് തല അജിത്തിനെ പോലെയാണ് തെലുങ്കിലെ പവന്‍ കല്യാണ്‍. ഇരുവരും തമ്മില്‍ എടുത്ത് പറയേണ്ടതായ ചില സാമ്യങ്ങളുമുണ്ട്. എന്താണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ...

കുടുംബത്തിന്റെ പൂര്‍ണപിന്തുണ

പവന്‍ കല്യാണും അജിത്തും സിനിമയില്‍ എത്തുന്നത് കുടുംബക്കാരുടെ പൂര്‍ണപിന്തുണയോടെയാണ്. ഇരുവരുടെയും കുടുംബത്തിന് സിനിമയുമായി നേരത്തെ പിന്തുണയുള്ളവരാണ്. മൂത്ത സഹോദരന്‍ ചിരഞ്ജീവിയെ പിന്തുടര്‍ന്നാണ് പവന്‍ കല്യാണ്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. അതേ സമയം അച്ഛന്‍ എസ്ബി ബാലസുബ്രമണ്യത്തിന്റെ പിന്തുണയോടെ അജിത്തും സിനിമയില്‍ അഭിനയിച്ചു തുടങ്ങി.

സ്‌റ്റൈലും പെരുമാറ്റം

തെലുങ്കിലെയും തമിഴിലെയും യൂത്ത് ഐക്കണുകളാണ് പവന്‍ കല്യാണും അജിത്തും. ഇരുവരുടെയും സ്റ്റൈലും പെരുമാറ്റവുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ബില്ല, മന്‍കത്ത തുടങ്ങിയ ചിത്രങ്ങളിലെ സ്റ്റൈല്‍ പ്രേക്ഷക ശ്രദ്ധേയമാണ്.

സിനിമയുടെ പ്രൊമോഷനും മീഡിയയുമായുള്ള ഇടപ്പെടലും

ഇക്കാര്യത്തിലും ഇരുവരും ഒരേ സ്വഭവമാണ് കാണിക്കുന്നത്. സിനിമയുടെ പ്രൊമോഷന്‍ കാര്യങ്ങള്‍ക്കും മീഡിയ ഇടപ്പെടലുകള്‍ക്കുമെല്ലാം ഇരുവരും ഒരേ രീതികളാണ് തെരഞ്ഞെടുക്കുന്നത്. സിനിമകളുടെ വിജയത്തിന് ശേഷം ഇരുവരും വമ്പന്‍ ഫാമിലി പാര്‍ട്ടികള്‍ വയ്ക്കാറുണ്ട്.

പരാജയവും ആരാധകരും

അടുത്തിടെയായി ഇരുവരുടെയും ചിത്രങ്ങള്‍ പരാജയമായിരുന്നു. പക്ഷേ ബോക്‌സോഫീസ് കളക്ഷനിലും ആരാധകരുമാണ് പവന്‍ കല്യാണിന്റെയും അജിത്തിന്റെയും മറ്റൊരു പ്രത്യേകത.

English summary
What’s Common Between Pawan Kalyan & Ajith Kumar?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam