For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ നടന്മാർ ഇപ്പോഴും അവിവാഹിതരായതിനാൽ എനിക്ക് ആശങ്കയില്ല'; യുവനടന്മാരുമായുള്ള പ്രണയത്തെ കുറിച്ച് പ്രിയ ആനന്ദ്!

  |

  എസ്ര എന്ന പൃഥ്വിരാജ് സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പ്രിയ ആനന്ദ്. മുപ്പത്തിയാറുകാരിയായ പ്രിയ വളരെ വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ്. സിനിമയുടെ ഭാ​ഗമാകാനും ഇറങ്ങി പ്രവർത്തിക്കാനും തീരുമാനിച്ചാൽ പിന്നെ പലയിടങ്ങളിൽ നിന്നുള്ള വിമർശവും മറ്റും നേരിടേണ്ടി.

  സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെക്കാളുപരി അതിൽ അഭിനയിക്കുന്ന നടീ നടന്മാർക്കെതിരെയാണ് വിമർശനവും ​​ഗോസിപ്പും അധികമായി വരാറുള്ളത്.

  Also Read: 'പ്രിയപ്പെട്ടവളുടെ പാദത്തിൽ മുഖമമർത്തി വിങ്ങിപ്പൊട്ടി പങ്കാളി'; നടി ഒന്ദ്രിലയ്ക്ക് അന്ത്യചുംബനം നൽകി പങ്കാളി!

  സോഷ്യൽമീഡിയുടെ ഉപയോ​ഗം കൂടി ആളുകളിൽ വർധിച്ചതോടെയാണ് നടീ നടന്മാർക്കെതിരെയുള്ള വിമർശനങ്ങൾ കൂടിയത്. അതേസമയം ഇല്ലാ കഥകൾ പോലും താരങ്ങളുടെ പേരിൽ പാപ്പരാസികൾ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്.

  ഒട്ടുമിക്ക എല്ലാത്താരങ്ങൾക്കെതിരേയും ​ഗോസിപ്പുകൾ വരാറുണ്ട്. അത് ശ്രദ്ധയിൽപ്പെട്ട് കഴിയുമ്പോൾ ചിലർ പ്രതികരിക്കും ചിലർ മൗനം പാലിക്കും. മൗലം പാലിക്കുന്നവർക്ക് പറയുന്നവർ പറയട്ടെ എന്ന രീതിയാണ്.

  സിനിമ മേഖലയിലെ ​ഗോസിപ്പുകളിലേറെയും നടീനടന്മാരുടെ പ്രണയം, വിവാഹം, സൗഹൃദം എന്നിവ സംബന്ധിച്ചുള്ളതായിരിക്കും. അത്തരത്തിൽ തന്നെ കുറിച്ച് വന്നിട്ടുള്ള ചില വാർത്തകളുമായി ബന്ധപ്പെട്ട് കൃത്യമായി വിശ​​ദീകരണം നൽകിയ പ്രിയ ആനന്ദിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയയിൽ വൈറലാകുന്നത്. ​

  ഗൗതം കാർത്തിക്ക്, അഥർവ എന്നിവരുമായി പ്രിയ ആനന്ദ് പ്രണയത്തിലായിരുന്നുവെന്ന തരത്തിൽ ഒരിടയ്ക്ക് വാർത്തകൾ പ്രചരിച്ചിരുന്നു. അതിലെ സത്യാവസ്ഥ എത്രത്തോളമാണെന്നെല്ലാമാണ് പ്രിയ ആനന്ദ് അഭിമുഖത്തിൽ വിശ​ദീകരിച്ചിരിക്കുന്നത്.

  നടി സംഗീത കൃഷ് അവതാരകയായ പുതുയുഗം ടിവിയിലെ നച്ചതിര ജനൽ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രിയ ആനന്ദ് തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചത്.

  'ഗൗതം കാർത്തിക്ക്, അഥർവ എന്നീ താരങ്ങൾ അവിവാഹിതരായതിനാൽ അവരുമായി എനിക്ക് പ്രണയമുണ്ടെന്ന തരത്തിൽ വരുന്ന വാർത്തകളിൽ എനിക്ക് ആശങ്കയില്ല' പ്രിയ ആനന്ദ് പറഞ്ഞു.

  'സോഷ്യൽ നെറ്റ് വർക്ക് വഴി മെസേജുകൾ കൈമാറുകയും സഹതാരങ്ങൾക്കൊപ്പം പകർത്തിയ ചിത്രങ്ങൾ സോഷ്യൽമീഡയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനാൽ തമിഴ് സിനിമാ മേഖലയിൽ ഇത്തരം റൂമറുകൾ വരുന്നത് സാധാരണമാണ്.'

  Also Read: റോബിൻ മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാറാകുമെന്ന് മല്ലിക സുകുമാരൻ, റോബിനെ തലയിൽ കൈവെച്ച് അനു​ഗ്രഹിച്ച് നടി!

  പ്രിയ ആനന്ദ് പറഞ്ഞു. തമിഴിലും മലയാളത്തിലും മാത്രമല്ല ഹിന്ദിയിലും തെലുങ്കിലും കന്നടത്തിലുമെല്ലാം പ്രിയ ആനന്ദ് അഭിനയിച്ചിട്ടുണ്ട്. വിദേശ പഠനം പൂർത്തിയാക്കി തിരികെ വന്ന ശേഷമാണ് പ്രിയ മോഡലിങിലേക്ക് ഇറങ്ങിയത്. അവിടെ നിന്നും സിനിമയിലേക്ക് എത്തി.

  തമിഴിൽ പുറത്തിറങ്ങിയ വാമനനാണ് പ്രിയ ആനന്ദിന്റെ ആദ്യ സിനിമ. തമിഴിൽ രണ്ട് സിനിമ ചെയ്തശേഷം പ്രിയയ്ക്ക് തെലുങ്കിൽ നിന്നും ക്ഷണം വന്നു. 2012ൽ പുറത്തിറങ്ങിയ ഇം​ഗ്ലീഷ് വി​ഗ്ലീഷാണ് പ്രിയയുടെ ആദ്യ ബോളിവുഡ് സിനിമ.

  ചിത്രത്തിൽ ശ്രീദേവിയായിരുന്നു നായിക. വണക്കം ചെന്നൈ, ഇരുമ്പ് കുതിരൈ, വെയ് രാജ വെയ്, കായംകുളം കൊച്ചുണ്ണി, ആദിത്യ വർമ, ജെയിംസ് എന്നിവയാണ് പ്രിയ ആനന്ദിന്റെ പ്രധാന ചിത്രങ്ങൾ.

  വെയ് രാജ വെയ് അടക്കമുള്ള സിനിമകളിലാണ് പ്രിയ ആനന്ദ് ​യുവനടൻ ​ഗൗതം കാർത്തിക്കിനൊപ്പം സിനിമകൾ ചെയ്തത്. അതിനുശേഷമാണ് ഇരുവരേയും ചേർത്ത് പ്രണയത്തിലാണെന്ന തരത്തിൽ ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.

  ​ഗൗതം കാർത്തിക്ക് ഇപ്പോൾ നടി മഞ്ജിമയുമായി പ്രണയത്തിലാണ്. ഇരുവരും വൈകാതെ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചുള്ള പരിചയത്തിലൂടെയാണ് ​ഗൗതമും മഞ്ജിമയും പ്രണയത്തിലായത്.

  2014ൽ ഇരുമ്പ് കുതിരെ എന്ന സിനിമയിലാണ് അഥർവയും പ്രിയ ആനന്ദും ഒരുമിച്ച് അഭിനയിച്ചത്. അന്തരിച്ച നടൻ മുരളിയുടെ മകനായ അഥർവ ചണ്ടി വീരൻ അടക്കമുള്ള സിനിമകളിലൂടെയാണ് ശ്രദ്ധേയനായ നടനായി മാറിയത്.

  Read more about: priya anand
  English summary
  When Priya Anand Opens Up About Her Rumours With Gautham Karthik and Atharva-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X