»   » ഭൈരവ ഉണ്ടാക്കിയ കോടികളുടെ നഷ്ടം തീര്‍ക്കാന്‍ ഞാനെന്റെ മാല വില്‍ക്കുന്നു, വിജയ് ചെയ്യുന്നതോ.. കഷ്ടം!!

ഭൈരവ ഉണ്ടാക്കിയ കോടികളുടെ നഷ്ടം തീര്‍ക്കാന്‍ ഞാനെന്റെ മാല വില്‍ക്കുന്നു, വിജയ് ചെയ്യുന്നതോ.. കഷ്ടം!!

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് സിനിമയ്ക്കകത്തെ വ്യാജ ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ടുകളെല്ലാം ചില വിതരണക്കാര്‍ ഇപ്പോള്‍ പുറത്തുകൊണ്ടു വന്നിരിയ്ക്കുകയാണ്. ചിത്രം നൂറ് കോടിയും ഇരുന്നൂറ് കോടിയും നേടി എന്ന് പറഞ്ഞ് താരങ്ങളും നിര്‍മാതാക്കളും വിജയാഘോഷം നടത്തുന്നതും പോസ്റ്ററുകള്‍ ഒട്ടിയ്ക്കുന്നതും വെറും പ്രഹസനം മാത്രമാണെന്നും സിനിമകളെല്ലാം വമ്പന്‍ പരാജയമാണെന്നുമാണ് വിതരണക്കാര്‍ പറയുന്നത്.

ഷോക്കിങ്: കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; സൂര്യയ്ക്കും വിജയ്ക്കും തമിഴ് സിനിമയില്‍ വിലക്ക്?

താരങ്ങളുടെയും നിര്‍മാതാക്കളുടെയും ഈ വ്യാജ പ്രചരണങ്ങളില്‍ വീണുപോയി കോടികള്‍ കടം വാങ്ങി ചിത്രം വിതരണത്തിനെടുക്കുന്ന വിതരണക്കാരാണ് ഈ ചതിയില്‍ പെട്ടുപോകുന്നത്. സംഭവത്തില്‍ കോയമ്പത്തൂരിലെ പ്രശസ്ത വിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍ രംഗത്ത് വന്നിരുന്നു. ഭൈരവയുടെ വിജയാഘോഷം എന്ന് പറഞ്ഞ് ഇളദളപതി ചിത്രത്തിന്റെ പിന്നണിയില്‍ പ്രവൃത്തിച്ചവര്‍ക്ക് സ്വര്‍ണം കൊടുത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.

ഞാനെന്റെ ചെയിന്‍ വില്‍ക്കുന്നു, വിജയ് യോ?

1.64 കോടി രൂപയാണ് ഭൈരവ എന്ന ചിത്രം വിതരണത്തിനെടുത്തതോടെ സുബ്രഹ്മണ്യനുണ്ടായ നഷ്ടം. ആ നഷ്ടം നികത്താന്‍ ഞാന്‍ എന്റെ ചെയിന്‍ വില്‍ക്കുന്നു. എന്നാല്‍ വിജയ് ചെയ്യുന്നതോ. സിനിമ വിജയിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കാന്‍ സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്‍കുന്നു.

ഒന്ന് വിളിച്ചു പോലും നോക്കിയില്ല

വിതരണക്കാര്‍ക്കും സ്വര്‍ണ മാല സമ്മാനിക്കണമെന്നൊന്നും പറയുന്നില്ല. പക്ഷെ മര്യാദയുടെ ഭാഗമായി ഒന്ന് ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാമായിരുന്നു. എന്നാല്‍ ചിത്രം വിതരണത്തിനെടുത്ത കര്‍ണാടകയിലെയും കേരളത്തിലെയും വിതരണക്കാരെ ഉള്‍പ്പടെ ഏഴ് ആള്‍ക്കാരെയും ഒന്ന് വിളിച്ച് നോക്കാനുള്ള മര്യാദപോലും ഇളയദളപതി കാണിച്ചില്ല എന്ന് സുബ്രഹ്മണ്യന്‍ പറയുന്നു.

വിജയാഘോഷത്തിന് മുമ്പ്

സിനിമയിക്ക് മുന്നിലും പിന്നിലും പ്രവൃത്തിച്ച ആള്‍ക്കാരെയൊക്കെ വിളിച്ച് സ്വര്‍ണ മാല കൊടുത്ത് വിജയാഘോഷം നടത്തുന്നതിന് മുമ്പ്, സിനിമ വിതരണത്തിനെടുത്ത ആള്‍ക്കാരുടെ അവസ്ഥ എന്താണെന്ന് വിജയ്ക്ക് വിളിച്ചു നോക്കാമായിരുന്നു എന്നും ഇത്തരത്തിലൊരു നടപടി വിജയ് യില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്നും വിതരണക്കാര്‍ പറയുന്നു.

പിആര്‍ഒ പറഞ്ഞത്

എന്നാല്‍ ഇത് ഇപ്പോള്‍ എല്ലാ താരങ്ങളും ചെയ്തു വരുന്ന രീതിയാണെന്നാണ് വിജയ് യുടെ പി ആര്‍ ഒ റിയാസ് പറഞ്ഞത്. അത് സിനിമയുടെ വിജയം ആഘോഷിയ്ക്കുന്നതല്ല. ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ച് സഹകരിച്ച എല്ലാവരെയും സന്തോഷിപ്പിയ്ക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് റിയാസ് പറഞ്ഞു.

English summary
“When I was selling my gold chain for Bairavaa’s loss, Vijay was gifting gold chains.”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam