For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട് വിട്ടിറങ്ങുമ്പോൾ കൈയിൽ 60 രൂപ; കുളിക്കാൻ പോലും സുഹൃത്തുക്കളുടെ വീട്ടിൽ പോവേണ്ടി വന്നു; സരിക പറഞ്ഞത്

  |

  അഭിനയത്തിൽ പകരം വെക്കാനില്ലാത്ത നടനാണ് നടൻ കമൽഹാസൻ. സിനിമാ ലോകത്തെ സകലകലാ വല്ലഭൻ ആയി അറിയപ്പെടുന്ന കമൽ ഹാസൻ താരമൂല്യവും അഭിനയ മികവും ഒരുപോലെ ഒത്തിണങ്ങി വന്ന നടനാണ്. കാലത്തിന് മുന്നേ സഞ്ചരിച്ച കലാകാരൻ എന്നും ആരാധകർ കമലിനെ വിശേഷിപ്പിക്കുന്നു.

  കരിയറിനൊപ്പം തന്നെ കമലിന്റെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. വിവാഹം, വിവാഹ മോചനം, പിന്നീടുള്ള പ്രണയങ്ങൾ തുടങ്ങിയവയെല്ലാം വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അന്തരിച്ച നടി ശ്രീവിദ്യ മുതൽ നടി ​ഗൗതമി വരെ എത്തി നിൽക്കുന്നതാണ് കമൽ ഹാസന്റെ തകർന്ന പ്രണയ ബന്ധങ്ങൾ. ഇതിനിടയിൽ രണ്ട് വിവാഹവും വിവാഹ മോചനവും നടന്നു.

  Also Read: ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ആണത്! വിവാഹ മോചന വാര്‍ത്തയെക്കുറിച്ച് എലിസബത്ത്‌

  നർത്തകി വാണി ​ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ. എന്നാൽ നടി സരികയുമായി അടുത്തതോടെ ഈ വിവാഹം ബന്ധം തകർന്നു. വാണിയുമായി വിവാഹ ബന്ധം നിലനിൽക്കെ സരകികയുമായി പ്രണയത്തിലായിരുന്നു കമൽ ​ഹാസൻ. ഇതോടെ വാണി കമലിന്റെ ജീവിതത്തിൽ നിന്നും മാറി. സരികയെ കമൽ വിവാഹം കഴിക്കുകയും ചെയ്തു. സരികയ്ക്കും കമൽ ഹാസനും ശ്രുതി ഹാസൻ അക്ഷര ഹാസൻ എന്നീ രണ്ട് കുട്ടികളും ജനിച്ചു.

  Also Read: എലിസബത്തിന്റെ കൈവിടാതെ പിടിച്ച് ബാല; ഭര്‍ത്താവിന്റെ സന്തോഷത്തിനൊപ്പം പിണക്കമൊക്കെ മറന്ന് ഇരുവരും ഒന്നിച്ചു

  രണ്ട് പേരും ഇന്ന് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നു. സരികയുമായുള്ള ബന്ധവും കമൽ ഹാസന് അധിക നാൾ നീണ്ടു നിന്നില്ല. ഇരുവരും വിവാഹ മോചനം നേടി. ഇതിന് ശേഷമാണ് നടി ​ഗൗതമിയുമായി കമൽ ​ഹാസൻ അടുക്കുന്നത്, 13 വർഷം ലിവിം​ഗ് ടു​ഗെദറിൽ കഴിഞ്ഞ ഇരുവരും പിന്നീട് വേർപിരിഞ്ഞു.

  ഇപ്പോഴിതാ സരികയും കമൽ ഹാസനും ഒരുമിച്ചുള്ള പഴയ ഒരു അഭിമുഖമാണ് വാർത്തയാവുന്നത്. സരിത സിനിമാ രം​ഗത്തേക്ക് വന്നതിനെക്കുറിച്ചാണ് ഈ അഭിമുഖത്തിൽ സംസാരിക്കുന്നത്. കരിയർ സ്വപ്നങ്ങളുമായി സ്വന്തം വീട് വിട്ടിറങ്ങുമ്പോൾ കൈയിൽ 60 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സരിക പറയുന്നു.

  ആ ഘട്ടം കഠിനകരമായിരുന്നു. അടുത്ത ദിസത്തേക്കുള്ള ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്ന് പോലും അറിയില്ല. സുഹൃത്തുക്കളുടെ വീട്ടിൽ പോയാണ് കുളിച്ചിരുന്നത്. രാത്രി കാറിൽ കിടന്ന് ഉറങ്ങും. എനിക്കും അമ്മയ്ക്കും എന്താണോ നല്ലത് അതാണ് ഞാൻ ചെയ്തത്.

  ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് ഒരുപാട് ആലോചിച്ചിരുന്നെന്നും സരിക പറഞ്ഞു. സരികയുടെ അന്നത്തെ സാഹചര്യത്തെ പറ്റി കമലും സംസാരിച്ചു. സെറ്റിലെ സ്റ്റാർ ആയാണ് അവളെ എല്ലാവരും കണ്ടിരുന്നത്. അവൾ എവിടെയാണ് ജീവിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. അവളുടെ സാഹചര്യം അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പക്ഷെ അവൾക്ക് സഹതാപം ഇഷ്ടമല്ലായിരുന്നു. എന്നെ പോലെ ഒരാൾ സഹായം വാ​ഗ്ദാനം ചെയ്യുമ്പോൾ അവൾക്കത് അപമാനമായി തോന്നി.

  കാരണം ഏത് സാമ്പത്തിക പങ്കാളിത്തവും ആ സാഹചര്യത്തെ മോശം ആക്കുമായിരുന്നു. അത് അവളുടെ അഭിമാനമായിരുന്നു. അതിൽ എനിക്ക് അവളോട് ആരാധന ഉണ്ട്, കമൽ ഹാസൻ പറഞ്ഞതിങ്ങനെ. 1988 ലായിരുന്നു കമൽ ഹാസൻ സരിക വിവാഹം.

  2004 ൽ ഇരുവരും വേർപിരിഞ്ഞു. അച്ഛന്റെയും അമ്മയുടെയും വ്യക്തിപരമായ തീരുമാനം ആണതെന്നും തന്റെ മാതാപിതാക്കൾ എന്നതിനപ്പുറം അവർ രണ്ട് വ്യക്തികളാണെന്നുമായിരുന്നു അടുത്തിടെ ഇതേപറ്റി ശ്രുതി ഹാസൻ പറഞ്ഞത്.

  Read more about: kamal haasan sarika
  English summary
  When Kamal Haasan's Ex Wife Sarika Opened Up About Her Struggle After Left Home; Actress Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X