»   » സിനിമ താരങ്ങള്‍ വേനല്‍ ചൂടില്‍ നിന്നും രക്ഷപ്പെടുന്നത് എങ്ങോട്ടാണെന്ന് അറിയണോ ?

സിനിമ താരങ്ങള്‍ വേനല്‍ ചൂടില്‍ നിന്നും രക്ഷപ്പെടുന്നത് എങ്ങോട്ടാണെന്ന് അറിയണോ ?

Posted By:
Subscribe to Filmibeat Malayalam

വേനല്‍ കടുത്തതോടെ എല്ലാവരും തണലിനായി പാഞ്ഞു നടക്കുകയാണ്. അതിനിടെ നമ്മുടെ സിനിമ താരങ്ങളെല്ലാം വേനലില്‍ നിന്നും രക്ഷ നേടാനും അവധിക്കാലം ആഘോഷിക്കാനുമായി പ്രത്യേകം സ്ഥലം തേടി നടക്കുകയാണ്.

തമിഴില്‍ നിന്നും അങ്ങനെ അവധി ആഘോഷിക്കാനായി താരങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം ഏതൊക്കെയാണെന്ന് അറിയണോ ?

ശ്രിയ ശരണ്‍

നടി ശ്രിയ ശരണ്‍ ഇത്തവണ സമ്മര്‍ ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത് മാലിദ്വീപാണ്. വേനലില്‍ കുളിരു പകരാന്‍ ഏറ്റവും സൂപ്പര്‍ സ്ഥലമാണ് മാലി ദ്വീപ്. കടലില്‍ നീന്തി നടന്നും മറ്റ് പല സാഹസികതകള്‍ നടത്തിയുമാണ് നടി ആഘോഷിക്കുന്നത്. താന്‍ ഇവിടെ ഒരു ബോട്ടിലാണ് താമസിക്കുന്നതെന്നും ജീവിതത്തില്‍ ഇത്രയും മനോഹരമായ നിമിഷങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ശ്രിയ പറയുന്നു.

വിജയ്

വിജയ് യൂറോപ്പിലേക്കാണ് അവധി ആഘോഷിക്കാനായി പോയിരിക്കുന്നത്. എന്നാല്‍ താരത്തിന് ഇത് വെറും അവധി ആഘോഷം മാത്രമായിരുന്നില്ല. സിനിമ ഷൂട്ടിങ്ങിന്റെ ചില വര്‍ക്കുകളും അതിനിടിയില്‍ ഉണ്ട്.

തൃഷ

തൃഷ യുഎസി ലാണ് അവധി ആഘോഷിക്കുന്നത്. ഒപ്പം തന്റെ സ്‌കൂളിലെ കൂട്ടുകാരുടെ കൂടെ പാര്‍ക്കിലും മ്യൂസിക്കല്‍ പരിപാടികള്‍ക്ക് പോവുകയും പാര്‍ക്കിലും ബീച്ചിലുമെക്കെയായി സമയം ചിലവഴിക്കുകയാണെന്നാണ് നടി പറയുന്നത്. ഈ സീസണില്‍ സാധാരണയായി തൃഷ അമേരിക്കയില്‍ തന്നെയായിരുന്നു താമസിക്കാറുള്ളത്.

സൂര്യയും ജ്യോതികയും

താരദമ്പതികളായ സൂര്യയും ജ്യോതികയും ഇത്തവണ മക്കളുടെ കൂടെ യൂറോപ്പിലേക്കാണ് പോവുന്നത്. ഒപ്പം മക്കള്‍ക്ക് വ്യത്യസ്തമായൊരു അനുഭവം കൂടി പകരാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. യൂറോപ്പ് തിരഞ്ഞെടുക്കാനുള്ള കാരണം മക്കള്‍ ഹാരി പോര്‍ട്ടര്‍ കഥകള്‍ വായിക്കാറുണ്ടെന്നും അതിനാല്‍ ആ കഥ നടന്നിരുന്ന സ്ഥലങ്ങളെക്കെ മക്കള്‍ക്ക് കാണിച്ചു കൊടുക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും ജ്യോതിക പറയുന്നു.

തപ്‌സി പന്നു

തപ്‌സി പന്നുവിന്റെ പുതിയ സിനിമ പുറത്തിറങ്ങിയതോടെ സിനിമയുടെ തിരക്കുകളെല്ലാം കഴിഞ്ഞിരിക്കുകയാണ്. തുടര്‍ന്ന് അവധി ആഘോഷത്തിനായി താരം തായ്‌ലാന്‍ഡിലെ കോ സമയി എന്ന ദ്വീപിലേക്ക് പോയിരിക്കുകയാണ്. ഏപ്രിലില്‍ തന്നെ താരം പോയിരുന്നു. ഒപ്പം അവിടെ നിന്നുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

English summary
Where are our stars spending this summer?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam