For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോജ എന്റെ മകളാണ്! നടിയുടെ വിവാഹത്തിനെത്തിയ ജയലളിത റോജയുടെ ഭര്‍ത്താവിനോട് പറഞ്ഞതിങ്ങനെ

  |

  നടി എന്നതിലുപരി രാഷ്ട്രീയക്കാരി കൂടിയാണ് റോജ. തമിഴ് സിനിമകൡലാണ് റോജ സജീവമായി അഭിനയിച്ചതെങ്കിലും മലയാളികള്‍ക്ക് വളരെ സുപരിചിതയാണ്. മലയാളി മാമന് വണക്കം തുടങ്ങി മലയാളത്തില്‍ മൂന്ന് സിനിമകളിലാണ് റോജ അഭിനയിച്ചിട്ടുള്ളത്.

  സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച റോജയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തിലും ചര്‍ച്ചയാവാറുണ്ട്. അതേ സമയം സംവിധായകന്‍ സെല്‍വമണിയുമായിട്ടുള്ള നടിയുടെ വിവാഹത്തെ കുറിച്ചുള്ള ചില വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  തെന്നിന്ത്യയില്‍ നിന്നും പ്രമുഖര്‍ പങ്കെടുത്ത താരവിവാഹത്തില്‍ ജയലളിതയും പങ്കെടുത്തിരുന്നു. നടി കൂടിയായ ജയലളിത വിവാഹിതയല്ലെങ്കിലും റോജയെ വിവാഹം കഴിച്ച സെല്‍വമണിയ്ക്ക് ഒരു ഉപദേശം നല്‍കിയിരുന്നു. അന്ന് ജയലളിത പറഞ്ഞ കാര്യങ്ങളെന്താണെന്ന് വീണ്ടും ചര്‍ച്ചയാവുകയാണിപ്പോള്‍.

  Also Read: വീട്ടുകാരില്‍ നിന്നും മാറിയാണ് താമസം; സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴുമേ പോവാറുള്ളു- ജീവയും അപര്‍ണയും

  റോജ ആദ്യമായി അഭിനയിച്ച ചെമ്പരുത്തി എന്ന സിനിമയുടെ സംവിധായകനായിരുന്നു ആര്‍കെ സെല്‍വമണി. ആദ്യ സിനിമയിലൂടെ തുടങ്ങിയ സൗഹൃദം വളരെ പെട്ടെന്ന് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തി. 1992 ലാണ് റോജയുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ശേഷം പത്ത് വര്‍ഷത്തിന് ശേഷം 2002 ല്‍ നടി സെല്‍വമണിയെ വിവാഹം കഴിച്ചു. ഇരുവരുടെയും വിവാഹത്തില്‍ തെന്നിന്ത്യയിലെ പ്രമുഖരായ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു.

  Also Read: വസ്ത്രത്തില്‍ കോഡ് വച്ച് ബിഗ് ബോസിലേക്ക് കൊണ്ട് വരും; ഈ ഐഡിയ അറിയാഞ്ഞിട്ടല്ല ചെയ്യാത്തതെന്ന് ശാലിനി നായര്‍

  അന്തരിച്ച മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയും താരവിവാഹത്തിനെത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. ശേഷം ഒരു ഉപദേശം നല്‍കിയതിന് ശേഷമായിരുന്നു ജയലളിത മടങ്ങി പോയത്. റോജയെ വിവാഹം കഴിച്ചതിന് ശേഷം സെല്‍വമണിയ്ക്കായിരുന്നു ജയലളിത ഉപദേശം നല്‍കിയത്.

  'എന്റെ മകള്‍ റോജയുടെ കണ്ണില്‍ ഒരിക്കലും കണ്ണുനീര്‍ ഉണ്ടാകരുത്. അതിന് നീ അവളെ നന്നായി പരിപാലിക്കണമെന്നുമാണ്', ജയലളിത സെല്‍വമണിയോട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തിലാണ് റോജയും സെല്‍വമണിയും ജയലളിത തങ്ങളോട് പറഞ്ഞ ഇക്കാര്യം വ്യക്തമാക്കിയത്.

  ജയലളിതയുടെ വാക്ക് അനുസരിച്ചിട്ടോ മറ്റോ റോജയെ ചേര്‍ത്ത് പിടിക്കുകയാണ് സെല്‍വമണി ചെയ്തത്. ഇരുവരും ഒരു മകനും മകള്‍ക്കും ജന്മം കൊടുത്ത് അവരുടെ കുടുംബജീവിതം മനോഹരമായി മുന്നോട്ട് കൊണ്ട് പോവുകയാണ്. ഇരുപത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തില്‍ താരങ്ങളിരുവരും സന്തുഷ്ടരാണ്.

  ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിര നടിയായിരുന്നു റോജ. സിനിമയില്‍ അഭിനയിച്ച് കൊണ്ടിരുന്ന കാലത്താണ് നടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2014 മുതല്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നടി നിലവില്‍ എംഎല്‍എ എന്ന നിലയില്‍ ആന്ധ്രാ രാഷ്ട്രീയത്തിലെ പ്രധാനിയാണ്. 2015 ന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തു. ഇടക്കാലത്ത് സീരിയലിലും സജീവമായിരുന്നെങ്കിലും ഉടനെ അഭിനയത്തെ കുറിച്ച് ചിന്തിക്കില്ലെന്നാണ് വിവരം.

  സെല്‍വമണിയും സമാനമായ രീതിയില്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. സംവിധാനം, തിരക്കഥ ഒരുക്കല്‍, നിര്‍മാണം എന്നിങ്ങനെ പല മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന സെല്‍വമണി 2015 ലാണ് അവസാന സിനിമ സംവിധാനം ചെയ്യുന്നത്. പുലന്‍ വിസരാണൈ 2 എന്ന ചിത്രമാണ് അവസാനം റിലീസ് ചെയ്ത ചിത്രം. ഇതിനകം തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് സെല്‍വമണി ഒരുക്കിയത്.

  Read more about: roja റോജ
  English summary
  When Jayalalitha Attended Roja's Wedding And Give An Advice To Selvamani Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X