»   » എആര്‍ റഹ്മാനോട് യേശുദാസിന് കടുത്ത ദേഷ്യം വന്ന സംഭവം; നിര്‍മാതാവിനെതിരെ കേസ് കൊടുക്കുമെന്ന്

എആര്‍ റഹ്മാനോട് യേശുദാസിന് കടുത്ത ദേഷ്യം വന്ന സംഭവം; നിര്‍മാതാവിനെതിരെ കേസ് കൊടുക്കുമെന്ന്

Posted By: Rohini
Subscribe to Filmibeat Malayalam

സംഗീത ലോകത്തെ രണ്ട് അത്ഭുത പ്രതിഭകളാണ് എ ആര്‍ റഹ്മാനും കെ ജെ യേശുദാസും. റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഒത്തിരി പാട്ടുകള്‍ യേശുദാസ് പാടിയിട്ടുണ്ട്. പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍ ; എഴുപതിനായിരത്തില്‍ അമ്പതെണ്ണം മാത്രമിതാ; ഹിറ്റിലെ ഹിറ്റുകള്‍

എന്നാല്‍ ഒരു പാട്ടിനെ ചൊല്ലി ഇരുവരും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടായി. ആ സംഭവം കോടതി വരെ എത്തുകയും ചെയ്തു. ആ സംഭവത്തിന് ശേഷം രണ്ടേ രണ്ട് റഹ്മാന്‍ പാട്ടുകള്‍ മാത്രമേ യേശുദാസ് പാടിയിട്ടുള്ളൂ. എന്തായിരുന്നു സംഭവം എന്ന് നോക്കാം

ഇന്ത്യനിലെ പാട്ട്

എസ് ശങ്കര്‍ സംവിധാനം ചെയ്ത് 1996 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇന്ത്യന്‍. കമല്‍ ഹസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം നിര്‍മിച്ചത് എ എം രത്‌നമാണ്. പാട്ടുകള്‍ ഒരുക്കിയത് എ ആര്‍ റഹ്മാന്‍. സ്വര്‍ണലത, എസ്പി ബാലസുബ്രഹ്മണ്യന്‍, യേശുദാസ്, ഹരിഹരന്‍, സുശീല തുങ്ങിയവര്‍ പാടിയ ചിത്രത്തിലെ പാട്ടുകളും ഹിറ്റാണ്.

പച്ചൈ കിളികള്‍ തോളോട്

ചിത്രത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ഗാനമാണ് പച്ചൈ കിളികള്‍ തോളോട് എന്ന് തുടങ്ങുന്ന ഗാനം. താന്‍ നല്ല കനത്തിലും ബാസിലും മനോഹരമായി ആലപിച്ച പാട്ടിന്റെ ഫൈനല്‍ ഓഡിയോ കേട്ടപ്പോള്‍ യേശുദാസ് ഞെട്ടിപ്പോയി. കപ്യൂട്ടര്‍ ഗിമ്മിയ്ക്കിന്റെ സഹായത്തോടെ റഹ്മാന്‍ ബാസൊക്കെ പൂര്‍ണമായും കട്ട് ചെയ്ത് ചെത്തി മിനുക്കി മറ്റൊരു ഭാവത്തിലാക്കിയിരിയ്ക്കുന്നു.

വിവാദമായ സംഭവം

പാട്ട് കേട്ട യേശുദാസിന് ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എ ആര്‍ റഹ്മാനെ ഫോണില്‍ വിളിച്ച് തന്റെ അതൃപ്തി അറിയിച്ചു. നിര്‍മാതാവ് എ എം രത്‌നത്തിനെതിരെ കേസ് കൊടുക്കുമെന്നും ഗാനഗന്ധര്‍വ്വന്‍ പറഞ്ഞു. ഒടുവില്‍ റഹ്മാനും നായകന്‍ കമല്‍ ഹസനും ഇടപെട്ടാണ് പ്രശ്‌നം രമ്യതയില്‍ എത്തിച്ചത്.

ഇതാണ് പാട്ട്

ഇതാണ് തലമുറകള്‍ കേട്ടാസ്വദിയ്ക്കുന്ന, ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ആ പാട്ട്...

English summary
When KJ Yesudas gets angry with AR Rahman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam