For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മധുബാലയെ ചുംബിക്കാൻ പറ്റില്ല; റോജ സിനിമയുടെ ലൊക്കേഷനില്‍ കരയേണ്ടി വന്ന അനുഭവത്തെ കുറിച്ച് അരവിന്ദ് സ്വാമി

  |

  തൊണ്ണൂറുകളില്‍ തമിഴില്‍ നിന്നും പിറന്ന സൂപ്പര്‍ഹിറ്റ് റൊമാന്റിക് ചിത്രമായിരുന്നു റോജ. അരവിന്ദ് സ്വാമിയും മധുബാലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയില്‍ ഒന്നാണ്. മണിരത്‌നം സംവിധാനം ചെയ്ത സിനിമയിലെ പാട്ടുകളും വലിയ വിജയം നേടിയിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും റോജ ഉണ്ടാക്കിയ ഓളം പ്രേക്ഷകര്‍ ആരും മറക്കില്ല.

  നാഗകന്യകയാണോ, ആരെയും ഞെട്ടിക്കുന്ന നടി മലൈക അറോറയുടെ കിടിലൻ ഫോട്ടോഷൂട്ട് , ചിത്രങ്ങൾ കാണാം

  മലയാളത്തിനും ഏറെ പ്രിയപ്പെട്ട തമിഴ് സിനിമകളിലൊന്നായി റോജ മാറിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പിന്നണിയില്‍ നടന്ന രസകരമായ ചില സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും തരംഗമാവുന്നത്. ഒരു ടെലിവിഷന്‍ ഷോ യില്‍ പങ്കെടുക്കവേ മധുബാല പറഞ്ഞ കാര്യങ്ങളും അതിനൊപ്പം വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ട് അരവിന്ദ് സ്വാമി പറഞ്ഞതുമായിരുന്നു വൈറലായത്.

  ശില്‍പ ഷെട്ടി, അനുരാഗ് ബസു, ഗീത കപൂര്‍ എന്നിങ്ങനെ മൂന്ന് വിധികര്‍ത്താക്കള്‍ അടങ്ങിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് സൂപ്പര്‍ ഡാന്‍സര്‍ ചാറ്റര്‍ 4. ഓരോ ആഴ്ചയും ഓരോ അതിഥികളാണ് ഷോയിലേക്ക് എത്താറുള്ളത്. അങ്ങനെയാണ് ഏറ്റവുമൊടുവില്‍ മധുബാല എത്തിയിരിക്കുന്നത്. നീല നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് മധു വേദിയിലേക്ക് വന്നത്. ഡാന്‍സ് കളിച്ചും തന്നെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകള്‍ വെളിപ്പെടുത്തിയും മധു വീണ്ടും പ്രേക്ഷകരുടെ മനസില്‍ ഇടംനേടി.

  മധുബാല വന്നത് പ്രമാണിച്ച് ഡാന്‍സ് കളിക്കാനായി കുട്ടികള്‍ തിരഞ്ഞെടുത്തത് റോജ സിനിമയിലെ പാട്ടുകളായിരുന്നു. ഇതോടെയാണ് ചിത്രത്തില്‍ നായകനായി അഭിനയിച്ച അരവിന്ദ് സ്വാമി വീഡിയോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മധുവിനെ കുറിച്ചുള്ള കാര്യങ്ങളും അദ്ദേഹം തുറന്ന് സംസാരിച്ചിരുന്നു. 'റോജയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത് കരച്ചില്‍ വരെ എത്തി.

  വിളിക്കാത്ത കല്യാണത്തിന് പോയി ശീലമില്ല; എലീന വിവാഹം ക്ഷണിച്ചിട്ടില്ലെന്ന് ആര്യ, രണ്ടാം വിവാഹത്തെ കുറിച്ചും നടി

  ഒടുവില്‍ സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകന്‍ മണിരത്‌നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു. എന്നും അരവിന്ദ് സ്വാമി പറയുന്നു. എന്തായാലും മധുവിനെ ഇനിയും നേരില്‍ കാണാമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. തമിഴില്‍ നിര്‍മ്മിച്ച റോജ ഹിന്ദിയിലേക്കും മൊഴി മാറ്റി എത്തിയിരുന്നു. അതും വലിയ വിജയമായി മാറിയതോടെയാണ് അരവിന്ദ് സ്വാമി- മധുബാല ജോഡികളെ പ്രേക്ഷകര്‍ സ്വീകരിച്ചത്.

  പൃഥ്വിരാജ് പറഞ്ഞത് ഒരു തരത്തില്‍ മാപ്പ് അല്ലേ? അങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് പറഞ്ഞ് വിനയന്‍- വായിക്കാം

  ദളപതി എന്ന ചിത്രത്തിലൂടെ 1991 ലായിരുന്നു അരവിന്ദ് സ്വാമി അരങ്ങേറ്റം കുറിക്കുന്നത്. ശേഷം റോജയിലാണ് നായകനായി അഭിനയിക്കുന്നത്. സംവിധാനത്തിനൊപ്പം മണിരത്‌നം തന്നെ രചന നിര്‍വഹിച്ച ചിത്രം ഹിന്ദി, മറാഠി, മലയാളം, കന്നട, തെലുങ്ക് എന്നിങ്ങനെയുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എആര്‍ റഹ്മാന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണെന്ന പ്രത്യേകത കൂടി റോജയ്ക്കുണ്ട്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം എആര്‍ റഹ്മാന് ലഭിക്കുകയും ചെയ്തു. അങ്ങനെ നിരവധി പ്രത്യേകതകള്‍ ഉള്ള സൂപ്പര്‍ഹിറ്റ് മൂവിയാണ് റോജ.

  അന്ന് ചിത്രീകരണം തുടങ്ങി മൂന്നാം ദിവസം ഇറക്കിവിട്ടെന്നു മധുബാല | filmibeat Malayalam

  വിവാഹം കഴിഞ്ഞതോടെ മധുബാല അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഇടവേളകൾ എടുത്തിരുന്നു. 1999 ലായിരുന്നു ബിസിനസുകാരനായ ആനന്ദ് ഷാ യുമായിട്ടുള്ള മധുവിൻ്റെ വിവാഹം നടക്കുന്നത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. നിലവിൽ തലൈവി എന്ന സിനിമയിലാണ് മധുബാല അഭിനയിക്കുന്നത്. തമിഴ്നാടിൻ്റെ മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ബയോപിക്കാണ് തലൈവി. കങ്കണ റാണവത് നായികയായിട്ടെത്തുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിയാണ് പ്രധാനപ്പെട്ട വേഖം കൈകാര്യം ചെയ്യുന്നത്.

  English summary
  When Young Aravind Swami Burst Into Tears On The Sets Of Mani Ratnam's Roja, Know Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X